Get Updates
Get notified of breaking news, exclusive insights, and must-see stories!

കോലി കസറി, ഡുപ്ലെസിസ് ഒപ്പം നിന്നു, ബാംഗ്ലൂരിന്റെ വെടിക്കെട്ട്, മുംബൈക്കെതിരെ 8 വിക്കറ്റ് ജയം

ബെംഗളൂരു: ഐപിഎല്ലില്‍ ആദ്യ മത്സരത്തില്‍ ഗംഭീര പ്രകടനത്തിലൂടെ മുംബൈ ഇന്ത്യന്‍സിനെ തകര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. എട്ട് വിക്കറ്റിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്. വിരാട് കോലി മുന്നില്‍ നിന്ന് നയിച്ചാണ് ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. മുംബൈ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 17.2 ഓവറില്‍ മറികടക്കുകയായിരുന്നു ബാംഗ്ലൂര്‍. വിരാട് കോലി പുറത്താവാതെ 82 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. അഞ്ച് സിക്‌സറുകളും 6 ബൗണ്ടറിയും കോലി അടിച്ചു. 49 പന്തിലായിരുന്നു കോലിയുടെ ഇന്നിംഗ്‌സ് പിറന്നത്.

ഡുപ്ലെസി 43 പന്തില്‍ 73 റണ്‍സെടുത്തു. ചിന്നസ്വാമിയില്‍ ബാറ്റിംഗ് കടുപ്പമാകുമെന്ന കരുതിയ സ്ഥാനത്താണ് ബാംഗ്ലൂര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. ഇരുവരും ആദ്യ വിക്കറ്റില്‍ തന്നെ 89 പന്തില്‍ 148 റണ്‍സ് ചേര്‍ത്തു. ഗ്ലെന്‍ മാക്‌സ്‌വെല്‍ മൂന്ന് പന്തില്‍ പന്ത്രണ്ട് റണ്‍സുമായി പുറത്താവാതെ നി്‌നു. മുംബൈ നിരയില്‍ അര്‍ഷാദ് ഖാനും കാമറൂണ്‍ ഗ്രീനും ഓരോ വിക്കറ്റെടുത്തു. ബാക്കിയെല്ലാവരും നിരാശപ്പെടുത്തി.

duplessis rohit sharma

നേരത്തെ ടോസ് നേടിയ ആര്‍സിബി സ്വന്തം തട്ടകത്തില്‍ മുംബൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ പോലും സ്‌കോര്‍ ഉയര്‍ത്താന്‍ അവര്‍ക്ക് സാധിച്ചില്ല. മുന്‍നിര പെട്ടെന്ന് തകര്‍ന്നതോടെ തിലക് വര്‍മയ്ക്ക് ഒറ്റയാള്‍ പോരാട്ടം നടത്തേണ്ടി വരികയായിരുന്നു. തകര്‍ന്നു വീണ മുംബൈ ഇന്ത്യന്‍സിനെ തിലക് വര്‍മ കൈപിടിച്ച് ഉയര്‍ത്തി. ഒടുവില്‍ മിക ടോട്ടല്‍ മുംബൈ സ്വന്തമാക്കുകയായിരുന്നു.

ഏഴ് വിക്കറ്റിന് 171 റണ്‍സാണ് മുംബൈ എടുത്തത്. മുന്‍നിര പൂര്‍ണമായും തകര്‍ന്നപ്പോള്‍ രക്ഷകനായത് തിലക് വര്‍മയുടെ ഇന്നിംഗ്‌സായിരുന്നു. ഓള്‍ഔട്ടാവുമെന്ന് കരുതിയ ഘട്ടത്തിലായിരുന്നു ഈ പ്രകടനം.46 പന്തില്‍ 84 റണ്‍സുമായി തിലക് വര്‍മ പുറത്താവാതെ നിന്നു. നാല് സിക്‌സറുകളും ഒന്‍പത് ഫോറുകളും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചാണ് ടീമിന് മികച്ച സ്‌കോര്‍ തന്നെ തിലക് സമ്മാനിച്ചത്.

തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ

അതേസമയം വാലറ്റത്തെ താരങ്ങള്‍ കൂടി പിന്തുണച്ചതോടെയാണ് തിലകിന് ഇങ്ങനൊരു പ്രകടനം സാധ്യമായത്. നേഹാല്‍ വദേര(21), അര്‍ഷാദ് ഖാന്‍(15) എന്നിവര്‍ക്കൊപ്പം ചേര്‍ന്നായിരുന്നു തിലക് വര്‍മയുടെ ഗംഭീര ഇന്നിംഗ്‌സ് മുന്നോട്ട് പോയത്. അതേസമയം മുംബൈ നിരയില്‍ രോഹിത് ശര്‍മ(1), ഇഷാന്‍ കിഷന്‍(10), കാമറൂണ്‍ ഗ്രീന്‍(5), സൂര്യകുമാര്‍ യാദവ്(15) എന്നിവര്‍ പൂര്‍ണ പരാജയമായി. ആര്‍സിബി നിരയില്‍ കരണ്‍ ശര്‍മ രണ്ട് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, ടോപ്ലി, ആകാശ് ദീപ്, ഹര്‍ഷല്‍ പട്ടേല്‍, ബ്രേസ് വെല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+