കോലിക്ക് കീഴില്‍ പെര്‍ഫെക്ട് 100; രോഹിത്ത് തുടക്കത്തിലേ വീണു, ബെസ്റ്റ് വിരാട് തന്നെ!!

ദില്ലി: ഐപിഎല്‍ തുടങ്ങാനിരിക്കെ പ്രധാന ചോദ്യമായി ഉയരുന്നത് രണ്ടുപേരെ കുറിച്ചാണ്. വിരാട് കോലിയാണോ രോഹിത് ശര്‍മയാണോ ബെസ്റ്റ് എന്ന ചോദ്യം ആരാധകര്‍ ഉന്നയിച്ച് കഴിഞ്ഞു. ഇക്കാര്യം ഒരു വശത്തേക്ക് ഉത്തരം കൃത്യമായി വന്നിരിക്കുകയാണ്. ഐപിഎല്ലിലും, അന്താരാഷ്ട്ര ക്രിക്കറ്റിലും മുമ്പന്‍ വിരാട് കോലി തന്നെയെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
അതിന് ചില കണക്കുകളാണ് ആരാധകര്‍ മുന്നോട്ട് വെക്കുന്നത്. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെയും കോലി ആരാധകര്‍ കുറ്റപ്പെടുത്തുന്നുണ്ട്. രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് തന്നെ മാറ്റണമെന്നും ഇവര്‍ പറയുന്നു. എന്താണ് കോലിക്കുള്ള ആ റെക്കോര്‍ഡുകളെന്ന് ആദ്യം പരിശോധിക്കാം....

ഒരു സീസണിലെ തകര്‍ക്കാനാവാത്ത റെക്കോര്‍ഡ്
image credit: virat kohli instagram
രോഹിത് ശര്‍മയ്ക്ക് ഒരിക്കലും തകര്‍ക്കാനാവാത്ത ബാറ്റിംഗ് റെക്കോര്‍ഡ് ഐപിഎല്ലില്‍ വിരാട് കോലിക്കുണ്ട്. ഒരു സീസണില്‍ 973 റണ്‍സാണ് വിരാട് നേടിയത്. ആ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നാണ് കോലി ഇത്രയും റണ്‍സ് നേടിയത്. അതില്‍ നാല് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്വറിയുമുണ്ടായിരുന്നു. 152 ആയിരുന്നു ശരാശരി. 2016 ഐപിഎല്‍ സീസണിലായിരുന്നു ഈ അത്ഭുത ബാറ്റിംഗ്. ഒരു താരം വിചാരിച്ചിട്ടും ഇതുവരെ ആ റെക്കോര്‍ഡ് തകര്‍ക്കാനായിട്ടില്ല. കഴിഞ്ഞ തവണ ജോസ് ബട്‌ലര്‍ ഏകദേശം അടുത്തെത്തിയെങ്കിലും 900 റണ്‍സ് കടക്കാനായില്ല.

രോഹിത്തിന് മുകളില്‍ ചിറകുവിരിച്ച് കോലി
വിരാട് കോലിക്കാണ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ളത്. രോഹിത്തിനേക്കാള്‍ കൂടുതല്‍ സെഞ്ച്വറിയും കോലിയുടെ പേരിലാണ്. 216 മത്സരങ്ങള്‍ കളിച്ച കോലി 6411 റണ്‍സാണ് ഇതുവരെ ഐപിഎല്ലില്‍ നിന്ന് അടിച്ചുകൂട്ടിയത്. അഞ്ച് സെഞ്ച്വറികള്‍ അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്. അതേസമയം രോഹിത് ശര്‍മ ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് മാത്രമാണ് ഉള്ളത്. 221 മത്സരങ്ങളില്‍ നിന്ന് 5764 റണ്‍സാണ് രോഹിത് ഇതുവരെ നേടിയത്. രോഹിത് ഇതുവരെ 1 സെഞ്ച്വറി മാത്രമാണ് ഐപിഎല്ലില്‍ നേടിയത്.

