IPL 2023: അതിശയിപ്പിക്കുന്ന സാമ്യം, പതിരണ രണ്ടാം മലിംഗയാകുമോ?
ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പേസര്‍ മതീഷ പതിരണയുടെ പ്രകടനമായിരുന്നു. ഉയര്‍ന്ന സ്‌കോറിംഗ് മത്സരത്തില്‍ തന്റെ നാല് ഓവറില്‍ 2/42 എന്ന ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ പതിരണയ്ക്ക് സാധിച്ചിരുന്നു. അവസാന ഓവറില്‍ ബാംഗ്ലൂര്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂറ്റനടികള്‍ക്ക് ശ്രമിച്ചപ്പോള്‍ തന്റെ രണ്ടാം സ്‌പെല്ലില്‍ 2/14 എന്ന പ്രകടനാണ് പതിരണ കാഴ്ച വെച്ചത്.
18-ാം ഓവര്‍ എറിഞ്ഞ പതിരണ നാല് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ചെന്നൈക്ക് എട്ട് റണ്‍സിന്റെ വിജയം സമ്മാനിച്ചത്. പരിക്കേറ്റ ന്യൂസിലന്‍ഡ് പേസര്‍ ആദം മില്‍നെക്ക് പകരക്കാരനായാണ് പതിരണയെ സിഎസ്‌കെ ടീമിലെത്തിച്ചത്. മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ലസിത് മലിംഗയ്ക്ക് സമാനമായി പന്തെറിയുന്ന പതിരണ ചെന്നൈയ്ക്ക് വിശ്വസിക്കാവുന്ന ഡെത്ത് ഓവര്‍ ബൗളറായിരിക്കും താന്‍ എന്ന് കൂടി ഉറപ്പിക്കുന്നുണ്ട് കഴിഞ്ഞ മത്സരത്തിലൂടെ.

ഇക്കാര്യം കഴിഞ്ഞ സീസണില്‍ തന്നെ ചെന്നൈ നായകന്‍ മഹേന്ദ്രസിംഗ് ധോണി മനസിലാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച പതിരണ തന്റെ ആദ്യ പന്തില്‍ തന്നെ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കിയിരുന്നു. ആ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റും അദ്ദേഹം വീഴ്ത്തിയിരുന്നു. പതിരണ ഒരു മികച്ച ഡെത്ത് ബൗളറാണ് എന്ന് ആ മത്സരത്തിന് ശേഷം തന്നെ ധോണി അഭിപ്രായപ്പെട്ടിരുന്നു.
മതീഷ ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും 2020 ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പിനുള്ള ശ്രീലങ്കയുടെ ടീമിന്റെ ഭാഗമായിരുന്നു. ഒരു വര്‍ഷം മുമ്പ് അഫ്ഗാനിസ്ഥാനെതിരെയുള്ള ഏഷ്യാ കപ്പില്‍ അദ്ദേഹം തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയെങ്കിലും ഒറ്റ ഓവര്‍ മാത്രമാണ് എറിഞ്ഞത്. അടുത്തിടെ അവസാനിച്ച ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടീമില്‍ ഇടം നേടിയെങ്കിലും പ്ലേയിംഗ് ഇലവനില്‍ ഇടം നേടിയിരുന്നില്ല.
Relationship Tips: സ്ത്രീകള്‍ക്ക് പങ്കാളിയില്‍ താല്‍പര്യം കുറയുന്നോ? കാരണമിതാകാം
ലസിത് മലിംഗയുമായി നിരവധി താരതമ്യങ്ങള്‍ ഇതിനകം തന്നെ പതിരണയുമായി വന്നിട്ടുണ്ട്. ലസിത് മലിംഗയ്ക്ക് സമാനമായി പതിരണയ്ക്ക് താഴ്ന്ന സ്ലിംഗിംഗ് ബൗളിംഗ് ആക്ഷന്‍ ആണ് ഉള്ളത്. ബൗളിംഗ് ആക്ഷന്‍ മലിംഗയെ കൃത്യതയോടെ യോര്‍ക്കറുകള്‍ എറിയാന്‍ സഹായിച്ചിരുന്നു. ഇത് തന്നെയാണ് പതിരണയേയും സഹായിക്കുന്നത്. പതിരണയ്ക്കും നല്ല വേഗത്തില്‍ പന്തെറിയാനും ഇഷ്ടാനുസരണം യോര്‍ക്കറുകള്‍ പ്രയോഗിക്കാനും കഴിയുന്നുണ്ട്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചപ്പോള്‍ 99 എന്ന ജഴ്‌സി നമ്പര്‍ ആണ് ലസിത് മലിംഗ ധരിച്ചിരുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ പതിരണയുടെ ജഴ്‌സി നമ്പറും 99 ആണ് എന്നുള്ളതാണ് മറ്റൊരു സാമ്യം. ഇരുവരും ശ്രീലങ്കയില്‍ നിന്നുള്ള താരങ്ങളാണ് എന്നതും ഐപിഎല്ലിലെ ഏറ്റവും മികച്ച റെക്കോഡുള്ള ടീമുകളെയാണ് പ്രതിനിധീകരിക്കുന്നത് എന്നതും മറ്റൊരു സാമ്യമാണ്.












Click it and Unblock the Notifications