Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: വെറുതെയല്ല റണ്ണടിച്ച് കൂട്ടുന്നത്.. കോഹ്ലിയുടെ ബാറ്റിന്റെ പ്രത്യേകതകള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും

ഐപിഎല്‍ 2023 ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. താരങ്ങളും ഫ്രാഞ്ചൈസികളും മാത്രമല്ല ആരാധകരും ഐപിഎല്‍ മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ്. സൂപ്പര്‍താരങ്ങളെല്ലാം ഇത്തവണ മികച്ച പ്രകടനം കാഴ്ച വെക്കും എന്നാണ് ആരാധകര്‍ കരുതുന്നത്. അതിനാല്‍ തന്നെ എല്ലാ സൂപ്പര്‍താരങ്ങളും തങ്ങളുടെ ആരാധകരുടെ പ്രതീക്ഷക്കൊത്ത പ്രകടനം നടത്തണം എന്ന വാശിയിലുമാണ് ഉള്ളത്.

എങ്കിലും ഈ ഐപിഎല്ലില്‍ എല്ലാവരും ഉറ്റ് നോക്കുന്നത് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ബാറ്റിലേക്കാണ്. ഏറെ നാളത്തെ സെഞ്ച്വറി വരള്‍ച്ചക്ക് ശേഷം വീണ്ടും റണ്ണടിച്ച് കൂട്ടാന്‍ തുടങ്ങിയിരിക്കുരയാണ് വിരാട് കോഹ്ലി. അതിനാല്‍ തന്നെ ഐപിഎല്ലില്‍ ഇത്തവണ വിരാട് കോഹ്ലി മികച്ച പ്രകടനം നടത്തും എന്ന് തന്നെയാണ് ആരാധകരെല്ലാം ഉറ്റ് നോക്കുന്നത്. നിലവില്‍ ഐപിഎല്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് വിരാട് കോഹ്ലി.

virat kohli

223 മത്സരങ്ങളില്‍ നിന്ന് 6624 റണ്‍സ് ആണ് വിരാട് കോഹ്ലി ഇതുവരെ അടിച്ചുകൂട്ടിയത്. ഇതില്‍ അഞ്ച് സെഞ്ച്വറിയും 44 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 2008 മുതല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായാണ് വിരാട് കോഹ്ലി കളിക്കുന്നത്. എന്നാല്‍ മറ്റൊരു ബാറ്റ്‌സ്മാനും ഇതുവരെ എത്തിപിടിക്കാന്‍ പോലും പറ്റാത്ത ഒരു റെക്കോഡും വിരാട് കോഹ്ലി ഐപിഎല്ലില്‍ കുറിച്ചിട്ടുണ്ട്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന റെക്കോഡാണ് വിരാട് കോഹ്ലിയുടെ പേരിലുള്ളത്.

2016 ലെ സീസണില്‍ 973 റണ്‍സ് ആണ് വിരാട് കോഹ്ലി സ്വന്തം പേരില്‍ കുറിച്ചത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്നെ ഒരു സീസണില്‍ 900 ത്തില്‍ അധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡ് വിരാട് കോഹ്ലിയുടെ പേരിലാണ്. ഇത് കൊണ്ടൊക്കെയാണ് വിരാട് കോഹ്ലിയെ ക്രിക്കറ്റിലെ റണ്‍ മെഷീന്‍ എന്ന് വിളിക്കുന്നത്. എന്നാല്‍ ഈ റണ്‍ മെഷീന്‍ ഉപയോഗിക്കുന്ന ബാറ്റിന്റെ പ്രത്യേകതയെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ

Hair Care Tips: വേഗം പോയി മരത്തിന്റെ ചീപ്പ് വാങ്ങിക്കോ... മുടി വേഗം വളരും

വിരാട് കോഹ്ലി ഉപയോഗിക്കുന്ന ബാറ്റിന്റെ പ്രത്യേകതകള്‍ അറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും. അന്താരാഷ്ട്ര ക്രിക്കറ്റില്‍, ബാറ്റ്സ്മാന്‍മാരുടെ ബാറ്റുകളുടെ വിലയും ഭാരവും അതില്‍ അടങ്ങിയിരിക്കുന്ന ഗ്രെയ്ന്‍ ലൈനില്‍ നിന്നാണ് കണക്കാക്കുന്നത്. സാധാരണയായി ബാറ്റ്സ്മാന്‍മാരുടെ ബാറ്റില്‍ 6 മുതല്‍ 12 വരെ ഗ്രെയ്ന്‍ ലൈന്‍ ആണ് ഉണ്ടായിരിക്കുക. എന്നാല്‍ വിരാട് കോഹ്ലിയുടെ ബാറ്റിന്റെ ഗ്രെയ്ന്‍ ലൈന്‍ 8 മുതല്‍ 12 വരെയാണ്.

വിരാട് കോഹ്‌ലി ഇപ്പോള്‍ ഉപയോഗിക്കുന്ന ബാറ്റിന്റെ ഭാരം ഏകദേശം 1.15 കിലോയാണ് എന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 27,000 രൂപയാണ് വിരാട് കോഹ്‌ലിയുടെ ബാറ്റിന്റെ വില. അതേസമയം 2022 ലെ ഏഷ്യാ കപ്പില്‍ വിരാട് കോഹ്ലി തന്റെ ബാറ്റില്‍ മാറ്റം വരുത്തിയിരുന്നു. ഏഷ്യാ കപ്പിനായി വിരാട് കോഹ്ലി തിരഞ്ഞെടുത്തത് ഗോള്‍ഡ് വിസാര്‍ഡ് ബാറ്റാണ്. ഇത് വിരാട് കോഹ്ലിയുടെ മുന്‍ ബാറ്റിനേക്കാള്‍ ഭാരം കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+