IPL 2023: ആ ഒരു പോയന്റ് ചെന്നൈയുടെ പ്ലേ ഓഫ് വാതില്‍ അടച്ചോ..? ഇനി സാധ്യതകള്‍ ഇങ്ങനെ
ഐപിഎല്‍ ഈ സീസണ്‍ ആവേശകരമായ അന്ത്യത്തിലേക്ക് ആണ് കടക്കാന്‍ പോകുന്നത് എന്ന സൂചനയാണ് പോയന്റ് ടേബിള്‍ നല്‍കുന്നത്. പോയന്റ് പട്ടികയില്‍ ഏഴ് ടീമുകള്‍ക്ക് 10 പോയന്റോ അതില്‍ കൂടുതലോ ഉണ്ട്. അവസാന സ്ഥാനത്തുള്ള മൂന്ന് ടീമുകള്‍ക്കും ആറ് പോയന്റ് വീതമാണ് ഉള്ളത്. പ്ലേ ഓഫ് കടമ്പ കടക്കാന്‍ എല്ലാ ടീമുകളും ഇനിയുള്ള മത്സരത്തില്‍ അരയും തലയും മുറുക്കി എത്തും എന്നുള്ള കാര്യം ഉറപ്പാണ്.
കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് - ലക്നൗ സൂപ്പര്‍ ജയന്റ്സ് മത്സരം മഴ കാരണം ഫലമില്ലാതെ അവസാനിച്ചതാണ് പോയന്റ് പട്ടിക സങ്കീര്‍ണ്ണമാക്കിയത്. ഈ സീസണില്‍ ഇതിനോടകം 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സും ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സും. അതിനാല്‍ തന്നെ ഇന്നലത്തെ മത്സരത്തില്‍ ഏത് ടീമാണ് ജയിക്കുന്നത് എങ്കിലും പോയന്റ് പട്ടികയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചേനെ.

എന്നാല്‍ ഇന്നലത്തെ മത്സരം ഉപേക്ഷിച്ചതോടെ ചെന്നൈ സൂപ്പര്‍കിംഗ്‌സിനും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും ഓരോ പോയന്റ് വീതം ലഭിച്ചു. ഇതോടെ 10 മത്സരത്തില്‍ നിന്ന് അഞ്ച് വീതം ജയങ്ങളുമായി 11 പോയന്റാണ് ഇരുടീമുകള്‍ക്കും ഉള്ളത്. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സ് രണ്ടാമതും ചെന്നൈ സൂപ്പര്‍കിംഗ്‌സ് മൂന്നാമതും ആണ്. ഒമ്പത് കളിയില്‍ ആറ് ജയങ്ങളോടെ 12 പോയന്റുള്ള ഗുജറാത്ത് ടൈറ്റന്‍സ് ആണ് ഒന്നാമത്.
ഒമ്പത് കളിയില്‍ അഞ്ച് ജയം വീതമുള്ള രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് നാല് മുതല്‍ ആറ് വരെ സ്ഥാനങ്ങളില്‍. 10 കളികളില്‍ അഞ്ച് ജയമുള്ള പഞ്ചാബ് കിംഗ്‌സ് ഏഴാമതുമാണ്. അതിനാല്‍ തന്നെ പ്ലേ ഓഫ് പോരാട്ടം ഈ സീസണില്‍ കടുക്കും എന്നുറപ്പാണ്. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമുകള്‍ക്ക് ഇനി നാല് മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.
ഈ അവസരത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന് പ്ലേ ഓഫ് കടക്കാന്‍ ഇനി എന്തെല്ലാം സാധ്യതകളാണ് ഉള്ളത് എന്ന് നോക്കാം. ആദ്യ നാലില്‍ ഇടംപിടിക്കാന്‍ ഏഴ് വിജയങ്ങള്‍ മതിയാകില്ല എന്നതിനാല്‍ അതിനാല്‍, ചെന്നൈ സൂപ്പര്‍കിംഗ്‌സിന് അവരുടെ വരാനിരിക്കുന്ന മത്സരങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇനി നാല് മത്സരങ്ങളാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സിന് അവശേഷിക്കുന്നത്.
Cleaning Tips: വെള്ള ഷൂ വൃത്തിയാക്കാന്‍ ഇനി ബുദ്ധിമുട്ടില്ല.. ഇതാ ചില ലളിതമാര്‍ഗങ്ങള്‍
മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് (2) എന്നിവരോടാണ് ഇനി ചെന്നൈ ഏറ്റുമുട്ടേണ്ടത്. പ്ലേ ഓഫ് ഉറപ്പിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് കുറഞ്ഞത് മൂന്ന് മത്സരങ്ങള്‍ ജയിച്ചേ മതിയാകൂ. മൂന്ന് മത്സരങ്ങളില്‍ വിജയിക്കാനായാല്‍ അവര്‍ക്ക് 17 പോയിന്റ് ലഭിക്കും. അങ്ങനെ എങ്കില്‍ ടോപ് 4 ല്‍ ഇടം നേടാന്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന് സാധിക്കും.
ഇനി അവസാന നാല് മത്സരങ്ങളില്‍ രണ്ട് ജയം നേടിയാല്‍ പോലും ചെന്നൈ സൂപ്പര്‍കിംഗ്‌സിന് പ്ലേ ഓഫ് സാധ്യത നിലനില്‍ക്കും. എന്നാല്‍ ഇത് മറ്റ് ടീമുകളുടെ പ്രകടനത്തെ കൂടി ആശ്രയിച്ചിരിക്കും. കൂടാതെ നെറ്റ് റണ്‍റേറ്റും ഇതില്‍ നിര്‍ണായകമാകും. ഇനി ശേഷിക്കുന്ന നാല് മത്സരങ്ങളിലും ചെന്നൈ സൂപ്പര്‍കിംഗ്‌സിന് ജയിക്കാനായാല്‍ പോയന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്താനും ചെന്നൈ സൂപ്പര്‍കിംഗ്‌സിന് സാധിക്കും.
നാല് തവണ ഐപിഎല്‍ കിരീടം നേടിയിട്ടുള്ള ചെന്നൈ സൂപ്പര്‍കിംഗ്‌സ് ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ തവണ ഫൈനലും പ്ലേ ഓഫും കളിച്ച ടീമാണ്. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഈ സീസണോടെ ഐപിഎല്ലില്‍ നിന്നും വിരമിക്കും എന്ന വാര്‍ത്തകള്‍ ഉള്ളതിനാല്‍ കിരീട നേട്ടത്തോടെ ക്യാപ്റ്റന് യാത്രയയപ്പ് നല്‍കാനാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ് താരങ്ങള്‍ ശ്രമിക്കുന്നത്.












Click it and Unblock the Notifications