ഫോമൗട്ടിലും ഹിറ്റ്മാന്‍ കോലിക്ക് താഴെ
വിരാട് കോലിയും രോഹിത് ശര്‍മയും സമീപകാലത്തെ പ്രകടനം നോക്കുമ്പോള്‍ ഫോമൗട്ടാണെന്ന് പറയാം. പക്ഷേ അവിടെയും കോലിക്ക് മുന്‍തൂക്കമുണ്ട്. കഴിഞ്ഞ നാല് സീസണിലായി എടുത്ത് പറയാന്‍ മാത്രമുള്ള പ്രകടനമൊന്നും രോഹിത് ശര്‍മ നടത്തിയിട്ടില്ല. കഴിഞ്ഞ തവണ മുംബൈ ഇന്ത്യന്‍സിന്റെ പ്രകടനം ഏറ്റവും മോശമാകാന്‍ കാരണവും രോഹിത് തന്നെയാണ്. മറിച്ച് വിരാട് കോലിയുടെ ഫോമൗട്ട് ബാംഗ്ലൂര്‍ ടീമിനെ ബാധിച്ചിട്ടില്ല. ആര്‍സിബി സെമി ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു.

ക്യാപ്റ്റന്‍സിയില്‍ നാണക്കേടിന്റെ റെക്കോര്‍ഡ്
കാണാനോ കേള്‍ക്കാനോ വഴിയില്ല; ഇത് ആരുടെ സ്വപ്‌നത്തിലും വരാത്ത വണ്ടര്‍ലാന്‍ഡ്, ട്രിപ്പ് ഉറപ്പിക്കാം
ക്യാപ്റ്റന്‍സിയിലെ രോഹിത് ശര്‍മയുടെ മികവ് പൊളിച്ചടുക്കുകയാണ് ആരാധകര്‍. ഇന്ത്യയില്‍ പരമ്പരകള്‍ തോല്‍ക്കാറില്ലാത്ത ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയോട് അത് വഴങ്ങിയെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ മുമ്പ് പരമ്പരകള്‍ വിജയിക്കാറുണ്ടായിരുന്നു. വിരാട് കോലി ക്യാപ്റ്റനായിരുന്നപ്പോള്‍ തോല്‍വി എന്താണെന്ന് അറിഞ്ഞിരുന്നില്ല. നാട്ടില്‍ ടെസ്റ്റും, ഏകദിന പരമ്പരയുമൊക്കെ ഇപ്പോള്‍ തോല്‍ക്കുന്നത് പതിവാണെന്നും ആരാധകര്‍ പറയുന്നു. എട്ട് വര്‍ഷം കോലി ക്യാപ്റ്റനായിരുന്നപ്പോള്‍ ഒരു പരമ്പര പോലും നാട്ടില്‍ ഇന്ത്യ തോറ്റിരുന്നില്ല.രോഹിത് ക്യാപ്റ്റന്‍സി എടുത്ത് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ടീം ആ നാണക്കേടും സ്വന്തമാക്കിയിരിക്കുകയാണ്.

ലോകകപ്പ് എടുത്താല്‍ കളി മാറും
നിലവില്‍ അത്ര നല്ല സമയമല്ല രോഹിത് ശര്‍മയ്ക്ക്. വിരാട് കോലി തന്നെയാണ് എല്ലാത്തിലും ബെസ്റ്റായി നില്‍ക്കുന്നത്. പക്ഷേ ഈ വര്‍ഷം നടക്കാനിരിക്കുന്ന 50 ഓവര്‍ ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയാല്‍ രോഹിത്തിന് കോലിയെ മറികടക്കാം. കാരണം 2011ല്‍ മഹേന്ദ്ര സിംഗ് ധോണിയാണ് അവസാനമായി ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്തത്. കോലിക്ക് കീഴില്‍ ഇന്ത്യ കിരീടമൊന്നും നേടിയിട്ടുമില്ല. ഇവിടെയാണ് രോഹിത്തിന് നേട്ടമുണ്ടാക്കാന്‍ സാധിക്കു. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായിട്ടായിരിക്കും ലോകകപ്പ് നടക്കുക.












Click it and Unblock the Notifications