Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: ഓരോ റണ്ണിനും 4.3 ലക്ഷം; റിയല്‍ കിംഗ് വിരാട് തന്നെ; ഈ വര്‍ഷത്തെ തുക കേട്ടാല്‍ ഞെട്ടും

virat kohli

ദില്ലി: ഐപിഎല്‍ 2023 തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. ഇപ്പോഴും താരങ്ങളുടെ പട്ടികയില്‍ നമ്പര്‍ വണ്‍ ആയി നില്‍ക്കുകയാണ് വിരാട് കോലി. സോഷ്യല്‍ മീഡിയയില്‍ അടക്കം വിരാടിന്റെ ശമ്പളത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. അമ്പരപ്പിക്കുന്ന കണക്കുകളാണ് വിരാടിന്റെ ശമ്പളത്തെ കുറിച്ച് പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ തവണ വിരാടിന്റെ ടീം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് സെമിയില്‍ പ്രവേശിച്ചിരുന്നു. അതുകൊണ്ട് 15 മത്സരങ്ങള്‍ വിരാടിനുണ്ടായിരുന്നു. എല്ലാ മത്സരങ്ങളില്‍ നിന്നും കോടികളാണ് താരം സമ്പാദിച്ചിരിക്കുന്നത്. അത് എത്രയാണെന്ന് പരിശോധിക്കാം...

12 ലക്ഷത്തില്‍ തുടക്കം

12 ലക്ഷത്തില്‍ തുടക്കം

വിരാട് കോലി 2008ല്‍ ഐപിഎല്ലിന്റെ ഭാഗമല്ലായിരുന്നു. എന്നാല്‍ അണ്ടര്‍ 19 ഡ്രാഫ്റ്റിന്റെ ഭാഗമായിട്ടാണ് കോലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ എത്തുന്നത്. 12 ലക്ഷം രൂപയ്ക്കായിരുന്നു കോലിയെ ടീം വാങ്ങിയത്. ആദ്യ സീസണില്‍ പക്ഷേ കോലി ടീമില്‍ പരാജയമായിരുന്നു. പക്ഷേ പിന്നീട് കോലി എന്തായിരുന്നു എന്നതിന് കാലം സാക്ഷിയാണ്. 223 മത്സരങ്ങളില്‍ നിന്ന് 6624 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. ടീമിനെ രണ്ട് തവണ ഫൈനലിലെത്തിച്ചെങ്കിലും കിരീടം നേടി കൊടുക്കാനായില്ല.

കോടികളിലേക്കുള്ള കുതിപ്പ്

കോടികളിലേക്കുള്ള കുതിപ്പ്

2011 മുതല്‍ 2014 വരെയുള്ള ഓരോ സീസണിലും 8.28 കോടി രൂപ വെച്ചാണ് കോലിക്ക് ലഭിച്ചത്. 2015ല്‍ വീണ്ടും വലിയൊരു പ്രമോഷന്‍ വന്നു. 2017 വരെ 12.5 കോടിയായിരുന്നു കോലിയുടെ ശമ്പളം. 2018 മുതല്‍ 2021 വരെ ആര്‍സിബി 17 കോടിയാണ് വിരാട് കോലിക്ക് നല്‍കിയത്. 2021ല്‍ പക്ഷേ കോലി ശമ്പളത്തില്‍ കുറവ് വരുത്തി. 15 കോടിയായിട്ടാണ് കുറച്ചത്. പക്ഷേ ഇത് കോലിയെ ബാധിച്ചില്ല. ഐപിഎല്ലില്‍ 150 കോടി നേടുന്ന മൂന്നാമത്തെ താരമായി കോലി മാറി. ധോണിയായിരുന്നു പട്ടികയില്‍ ഒന്നാമന്‍.

