Get Updates
Get notified of breaking news, exclusive insights, and must-see stories!

ധോണിയെ ഇനി കാണില്ലേ? ഐപിഎല്ലില്‍ ഇവര്‍ ഇനി ഉണ്ടാവില്ല; അവസാന ടൂര്‍ണമെന്റ് കളിക്കുന്നത് ഈ താരങ്ങള്‍

ഇത്തവണ ഐപിഎല്ലിന് ഏറെ പ്രത്യേകതകളുണ്ട്. നമ്മുടെ ഇഷ്ടതാരങ്ങളില്‍ പലരും കരിയറിലെ അവസാന മത്സരങ്ങള്‍ ഇത്തവണ ഐപിഎല്ലില്‍ കളിക്കും. അതും ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളാണ് ഇവര്‍. ഇതില്‍ ഇന്ത്യക്കാര്‍ മാത്രമല്ല വിദേശ താരങ്ങളുമുണ്ട്. ചിലര്‍ നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ തുടര്‍ന്ന് പോരാറുണ്ട്. അങ്ങനെ ഐപിഎല്ലില്‍ തുടര്‍ന്നും വരുന്നവരും ഇതിലുണ്ട്. ആ പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ദിനേഷ് കാര്‍ത്തിക്: ഐപിഎല്‍ 2024ല്‍ വിരമിക്കാന്‍ പോകുന്നവരില്‍ സുപ്രധാനപ്പെട്ട താരം ദിനേഷ് കാര്‍ത്തിക്കാണ്. വെടിക്കെട്ട് ബാറ്റിംഗിലൂടെ എല്ലാവരെയും ഞെട്ടിക്കുന്ന താരമാണ് അദ്ദേഹം. എന്നാല്‍ പഴയ ഫോമൊന്നും താരത്തിനില്ല. ഐപിഎല്ലിലെയും ടി20 ക്രിക്കറ്റിലെയും ഏറ്റവും വിക്കറ്റ് കീപ്പിംഗ് ബാറ്റ്‌സ്മാനായി കാര്‍ത്തിക് അറിയപ്പെടും.

dhoni-dinesh-karthik

താരത്തിന് ഇപ്പോള്‍ പ്രായം 38 ആയി. കഴിഞ്ഞ സീസണ്‍ കാര്‍ത്തിക്കിനെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. കമന്റേറ്ററായി പുതിയൊരു കരിയര്‍ ആരംഭിക്കാനാണ് താരം ആഗ്രഹിക്കുന്നത്. കുറച്ച് കാലമായി ആ ജോലി കൂടി ദിനേഷ് കാര്‍ത്തിക് ചെയ്യുന്നുണ്ട്. വിരമിക്കുന്നതോടെ ഫുള്‍ടൈം കമന്റേറ്ററായി താരം മാറും.

അമിത് മിശ്ര: ഐപിഎല് ക്രിക്കറ്റിലെ ഇതിഹാസം എന്ന് തന്നെ വിളിക്കാവുന്ന താരമാണ് അമിത് മിശ്ര നിലവില്‍ 41 വയസ്സ് ഉണ്ട് മിശ്രയ്ക്ക്. തീര്‍ച്ചയായും ഇത് മിശ്രയുടെ അവസാന ടൂര്‍ണമെന്റായിരിക്കും. ഐപിഎല്ലില്‍ നിന്ന് താരം നേടാവുന്നതെല്ലാം നേടിയിട്ടുണ്ട്. പക്ഷേ പ്രായം അദ്ദേഹത്തെയും ബാധിച്ചിട്ടുണ്ട്. ഫീല്‍ഡിംഗ് അടക്കമുള്ളവ മോശമായി വരുന്നുണ്ട്.

അതുകൊണ്ട് പല ഫ്രാഞ്ചെസികള്‍ക്കും മിശ്രയെ വാങ്ങാന്‍ താല്‍പര്യമില്ല. അദ്ദേഹത്തിന്റെ ഫിറ്റ്‌നെസ്സും അതുപോലെ ആശങ്കപ്പെടുത്തുന്നതാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലാണ് താരം കളിക്കുന്നത്. എന്നാല്‍ മിശ്രയെ എല്ലാ കളിയിലും കളത്തിലിറക്കാന്‍ എല്‍എസ്ജി തയ്യാറായിട്ടില്ല. ഇത്തവണയും അത് തന്നെയാവും കാണാനാവുക.

എംഎസ് ധോണി: ഐപിഎല്ലിലെ എന്നല്ല ലോക ക്രിക്കറ്റിലെ ഇതിഹാസ താരമായ മഹേന്ദ്ര സിംഗ് ധോണി ഇത്തവണ വിരമിക്കാനുള്ള സാധ്യത ഏറെയാണ്. ഈ വര്‍ഷം ധോണിക്ക് 43 വയസ്സാവും. പക്ഷേ വിരമിക്കുന്ന മറ്റ് താരങ്ങളെ പോലെ ധോണിയുടെ ഫിറ്റ്‌നെസ്സില്‍ പ്രശ്‌നങ്ങളില്ല. ഇപ്പോഴും ഓട്ടത്തില്‍ അടക്കം ധോണി മിടുക്കനാണ്.

കഴിഞ്ഞ സീസണില്‍ ടീമിന് കിരീടവും സമ്മാനിച്ചു. ധോണി വിരമിക്കല്‍ എന്തായാലും പ്രഖ്യാപിച്ചിട്ടില്ല. ആറ് കിരീടങ്ങള്‍ നേടിയ ശേഷം ധോണി പടിയിറങ്ങുമോ എന്നാണ് ഇനി അറിയാനുള്ളത്. ധോണിയുടെ എന്ന് വിരമിക്കുമെന്ന് അദ്ദേഹത്തിന് മാത്രമാണ് പറയാനാവുക എന്നാണ് സിഎസ്‌കെയുടെ സിഇഒ വരെ പറയുന്നത്.

പിയൂഷ് ചൗള: ഐപിഎല്‍ കരിയര്‍ ഈ സീസണോടെ പിയൂഷ് ചൗള അവസാനിപ്പിക്കും. താരത്തിന് 35 വയസ്സായി. മറ്റൊരു ടൂര്‍ണമെന്റിലും ചൗള കളിക്കുന്നില്ല. താല്‍പര്യം കമന്ററിയോടാണ്. നിലവില്‍ ആ ജോലി താരം ചെയ്യുന്നുണ്ട്. ഐപിഎല്ലില്‍ കൂടുതല്‍ വിക്കറ്റെടുത്തവരുടെ ബൗളര്‍മാരില്‍ ചൗളയുമുണ്ട്.

ഡുപ്ലെസി: ദക്ഷിണാഫ്രിക്ക താരമായ ഫാഫ് ഡുപ്ലെസിയും വിരമിക്കാന്‍ സാധ്യതയുള്ള താരമാണ്. 39 വയസ്സുണ്ട് താരത്തിന്. ഫിറ്റായ താരമാണ് അദ്ദേഹം. പക്ഷേ ആര്‍സിബി അദ്ദേഹത്തെ തുടരാന്‍ അനുവദിച്ചാലും ഡുപ്ലെസി തുടരാന്‍ സാധ്യത കുറവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+