കോലിയുടെ റെക്കോര്‍ഡ് ഭേദിക്കുക അവന്‍ മാത്രം, മറ്റാര്‍ക്കും സാധിക്കില്ല, പ്രവചിച്ച് രവി ശാസ്ത്രി!!
ദില്ലി: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് വിരാട് കോലി. അത് മാത്രമല്ല, റണ്‍വേട്ടക്കാരില്‍ ഏറ്റവും മുമ്പിലാണ് കോലി. ഒരു സീസണില്‍ 900 റണ്‍സിന് മുകളില്‍ നേടിയിട്ടുള്ള ഏക കളിക്കാരനും ഐപിഎല്ലില്‍ കോലി മാത്രമാണ്. ഈ റെക്കോര്‍ഡ് പലരും ഐപിഎല്ലില്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
അതിന്റെ അടുത്ത് വരെയെത്തിയെങ്കിലും 900 റണ്‍സ് എന്ന കടമ്പ മാത്രം എത്താന്‍ സാധിച്ചിട്ടില്ല. ജോസ് ബട്‌ലറും, ഡേവിഡ് വാര്‍ണറുമെല്ലാം പാതി വഴിയില്‍ വീണുപോയ താരങ്ങളാണ്. പക്ഷേ ഈ റെക്കോര്‍ഡ് ആര് ഭേദിക്കും എന്നെല്ലാം ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമാണ്. ഇക്കാര്യത്തില്‍ വലിയൊരു പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി.

2016ലെ ആരും പൊളിക്കാത്ത റെക്കോര്‍ഡ്
2016 ഐപിഎല്ലിലാണ് വിരാട് കോലി അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച്ച വെച്ചത്. 973 റണ്‍സാണ് ആ സീസണില്‍ കോലി അടിച്ച് കൂട്ടിയത്. ഒരു സീസണിലെ ഏറ്റവും വലിയ റെക്കോര്‍ഡാണ്. നാല് സെഞ്ച്വറികളാണ് ആ സീസണില്‍ കോലി വാരിക്കൂട്ടിയത്. അതേസമയം കോലിയുടെ ഗംഭീര പ്രകടനം ആ സീസണിലും പാഴാവുന്നതാണ് പക്ഷേ കണ്ടത്.
ആര്‍സിബിക്ക് ആ വര്‍ഷവും കിരീടം ലഭിച്ചില്ല. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടാണ് ആര്‍സിബി തോറ്റത്. പക്ഷേ കോലിയുടെ റെക്കോര്‍ഡ് ഐപിഎല്ലില്‍ തലയെടുപ്പോടെ ഉയര്‍ന്ന് നിന്നു.
അവന്‍ തകര്‍ക്കും ആ റെക്കോര്‍ഡ്
വിരാട് കോലിയുടെ ആരും തകര്‍ക്കാത്ത ആ റെക്കോര്‍ഡ് തകര്‍ക്കുന്ന താരം ആരായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് രവി ശാസ്ത്രി. ഇന്ത്യയുടെ ഓപ്പണറായ ശുഭ്മാന്‍ ഗില്ലായിരുന്നു ആ ബാറ്റ്‌സ്മാന്‍ എന്നാണ് രവി ശാസ്ത്രി പ്രവചിക്കുന്നത്. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണറാണ് ശുഭ്മാന്‍ ഗില്‍.
കോലിയുടെ റെക്കോര്‍ഡ് തകര്‍ക്കണമെങ്കില്‍ ആ താരം ഒരു ഓപ്പണറായിരിക്കണം. എങ്കില്‍ മാത്രമേ ദീര്‍ഘമായ ഇന്നിംഗ്‌സ് കളിക്കാനാവൂ. റണ്‍സ് നേടാന്‍ അതിലൂടെ മാത്രമേ സാധിക്കൂ. നിലവില്‍ ഓപ്പണിംഗ് സ്ഥാനത്ത് കളിക്കുന്ന ശുഭ്മാന്‍ ഗില്ലിന് മാത്രമാണ് ആ സാധ്യത ഞാന്‍ കാണുന്നുള്ളൂ എന്നും ശാസ്ത്രി വ്യക്തമാക്കി.
കന്നട രുചി അതൊന്ന് വേറെ തന്നെയാണ്, ബാംഗ്ലൂര്‍ മുതല്‍ മാംഗ്ലൂര്‍ വരെ, കഴിച്ചിരിക്കണം ഈ ഡിഷുകള്‍
അപാര ഫോമിലാണ് അവന്‍
ശുഭ്മാന്‍ ഗില്‍ ഇപ്പോള്‍ അപാര ഫോമിലാണ്. അതിലുപരി ടോപ് ഓര്‍ഡറിലാണ് താരം കളിക്കുന്നത്. തീര്‍ച്ചയായും ഒരുപാട് അവസരം അവന് കളിക്കാന്‍ കിട്ടും. അതിലൂടെ ധാരാളം റണ്‍സ് നേടാനുള്ള അവസരവും ഗില്ലിനുണ്ടാവും. പിച്ചുകള്‍ മികച്ചതാണെങ്കില്‍ 80 മുതല്‍ 100 റണ്‍സ് വരെ എല്ലാ മത്സരത്തിലും നേടാന്‍ ഗില്ലിന് സാധിക്കും.
എങ്കില്‍ തുടക്കത്തില്‍ തന്നെ മുന്നൂറോ നാനൂറോ റണ്‍സ് അവന് നേടാം സാധിക്കും. 900 റണ്‍സില്‍ അധികം നേടുക വളരെ കഠിനമാണ്. അത് സാധ്യമാകുമോ എന്ന് ഉറപ്പില്ല. ഒരു ഓപ്പണിംഗ് ബാറ്റ്‌സമാന് പോലും രണ്ട് അധികം മത്സരങ്ങള്‍ കിട്ടണം. എങ്കില്‍ മാത്രമേ നേട്ടം പൊളിക്കാന്‍ സാധിക്കൂവെന്നും ശാസ്ത്രി പറഞ്ഞു.
അത് വ്യക്തിഗത നേട്ടത്തിന് മാത്രം
കോലി കഴിഞ്ഞ ദിവസം ലഖ്‌നൗവിനെതിരെ കളിച്ച ഇന്നിംഗ്‌സും വിമര്‍ശനം നേരിടുന്നുണ്ട്. കോലി പവര്‍പ്ലേയില്‍ മാത്രം 42 റണ്‍സ് നേടിയിരുന്നു. എന്നാല്‍ പിന്നീട് 10 പന്തുകള്‍ കളിച്ച ശേഷമാണ് കോലി 50 എത്തിയത്. അത് കോലി വ്യക്തിഗത നേട്ടത്തിന് വേണ്ടി കളിച്ചതാണെന്ന് കമന്റേറ്റര്‍ സൈമണ്‍ ഡോള്‍ പറഞ്ഞു.
അതിവേഗം ഇന്നിംഗ്‌സ് തുടങ്ങിയ ശേഷം കോലി പിന്നോട്ടാണ് പോയത്. അത് സ്വന്തം നേട്ടത്തിന് വേണ്ടിയാണെന്നും ഡോള്‍ തുറന്നടിച്ചു. മത്സരത്തില്‍ 44 പന്തില്‍ 61 റണ്‍സാണ് കോലി അടിച്ചത്.












Click it and Unblock the Notifications