വിരാട് കിംഗ് തന്നെ, കാത്തിരിക്കുന്നത് ഈ റെക്കോര്‍ഡുകള്‍, ആരും തകര്‍ക്കില്ല, ഈ സീസണില്‍ നേട്ടം ഉറപ്പ്
ബാംഗ്ലൂര്‍: ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് വിരാട് കോലി. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് വിരാട് നേരത്തെ സ്വന്തമാക്കിയതാണ്. എന്നാല്‍ ഇത്തവണ അദ്ദേഹത്തെ കാത്ത് ഒരുപിടി റെക്കോര്‍ഡുകളാണ് ഉള്ളതാണ്. കോലി ഇത്തവണ തകര്‍ക്കാന്‍ സാധ്യതയുള്ളവ ഇതിലുണ്ട്.
മാര്‍ച്ച് 31നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. എന്നാല്‍ ആര്‍സിബി ആദ്യ മത്സരത്തിനായി ഒരുങ്ങി കഴിഞ്ഞു. ഇത്തവണ വിരാടിന്റെ ഫോം തന്നെയാണ് ആര്‍സിബി വലിയ പ്രതീക്ഷയായി കാണുന്നത്. അതുപോലെ കോലി ചില റെക്കോര്‍ഡുകളും പുതിയതായി എഴുതി ചേര്‍ക്കും.

ഫോം തിരിച്ചുപിടിച്ച് വിരാട് കോലി
ഇത്തവണ മികച്ച ഫോമിലാണ് വിരാട്‌കോലി ഐപിഎല്ലില്‍ കളിക്കാന്‍ എത്തുന്നത്. അതാണ് ആര്‍സിബിയുടെ ഏറ്റവും വലിയ ആവേശം. കഴിഞ്ഞ രണ്ട് തവണയും കോലിയില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനം വന്നിരുന്നില്ല. അതുകൊണ്ട് ടീമില്‍ വലിയ നിരാശയുണ്ടായിരുന്നു. പക്ഷേ രണ്ട് തവണയും അപ്രതീക്ഷിതമായ പ്രകടനം പലരില്‍ നിന്നും വന്നത് കൊണ്ട് ആര്‍സിബിക്ക് പ്ലേഓഫില്‍ കയറാന്‍ സാധിച്ചിരുന്നു. ഐപിഎല്ലില്‍ 15 സീസണും ഒരേ ഫ്രാഞ്ചൈസിക്ക വേണ്ടി കളിച്ച ഏക താരവും കോലിയാണ്. ഇത്തവണ ഇന്ത്യക്കായി മികച്ച പ്രകടനവും കോലി നടത്തിയിരുന്നു.
ക്യാച്ചുകളുടെ റെക്കോര്‍ഡ് കാത്തിരിക്കുന്നു
വിരാടിനെ കാത്തിരിക്കുന്ന ആദ്യ റെക്കോര്‍ഡ് ക്യാച്ചുകളുടെ കാര്യത്തില്‍. ബാറ്റിംഗ് കാര്യത്തില്‍ കോലി പുലി തന്നെയാണ്. പക്ഷേ അതിലുപരി ഫീല്‍ഡിംഗില്‍ കോലി അതിഗംഭീരമെന്ന് പറയാം. ടീമിന് വേണ്ടി റണ്‍സ് സേവ് ചെയ്യുന്നതിലും, ക്യാച്ചുകള്‍ പറന്നെടുക്കുന്നതിലും കോലി മിടുക്കനാണ്. എല്ലാ സീസണിലും കോലി ഒന്നോ രണ്ടോ ഗംഭീര ക്യാച്ചുകള്‍ എടുക്കാറുണ്ട്.
അവിശ്വസനീയമെന്ന് പറയാവുന്നവയാണിത്. ആര്‍സിബിക്കായി ഇതുവരെ 93 ക്യാച്ചുകളാണ് കോലി എടുത്തത. രോഹിത് ശര്‍മ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത താരമാണ് കോലി. രോഹിത് 97 ക്യാച്ചാണ് എടുത്തത്. ഈ സീസണില്‍ നൂറ് ക്യാച്ചുകള്‍ എന്ന അപൂര്‍വം റെക്കോര്‍ഡുകള്‍ സ്വന്തമാക്കാന്‍ കോലിക്ക് അവസരമുണ്ട്. 7 ക്യാച്ചുകള്‍ എടുത്താല്‍ മാത്രം മതി. സുരേഷ് റെയ്‌ന 109, കിരോണ്‍ പൊള്ളാര്‍ഡ് 103 എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

സെഞ്ച്വറികളില്‍ റെക്കോര്‍ഡിടാം
വിരാടിന് വേണമെങ്കില്‍ ഈ സീസണില്‍ സെഞ്ച്വറികളിലും റെക്കോര്‍ഡിടാം. 2016 വരെ വിരാടിന് ഐപിഎല്ലില്‍ സെഞ്ച്വറിയില്ലായിരുന്നു. ആ വര്‍ഷം നാല് സെഞ്ച്വറിയാണ് താരം അടിച്ചെടുത്തത്. 2019ലും കോലി സെഞ്ച്വറി നേടിയിരുന്നു. കൊല്‍ക്കത്തയ്‌ക്കെതിരെയായിരുന്നു ആ നേട്ടം. നിലവില്‍ അഞ്ച് സെഞ്ച്വറികള്‍ കോലിയുടെ പേരിലുണ്ട്. ക്രിസ് ഗെയിലിന്റെ പേരില്‍ ആറ് സെഞ്ച്വറികളാണ് ഉള്ളത്. ഇതാണ് ഐപിഎല്‍ റെക്കോര്‍ഡ്. രണ്ട് സെഞ്ച്വറികള്‍ ഈ സീസണില്‍ നേടിയാല്‍ കോലി ഒന്നാമതെത്തും. അതിനുള്ള സാധ്യത നിലവിലുണ്ട്.
റണ്‍സിന്റെ കാര്യത്തില്‍ റെക്കോര്‍ഡ്
വിരാട് കോലി വേണമെങ്കില്‍ ഐപിഎല്ലില്‍ 7000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന പേര് സ്വന്തമാക്കാം. നിലവില്‍ 223 മത്സരങ്ങളില്‍ നിന്ന് 6624 റണ്‍സാണ് കോലി നേടിയത്. ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനമാണ് കോലിക്കുള്ളത്. രണ്ടാം സ്ഥാനത്ത് 6244 റണ്‍സുമായി ശിഖര്‍ ധവാനാണ്. കോലിക്ക് 376 റണ്‍സ് നേടിയാല്‍ ആ നേട്ടം സ്വന്തമാക്കാം. ഐപിഎല്‍ ചരിത്രത്തില്‍ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായും മാറാം. 2021ല്‍ ആറായിരം റണ്‍സ് വേഗത്തില്‍ സ്വന്തമാക്കുന്ന വേഗമേറിയ താരമായിരുന്നു കോലി. 196 ഇന്നിംഗ്‌സിലായിരുന്നു നേട്ടം.
ഗാന്ധിയുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ; സൗരാഷ്ട്ര തന്നെ ബെസ്റ്റ്, കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍












Click it and Unblock the Notifications