Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: മുംബൈയുടെ കാര്യം പരമകഷ്ടം...!! പ്ലേ ഓഫ് സാധ്യത നോക്കാന്‍ കാല്‍ക്കുലേറ്റര്‍ തന്നെ ശരണം

ഐപിഎല്‍ 2023 സീസണ്‍ ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. പോയന്റ് പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുന്നത്. ഗുജറാത്തിന് 16 പോയന്റ് ആണാണുള്ളത്. ഇതിന് ശേഷം രണ്ടാം സ്ഥാനം തൊട്ട് ഏഴാം സ്ഥാനത്ത് വരെയുള്ള ടീമുകള്‍ക്ക് 10 പോയന്റുണ്ട്. അവസാന സ്ഥാനക്കാരായ മൂന്ന് പേര്‍ക്ക് എട്ട് പോയന്റ് വീതവും ഉണ്ട്.

പ്ലേ ഓഫില്‍ ആര് കടക്കും എന്ന് ഇനിയും പ്രവചിക്കാന്‍ സാധിക്കാത്ത നിലയിലാണ് കാര്യങ്ങള്‍. കഴിഞ്ഞ മത്സരത്തിലെ തോല്‍വിയോടെ ഏറ്റവും കൂടുതല്‍ തവണ കപ്പ് നേടിയവര്‍ എന്ന ഖ്യാതി പേറുന്ന മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യത ദുര്‍ഘടമായിരിക്കുകയാണd. നിലവില്‍ 10 കളിയില്‍ നിന്ന് അഞ്ച് വീതം ജയവും തോല്‍വിയുമായി മുംബൈ ഇന്ത്യന്‍സ് പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.

ipl

നാല് കളികളാണ് ഇനി മുംബൈ ഇന്ത്യന്‍സിന് അവശേഷിക്കുന്നത്. അതിനാല്‍ തന്നെ മുംബൈ ഇന്ത്യന്‍സിന്റെ ഇനിയുള്ള പ്ലേ ഓഫ് സാധ്യതകള്‍ എങ്ങനെയാണ് എന്ന് നോക്കാം. പോയന്റ് പട്ടികയില്‍ ഒന്നാമതോ രണ്ടാമതോ ആയി മുംബൈ ഇന്ത്യന്‍സിന് ഫിനിഷ് ചെയ്യണം എങ്കില്‍ ശേഷിക്കുന്ന നാല് മത്സരങ്ങളിലും മുംബൈ ഇന്ത്യന്‍സിന് ജയിക്കണം. അങ്ങനെ വന്നാല്‍ മുംബൈയ്ക്ക് 18 പോയന്റ് ലഭിക്കും.

മൂന്ന് മത്സരം ജയിച്ചാല്‍ 16 പോയന്റായിരിക്കും മുംബൈ ഇന്ത്യന്‍സിന് ലഭിക്കുക. അങ്ങനെ വന്നാല്‍ നെറ്റ് റണ്‍റേറ്റ് കൂടി മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തേണ്ടി വരും. അങ്ങനെ വന്നാല്‍ പ്ലേ ഓഫ് സാധ്യത നിലനില്‍ക്കും. ഇനി രണ്ട് കളികളില്‍ തോല്‍ക്കുകയും രണ്ട് കളികളില്‍ ജയിക്കുകയും ചെയ്താലും മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് ബര്‍ത്ത് നിലനില്‍ക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ മുംബൈയ്ക്ക് 14 പോയന്റാണ് ലഭിക്കുക.

Astro Tips: ഇവരാണ് ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന രാശിക്കാര്‍

എന്നാല്‍ മറ്റ് ടീമുകളുടെ ജയപരാജയങ്ങളും ടീം റണ്‍റേറ്റും എല്ലാം ഇങ്ങനെ വന്നാല്‍ പരിഗണിക്കേണ്ടി വന്നേക്കും. ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ജയിക്കുന്നത് എങ്കില്‍ മുംബൈ ഇന്ത്യന്‍സിന് 12 പോയന്റെ ലഭിക്കൂ. അങ്ങനെ വന്നാല്‍ അവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. ഇനി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാഗ് എന്നിവരോടാണ് മുംബൈ ഇന്ത്യന്‍സിന് മത്സരം അവശേഷിക്കുന്നത്.

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയവുമാണ് പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. മെയ് 21 ന് ലീഗ് ഘട്ടം അവസാനിച്ചതിന് ശേഷം ക്വാളിഫയര്‍ 1, എലിമിനേറ്റര്‍ എന്നിവ മെയ് 23, 24 തീയതികളില്‍ ചെപ്പോക്കില്‍ നടക്കും. ക്വാളിഫയര്‍ 2 ഉം ഫൈനലും മെയ് 26, 28 തീയതികളില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നടക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+