മഹേന്ദ്ര സിംഗ് ധോണി വിരമിക്കും, എപ്പോഴെന്ന് പറഞ്ഞ് റെയ്‌ന, അടുത്ത ക്യാപ്റ്റന്‍ ഈ താരമായേക്കും
ചെന്നൈ: മഹേന്ദ്ര സിംഗ് ധോണി എപ്പോള്‍ വിരമിക്കും. ഐപിഎല്ലില്‍ ഇപ്പോള്‍ ഏറ്റവും ശക്തമായി ഉയരുന്ന ചോദ്യമിതാണ്. എന്നാല്‍ ധോണി ഇക്കാര്യത്തില്‍ സസ്‌പെന്‍സ് വെച്ചിരിക്കുകയാണ്. എന്നാണ് താന്‍ വിരമിക്കുകയെന്ന് മാത്രം പറയാന്‍ ധോണി തയ്യാറായിട്ടില്ല. കമന്റേറ്റര്‍മാര്‍ വെച്ച് ഇക്കാര്യത്തെ കുറിച്ച് ധോണിയോട് ചോദിച്ചിരുന്നു.
എന്നാല്‍ അതെല്ലാം നിങ്ങളുടെ അഭ്യൂഹങ്ങള്‍ മാത്രമാണെന്നായിരുന്നു ധോണി കഴിഞ്ഞ ദിവസം മറുപടി പറഞ്ഞത്. എന്നാല്‍ ധോണി എന്ന് വിരമിക്കുമെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം കൂടിയായ സുരേഷ് റെയ്‌ന. അടുത്തൊന്നും ധോണി വിരമിക്കാന്‍ സാധ്യതയില്ലെന്ന സൂചനയാണ് റെയ്‌ന നല്‍കുന്നത്.

മുംബൈ ഇന്ത്യന്‍സിനെ ആറ് വിക്കറ്റിന് ചെന്നൈ വീഴ്ത്തിയ ശേഷം താന്‍ ധോണിയുമായി സംസാരിച്ചിരുന്നുവെന്ന് റെയ്‌ന പറയുന്നു. അതേസമയം ധോണിക്ക് തുടര്‍ന്ന് കളിക്കാനാണ് താല്‍പര്യം. കിരീടം നേടിയ ശേഷം ഒരു വര്‍ഷം കൂടി കളിക്കാനാണ് ധോണി താല്‍പര്യപ്പെടുന്നതെന്നും റെയ്‌ന വ്യക്തമാക്കി.
ധോണി ഫിറ്റ്‌നെസ്സിന്റെ കാര്യത്തില്‍ മികച്ച് നില്‍ക്കുന്നു. നന്നായി ബാറ്റ് ചെയ്യുന്നുമുണ്ട്. ഇപ്പോള്‍ ചെന്നൈയില്‍ മികച്ച ടീം കോമ്പിനേഷനുണ്ട്. അതോടൊപ്പം ധോണിയുടെ മാസ്റ്റര്‍ ക്ലാസുമുണ്ടെന്നും റെയ്‌ന പറഞ്ഞു. ധോണിക്ക് കളിക്കാനുള്ള കരുത്തുണ്ടെങ്കില്‍, അദ്ദേഹം കളിക്കട്ടെയെന്നും റെയ്‌ന വ്യക്തമാക്കി.
ഒരുപാട് പേര്‍ ധോണിയില്‍ നിന്ന് പല കാര്യങ്ങളും പഠിക്കുന്നുണ്ട്. പക്ഷേ വിരമിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ധോണി തന്നെയാണ്. എന്താണ് ഇനി ഭാവിയെന്ന് അദ്ദേഹം തന്നെ തീരുമാനിച്ച് പറയട്ടെ. അദ്ദേഹവുമായി സംസാരിച്ചതില്‍ നിന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്, ഒരു വര്‍ഷം കൂടി ധോണി കളിക്കുമെന്നാണെന്നും റെയ്‌ന വ്യക്തമാക്കി.
ഉഫ് കൊല്‍ക്കത്ത പൊളിയാണ് മക്കളേ, സ്ട്രീറ്റ് ഫുഡാണെങ്കില്‍ ഇവിടെ നിന്ന് കഴിക്കണം, വായില്‍ കപ്പലോടും
ധോണിക്ക് പകരക്കാരനായി ആര് വരണമെന്ന കാര്യത്തിലും റെയ്‌ന മറുപടി പറഞ്ഞു. ചെന്നൈയുടെ ഭാവി ക്യാപ്റ്റനായി റിതുരാജ് ഗെയ്ക്വാദ് വരണമെന്ന് റെയ്‌ന പറഞ്ഞു. ഒരു കളിക്കാരനെന്ന നിലയില്‍ വലിയ പുരോഗതിയാണ് റിതുരാജ് കരസ്ഥമാക്കിയിരിക്കുന്നതെന്നും റെയ്‌ന പറഞ്ഞു. 2021 ഐപിഎല്ലിലെ ടോപ് റണ്‍സ്‌കോററായിരുന്നു റിതുരാജ്. 635 റണ്‍സാണ് താരം സ്വന്തമാക്കിയത്.
റിതുരാജ് ഗംഭീര പ്രകടനമാണ് ഇത്തവണ നടത്തുന്നത്. വളരെ ശാന്തനാണ് അദ്ദേഹം. എംഎസ് ധോണിക്ക് വേണ്ടി ഒരു കിരീടം നേടാന്‍ അദ്ദേഹത്തിന് വലിയ ആഗ്രഹമുണ്ട്. നേരത്തെ ഈ ആഗ്രഹം റിതുരാജ് തുറന്നുപറഞ്ഞതാണ്. ബാറ്റിംഗ് സ്പീഡും വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. ടീമിന് വേണ്ടി സിക്‌സറുകള്‍ അടിക്കുന്ന ശീലവും റിതുരാജില്‍ മെച്ചപ്പെട്ട് വരികയാണ്.അത്രയ്ക്ക് മികച്ച ടൈമിംഗാണ് അദ്ദേഹത്തിനുള്ളത്.
ഒരു മികച്ച ബാറ്റ്‌സ്മാനെ പോലെ ചിന്തിക്കാന്‍ റിതുരാജിന് സാധിക്കും. ടീമിന് വേണ്ടി ഒരുപാട് ഉത്തരവാദിത്തങ്ങള്‍ താരം വഹിക്കുന്നുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ താരം ടീമിനെ നയിച്ചേക്കാമെന്നും റെയ്‌ന പറഞ്ഞു. അതുപോലെ ഫീല്‍ഡിംഗും മെച്ചപ്പെട്ടിട്ടുണ്ട്. വളരെ ശ്രദ്ധിച്ച് തുടങ്ങിയാണ് വലിയൊരു ഇന്നിംഗ്‌സിലേക്ക് താരം പോകുന്നത്. ക്യാപ്റ്റന്‍സിയില്‍ കഴിവുള്ള താരം തന്നെയാണ് റിതുരാജെന്നും റെയ്‌ന പറഞ്ഞു.












Click it and Unblock the Notifications