IPL 2023: ക്യാപ്റ്റന്‍സിയിലെ ഈ തെറ്റ് ഇനി ആവര്‍ത്തിക്കരുത് സഞ്ജൂ, മാറ്റേണ്ടത് ഇക്കാര്യങ്ങള്‍
ഇന്നലത്തെ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്. അവസാനം കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചിലും തോറ്റതോടെ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ രാജസ്ഥാന്‍ റോയല്‍സിന്റെ മുന്നോട്ടുള്ള കുതിപ്പ് സംശയത്തിലാണ്. ഇന്നലെ അവസാന പന്തില്‍ ജയം ഉറപ്പിച്ച ശേഷമാണ് രാജസ്ഥാന്‍ കീഴടങ്ങിയത്.
ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു സാംസണ്‍ പലപ്പോഴും ചില അമ്പരപ്പിക്കുന്ന തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. പലപ്പോഴും അതെല്ലാം വിജയം കണ്ടിട്ടും ഉണ്ട്. ബാറ്റിംഗും ക്യാപ്റ്റന്‍സിയും ഒരുപോലെ കൊണ്ടുപോകാന്‍ സഞ്ജു സാംസണിന് സാധിക്കുന്നുണ്ട്. എന്നാല്‍ നിര്‍ണായകമായ ചില സമയങ്ങളില്‍ സഞ്ജു സാംസണ്‍ തീരുമാനമെടുക്കുന്നതില്‍ പാളി പോകുന്നു എന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ പറയുന്നത്.

ഈ സീസണ്‍ ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇതുവരെ വരുത്തിയ മൂന്ന് പിഴവുകള്‍ നോക്കാം. ചെന്നൈ സൂപ്പര്‍കിംഗ്‌സിന് എതിരെ 203 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ രാജസ്ഥാന്‍ ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിക്കാതിരുന്നത് ഏവരേയും അമ്പരപ്പിച്ചിരുന്നു. ചെന്നൈക്കെതിരായ മത്സരത്തില്‍ സഞ്ജു സാംസണിന്റെ കൈയില്‍ അഞ്ചിലധികം ബൗളര്‍മാരുണ്ടായിരുന്നു.
മികച്ച രീതിയില്‍ പന്തെറിഞ്ഞ ജേസണ്‍ ഹോള്‍ഡറുടെ ക്വാട്ട പെട്ടെന്ന് തീര്‍ന്നു. ഡെവണ്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ്, മൊയിന്‍ അലി എന്നിവരുടെ വിക്കറ്റുകള്‍ വെറും 22 റണ്‍സിന് വീഴ്ത്തിയ ആദം സാംപയെക്കൊണ്ട് മൂന്നോവര്‍ മാത്രമെ സഞ്ജു എറിയിപ്പിച്ചുള്ളൂ. കളിയില്‍ ജയിക്കാനായെങ്കിലും സഞ്ജു സാംസണിന്റെ ഈ തീരുമാനം ഏറെ അമ്പരപ്പിക്കുന്ന ഒന്ന് തന്നെയായിരുന്നു.
Astro Tips: ഇവരാണ് ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന രാശിക്കാര്‍
ഒരു ഇംപാക്ട് പ്ലെയറിനെ ഉപയോഗിക്കുന്നതില്‍ ഏറ്റവും മടിച്ചു നില്‍ക്കുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ് എന്നതാണ് മറ്റൊരു കാര്യം. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ധ്രുവ് ജുറല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ ഉണ്ടായിരിക്കെ റിയാന്‍ പരാഗിനെ ഇംപാക്ട് പ്ലെയറായി നിയോഗിച്ചു. ടോപ്പ് ഓര്‍ഡര്‍ പരാജയപ്പെട്ടിട്ടും ജോ റൂട്ടിനെ ഫലപ്രദമായി ഉപയോഗിച്ചിട്ടില്ല. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കുല്‍ദീപ് സെന്നിനെ ഇംപാക്ട് പ്ലെയറായി കൊണ്ടുവന്നു.
എന്നാല്‍ ഒരോവറില്‍ കുല്‍ദീപ് 20 റണ്‍സ് വഴങ്ങി. ചാഹല്‍ മൂന്ന് ഓവര്‍ എറിഞ്ഞു. ഡെത്ത് ഓവര്‍ എറിയാന്‍ ആളില്ലാത്തതാണ് മറ്റൊരു കാര്യം. ഡെത്ത് ഓവറുകളിലെ അവരുടെ പ്രശ്നം പരിഹരിക്കുന്നതിനാണ് ഒബേദ് മക്കോയിയെ കൊണ്ടുവന്നത്. എന്നാല്‍ മക്കോയ് ഒരു ഓവര്‍ മാത്രമാ് എറിഞ്ഞത്. 19-ാം ഓവര്‍ എറിഞ്ഞ കുല്‍ദീപ് യാദവ് മൂന്ന് സിക്സും ഒരു ഫോറും വഴങ്ങുകയും ചെയ്തു.












Click it and Unblock the Notifications