ഓരോ റണ്‍സിലും ലക്ഷങ്ങള്‍

ഓരോ റണ്‍സിലും ലക്ഷങ്ങള്‍

കോലി ഓരോ സീസണിലും സമ്പാദിച്ച കണക്കുകള്‍ അമ്പരപ്പിക്കുന്നതാണ്. 16 മത്സരങ്ങളാണ് കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിനായി കോലി കളിച്ചത്. 341 റണ്‍സ് മാത്രമേ നേടാനായിട്ടുള്ളൂ. പക്ഷേ ഓരോ റണ്‍സിനും 4.3 ലക്ഷം രൂപ വെച്ചാണ് താരത്തിന് ലഭിച്ചത്. കഴിഞ്ഞ സീസണില്‍ കോലി ഫോമൗട്ടായിരുന്നു. ഇത്തവണ പക്ഷേ മികച്ച ഫോമിലാണ്. കോലിയുടെ റണ്‍ കുത്തനെ ഉയരാനാണ് സാധ്യത. അതിലൂടെ സമ്പാദിക്കുന്ന തുകയും വല്ലാതെ ഉയര്‍ന്നേക്കും. ഒപ്പമൊരു കിരീടവും ബാംഗ്ലൂര്‍ പ്രതീക്ഷിക്കുന്നുണ്ട്.

15 സീസണ്‍ കളിച്ച ഏക താരം

15 സീസണ്‍ കളിച്ച ഏക താരം

Travel: ചൂട് കാലം അടിപൊളിയാക്കാം; ഇതാ ആരും കൊതിക്കുന്ന ട്രിപ്പ്, പോകുന്നെങ്കില്‍ ഇന്ന് തന്നെ വിട്ടോളൂ

ഐപിഎല്ലില്‍ 15 സീസണ്‍ കളിച്ച ഏക താരമാണ് വിരാട് കോലി. 42 അര്‍ധ സെഞ്ച്വറിയാണ് താരം ഇതുവരെ നേടിയത്. അതോടൊപ്പം അഞ്ച് സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്. 557 ഫോറും, 212 ബൗണ്ടറിയും താരം ഇതുവരെ ഐപിഎല്ലില്‍ നേടിയിട്ടുണ്ട്. മൂന്ന് ഫൈനലുകളാണ് താരം കളിച്ചത്. 2009, 2011, 2016 വര്‍ഷങ്ങളിലായിട്ടായിരുന്നു ആര്‍സിബിയുടെ ഫൈനല്‍. മൂന്നിലും ആര്‍സിബി പരാജയപ്പെടുകയായിരുന്നു. പക്ഷേ വിരാട് കോലിയുടെ താരമൂല്യം ആര്‍സിബിയില്‍ എപ്പോഴും ഉയര്‍ന്ന് നില്‍ക്കുകയും ചെയ്തു.

കോടികളുടെ നേട്ടം 2023ലും

കോടികളുടെ നേട്ടം 2023ലും

വിരാട് കോലിയുടെ താരമൂല്യത്തിന് ഈ വര്‍ഷവും കുറവൊന്നുമില്ല. ഈ വര്‍ഷവും അദ്ദേഹത്തിന്റെ ശമ്പളം ഉയര്‍ന്ന് നില്‍ക്കും. 15 കോടി രൂപയാണ് 2023ല്‍ വിരാട് കോലിക്ക് ശമ്പളമായി കിട്ടുക. 2022ലെ അതേ തുകയാണിത്. 17 കോടി രൂപ ശമ്പളം വാങ്ങിയിരുന്ന ആദ്യ താരമാണ് വിരാട് കോലി. ഐപിഎല്ലില്‍ മഹേന്ദ്ര സിംഗ് ധോണി, രോഹിത് ശര്‍മ, എന്നിവരുടെ അതേ നിരയിലാണ് വിരാട് കോലിയുടെ സാലറിയും. ഇത്തവണ താരമൂല്യം ഉയര്‍ന്നതോടെ ആര്‍സിബി അദ്ദേഹത്തിന്റെ ശമ്പളം ഉയര്‍ത്താനും സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+