Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL2023: ആകെ കളിച്ചത് വെറും നാല് മത്സരം... വയസ് 32; എന്നിട്ടും സിസന്ദ മഗലയെ ടീമിലെത്തിച്ച് ചെന്നൈ

sisand

ചെന്നൈ: വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ പരിക്കേറ്റ കെയ്ല്‍ ജാമിസണിന് പകരം ദക്ഷിണാഫ്രിക്കന്‍ പേസര്‍ സിസന്ദ മഗലയെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. 50 ലക്ഷം രൂപയ്ക്കാണ് സിസന്ദ മഗല ചെന്നൈ സൂപ്പര്‍കിംഗ്‌സുമായി കരാര്‍ സൈന്‍ ചെയ്തിരിക്കുന്നത്. കെയ്ല്‍ ജാമീസണിന് പരിക്ക് കാരണം ഈ സീസണില്‍ ഉടനീളം കളിക്കാനാവില്ല എന്ന് വ്യക്തമായതോടെ ആണ് പകരക്കാരനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമില്‍ എത്തിച്ചിരിക്കുന്നത്.

ഒരു കോടി രൂപക്കായിരുന്നു കെയ്ല്‍ ജാമീസണിനെ ചെന്നൈ സൂപ്പര്‍കിംഗ്‌സ് ടീമില്‍ എത്തിച്ചിരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കുറഞ്ഞ അനുഭവസമ്പത്ത് മാത്രമാണ് സിസന്ദ മഗലയ്ക്കുള്ളത്. വെറും നാല് ടി 20 മത്സരങ്ങള്‍ മാത്രമെ സിസന്ദ മഗല ദക്ഷിണാഫ്രിക്കക്കായി കളിച്ചിട്ടുള്ളത്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനാണ് സിസന്ദ മഗലയെ ചെന്നൈ സൂപ്പര്‍കിംഗ്‌സില്‍ എത്തിച്ചിരിക്കുന്നത്.

ആഭ്യന്തരക്രിക്കറ്റിലെ അപകടകാരി

ആഭ്യന്തരക്രിക്കറ്റിലെ അപകടകാരി

ആഭ്യന്തര ക്രിക്കറ്റില്‍ 127 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള സിസന്ദ മഗല 136 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കായി കളിച്ച നാല് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 9.85 ഇക്കോണമിയില്‍ മൂന്ന് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. 32 കാരനായ സിസന്ദ മഗല ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഡെത്ത് ബൗളര്‍മാരില്‍ ഒരാള്‍ എന്നാണ് അറിയപ്പെടുന്നത്. ബാറ്റ് കൊണ്ടും ഭേദപ്പെട്ട പ്രകടനം സിസന്ദ മഗല നടത്തിയിട്ടുണ്ട്.

റെക്കോഡുകള്‍ ഇങ്ങനെ

റെക്കോഡുകള്‍ ഇങ്ങനെ

127 കളികളില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയിട്ടുള്ള സിസന്ദ മഗലയുടെ സ്‌ട്രൈക്ക് റേറ്റ് 120 ല്‍ കൂടുതല്‍ ആണ്. 63 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍. ബാറ്റിംഗ് ശരാശരി 17.50 ആണ്. അതിനാല്‍ തന്നെ ഒരു പിഞ്ച് ഹിറ്ററായും സിസന്ദ മഗലയുടെ സേവനം ചെന്നൈ സൂപ്പര്‍കിംഗ്‌സിന് ലഭിക്കും. അടുത്തിടെ സമാപിച്ച ദക്ഷിണാഫ്രിക്കന്‍ ടി 20 ലീഗില്‍ 8.68 എന്ന ഇക്കോണമിയില്‍ 14 വിക്കറ്റ് ആണ് സിസന്ദ മഗല വീഴ്ത്തിയത്.

ബാറ്റിംഗും വഴങ്ങും

ബാറ്റിംഗും വഴങ്ങും

ഇത് വഴി സിസന്ദ മഗല, ലീഗിലെ വിക്കറ്റ് വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തും എത്തിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ നെതര്‍ലാന്‍ഡ്‌സ് പര്യടനത്തിനുള്ള ടീമിലും സിസന്ദ മഗല ഇടം നേടിയേക്കും എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ ദേശീയ ടീമിനൊപ്പം സിസന്ദ മഗലക്ക് ചേരേണ്ടി വരും. ഈ സാഹചര്യത്തില്‍ മറ്റ് ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ പോലെ ഐപിഎല്ലിലെ ഈ സീസണിലെ ആദ്യവാരത്തിന് ശേഷമായിരിക്കും സിസന്ദ മഗലയും ജോയിന്‍ ചെയ്യുക.

Vastu Tips For Money: കൈയിലെ പണം അകാരണമായി ചെലവാകുന്നോ..? വാസ്തുവിലുണ്ട് പരിഹാരം

ചെന്നൈയുടെ മത്സരങ്ങള്‍

ചെന്നൈയുടെ മത്സരങ്ങള്‍

മാര്‍ച്ച് 31 ന് ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ ആണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ് നേരിടുന്നത്. ഏപ്രില്‍ എട്ടിനാണ് ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഇന്ത്യന്‍സ് - ചെന്നൈ സൂപ്പര്‍കിംഗ്‌സ് പോരാട്ടം നടക്കാനിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+