Get Updates
Get notified of breaking news, exclusive insights, and must-see stories!

സിംഹാസനം കൈവിട്ട് കോലി; ഇനി കിംഗ് അല്ല, ബ്രാന്‍ഡ് മൂല്യമിടിഞ്ഞു, മുന്നിലിനി ഈ താരം

VIRAT KOHLI

ദില്ലി:ക്രിക്കറ്റ് ലോകത്ത് പകരം വെക്കാനില്ലാത്ത നേതാവാണ് വിരാട് കോലി. പല പരസ്യങ്ങളും, കരാറുകളും വരെ അദ്ദേഹത്തിനായി എഴുതപ്പെട്ടിരുന്നു. അത്രയ്ക്ക് വലിയ ബ്രാന്‍ഡ് മൂല്യമായിരുന്നു കോലിക്കുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കോലിയെ സംബന്ധിച്ച് അത്രനല്ലതായിരുന്നില്ല. എന്തായാലും ആ മോശം കാലം പുതിയൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്.

കോലിയുടെ ബ്രാന്‍ഡ് മൂല്യത്തിന് ഇടിവ് സംഭവിച്ചിരിക്കുകയാണ്. ഒന്നാം സ്ഥാനത്തിരുന്ന് ബ്രാന്‍ഡുകളെ നിയന്ത്രിച്ചിരുന്ന കോലി പിന്നിലേക്ക് പോയിരിക്കുകയാണ്. വന്‍ തിരിച്ചടിയാണ് താരം നേരിട്ടിരിക്കുന്നത്. അത് എന്തുകൊണ്ടാണെന്ന് പരിശോധിക്കാം....

ഇനി മുതല്‍ കിംഗ് കോലിയല്ല

ഇനി മുതല്‍ കിംഗ് കോലിയല്ല

IMAGE CREDIT: VIRAT KOHLI TWITTER

വിരാട് കോലി കൡയില്‍ മാത്രമല്ല, പ്രതിഫല കാര്യത്തിലും നമ്പര്‍ വണ്‍ ആയിരുന്നു. ബ്രാന്‍ഡ് മൂല്യത്തെ നിയന്ത്രിച്ചിരുന്നതും കോലിയുടെ പരസ്യങ്ങളായിരുന്നു. എന്നാല്‍ വിരാടിനുണ്ടായിരുന്ന ആധിപത്യം ഇപ്പോള്‍ നഷ്ടമായിരിക്കുകയാണ്. 2019 മുതലുള്ള ആയിരം ദിവസങ്ങളില്‍ ഒരു സെഞ്ച്വറി നേടാന്‍ പോലും വിരാടിന് സാധിച്ചിരുന്നില്ല. അതായത് റാങ്കിംഗ് പട്ടികയില്‍ ഒരുപാട് പിന്നോട്ട് പോയത് പോലെ, ബ്രാന്‍ഡ് വാല്യുവിലും കോലി പിന്നോട്ട് പോയിരിക്കുകയാണ്. കഴിഞ്ഞ തവണ ഐപിഎല്ലിലെ പ്രതിഫലവും കോലിക്ക് കുറയ്‌ക്കേണ്ടി വന്നിരുന്നു.

ബ്രാന്‍ഡ് വാല്യുവില്‍ വന്‍ ഇടിവ്

ബ്രാന്‍ഡ് വാല്യുവില്‍ വന്‍ ഇടിവ്

2022ല്‍ ടി20 ലോകകപ്പിലെ സെഞ്ച്വറി നേട്ടത്തോടെ കോലി നേരിയ തോതില്‍ ഫോം കണ്ടെത്തിയിരുന്നു. പക്ഷേ 3 വര്‍ഷ കാലത്തെ മോശം ഫോം കോലിയെ ശരിക്ക് ബാധിച്ചിട്ടുണ്ട്. ബ്രാന്‍ഡ് വാല്യു ഇടിയാന്‍ പ്രധാന കാരണമായത് ഇക്കാര്യമാണ്. ക്രോളിന്റെ സെലിബ്രിറ്റി ബ്രാന്‍ഡ് വാല്യു റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിറ്റി ബോളിവുഡ് താരം രണ്‍വീര്‍ സിംഗാണ്. അദ്ദേഹം ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്. വന്‍ തോതിലാണ് താരത്തിന്റെ വരുമാനം ഉയര്‍ന്നിരിക്കുന്നത്.

കുതിച്ചുയര്‍ന്ന് വരുമാനം

കുതിച്ചുയര്‍ന്ന് വരുമാനം

രണ്‍വീറിന്റെ ബ്രാന്‍ഡ് വാല്യു 181.7 മില്യണാണ് 2022ല്‍. 2021ല്‍ ഇത് 158.3 മില്യണായിരുന്നു. വിരാട് കോലിയുടെ ബ്രാന്‍ഡ് വാല്യു 176.9 മില്യണായി 2022ല്‍ ഇടിയുകയായിരുന്നു. 2021ല്‍ ഇത് 185.7 മില്യണായിരുന്നു. അഞ്ച് ശതമാനത്തിന്റെ ബ്രാന്‍ഡ് വാല്യു ഇടിവാണ് വിരാട് കോലി നേരിട്ടത്. അത് മാത്രമല്ല കുറച്ച് മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നതും, വേണ്ടത്ര റണ്‍സ് നേടാന്‍ സാധിക്കാത്തതുമെല്ലാം കോലിയുടെ മൂല്യം താഴോട്ട് പോകാന്‍ കാരണമായിട്ടുണ്ട്. പല ബ്രാന്‍ഡിനും കോലി വാങ്ങിയിരുന്ന തുക 2022ല്‍ താഴേക്ക് പോയിട്ടുണ്ട്.

ബ്രാന്‍ഡ് വാല്യു ഉയരും

ബ്രാന്‍ഡ് വാല്യു ഉയരും

IMAGE CREDIT: VIRAT KOHLI TWITTER

Travel: ചൂട് കാലം അടിപൊളിയാക്കാം; ഇതാ ആരും കൊതിക്കുന്ന ട്രിപ്പ്, പോകുന്നെങ്കില്‍ ഇന്ന് തന്നെ വിട്ടോളൂ

വിരാട് കോലിയുടെ ബ്രാന്‍ഡ് മൂല്യം പക്ഷേ എല്ലാ കാലത്തും താഴ്ന്ന് നില്‍ക്കില്ലെന്നാണ് പ്രമുഖര്‍ പറയുന്നത്. തീര്‍ച്ചയായും അത് ഈ വര്‍ഷത്തില്‍ അടക്കം ഉയരും. കാരണം ഒരു പക്വത അത് കൈവരിച്ചിട്ടുണ്ട്. അതിന് പുറമേ കോലി ബ്രാന്‍ഡ് അംബാസിഡറായ ചില ഉല്‍പ്പന്നങ്ങളില്‍ നോണ്‍ ക്രിക്കറ്റര്‍ എന്ന പദവിയിലാണ് അദ്ദേഹം ഉള്ളത്. ക്രിക്കറ്റര്‍ എന്ന ലേബലില്‍ അല്ല കോലി ഈ പരസ്യങ്ങള്‍ ചെയ്യുന്നത്. ഭാര്യ അനുഷ്‌കയ്‌ക്കൊപ്പമുള്ള പരസ്യങ്ങള്‍ ഇരുവരും ജോഡികളാണ് എന്ന അര്‍ത്ഥത്തിലാണ് വരുന്നത്. ഇരുവരും ചേര്‍ന്ന് നിരവധി കാര്യങ്ങള്‍ നിക്ഷേപവും നടത്തുന്നുണ്ട്.

ധോണിക്ക് തുല്യമെത്തി കോലി

ധോണിക്ക് തുല്യമെത്തി കോലി

നോണ്‍ ക്രിക്കറ്റ് പരസ്യ സ്റ്റാര്‍ എന്ന വാല്യു കഴിഞ്ഞ വര്‍ഷങ്ങളിലായി കോലി സ്വന്തമാക്കിയിട്ടുണ്ട്. ഇത് മഹേന്ദ്ര സിംഗ് ധോണിക്ക് ശേഷം കോലി സ്വന്തമാക്കിയ കാര്യമാണ്. അതുകൊണ്ട് ക്രിക്കറ്റ് ഇല്ലെങ്കിലും ഈ മൂല്യം ഉയര്‍ന്ന് നില്‍ക്കും. അതേസമയം ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം കോലിയായിരുന്നു. 297 റണ്‍സാണ് താരം നേടിയത്. ആറ് ഇന്നിംഗ്‌സില്‍ നിന്നായിരുന്നു ഈ നേട്ടം. കോലി ഫോമിലേക്ക് തിരിച്ചെത്തിയെന്ന് ഇതിലൂടെ വ്യക്തമായിരുന്നു. അവസാന ടെസ്റ്റില്‍ സെഞ്ച്വറിയും താരം നേടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+