Get Updates
Get notified of breaking news, exclusive insights, and must-see stories!

രഹാനെയുടെ കിടിലന്‍ ക്യാച്ച്, ബൗണ്ടറി ലൈനിലേക്ക് വീണു, അന്തംവിട്ട് കോലി; പിന്നീട് സംഭവിച്ചത് ഇങ്ങനെ

ചെന്നൈ: ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഗംഭീര വിജയം നേടിയിരിക്കുകയാണ്. പക്ഷേ മത്സരത്തില്‍ ഇന്ന് ഏറ്റവും വഴിത്തിരിവായത് വിരാട് കോലിയുടെ പുറത്താകലായിരുന്നു. അതും വളരെ തന്ത്രപരമായ നീക്കത്തിലൂടെയായിരുന്നു കോലി പുറത്തായത്. വലിയ സ്‌കോര്‍ കോലി നേടുമെന്ന് തോന്നലുണ്ടായിരുന്നു.

ആ സമയത്തായിരുന്നു കോലിയുടെ പുറത്താകല്‍. അതിന് വഴിയൊരുക്കിയത് അജിന്‍ക്യ രഹാനെയായിരുന്നു. ബൗണ്ടറി ലൈനില്‍ രഹാനെയും രചിന്‍ രവീന്ദ്രയും നടത്തിയ കിടിലനൊരു കൂട്ടുകെട്ടാണ് കോലിയുടെ പുറത്താകലിലേക്ക് നയിച്ചത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി മത്സരത്തില്‍ ഏറെ നിര്‍ണായകമാവുകയും ചെയ്തു.

ajinkya-stunning-fieliding-dismissed-kohli

കോലി മത്സരത്തില്‍ വളരെ സൂക്ഷിച്ചാണ് ബാറ്റ് ചെയ്തത്. ഒരു വശത്ത് ഓപ്പണറായി ഒപ്പമിറങ്ങിയ ഫാഫ് ഡുപ്ലെസിസ് തകര്‍ത്തടിക്കുമ്പോഴും കോലി വമ്പനടികളൊന്നും കളിച്ചിരുന്നില്ല. പ്രധാനമായും കുറച്ച് കാലം കളിക്കാതിരുന്നതിന്റെ പ്രശ്‌നവും ബാറ്റിംഗില്‍ കാണാനുണ്ടായിരുന്നു.

കാരണം കോലിയുടെ സ്‌ട്രൈക്ക് റേറ്റ് വളരെ കുറവായിരുന്നു. ചില ഷോട്ടുകള്‍ ശ്രമിച്ചെങ്കിലും അതൊന്നും ബൗണ്ടറിയിലേക്ക് എത്തിയത്. ഇതിനിടെ ഡുപ്ലെസിസ് കൂടി പുറത്തായതോടെ ആര്‍സിബി തകര്‍ന്നു. മൂന്ന് വിക്കറ്റുകളാണ് തുടരെ നഷ്ടമായത്. ഇതിനിടെ കോലി താളം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. വമ്പനടികള്‍ക്കും താരം ശ്രമിച്ചിരുന്നു.

കാമറൂണ്‍ ഗ്രീന്‍ ക്രീസിലെത്തിയതോടെ കോലിക്ക് പറ്റിയ കൂട്ടാളിയെയും ലഭിക്കുകയായിരുന്നു. വമ്പന്‍ ഷോട്ടുകള്‍ കളിച്ച ഇവര്‍ സിഎസ്‌കെയെ ചെറുതായി ഒന്ന് സമ്മര്‍ദത്തിലാക്കി. എന്നാല്‍ ഈ സമയത്താണ് ചെന്നൈ കിടിലനൊരു ബൗളിംഗ് ചേഞ്ച് നടത്തിയത്. ഒരോവര്‍ മാത്രം എറിഞ്ഞ മുസ്തഫിസുര്‍ റഹ്‌മാനെ പന്തെറിയാനായി ഏല്‍പ്പിക്കുകയായിരുന്നു.

ആദ്യ ഓവറില്‍ തന്നെ ഡുപ്ലെസിസിനെയും രജത് പാട്ടീദാറിനെയും മുസ്തഫിസുര്‍ പുറത്താക്കിയിരുന്നു. ഇത്തവണ കോലി ലെങ്ത് ബോളാണ് താരം എറിഞ്ഞത്. വിക്കറ്റില്‍ നിന്ന് ആംഗിള്‍ ചെയ്ത് പുറത്തേക്ക് പോകുന്ന പന്തില്‍ കോലി സിക്‌സറടിക്കാനാണ് ശ്രമിച്ചത്. കിടിലന്‍ ഷോട്ട് സിക്‌സറായെന്നായിരുന്നു കരുതിയത്.

കോലിയുടെ ഷോട്ടിന് പക്ഷേ വേണ്ടത്ര കരുത്തില്ലായിരുന്നു. രഹാനെ മിഡ് വിക്കറ്റ് ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. ഓടിയെടുക്കുകയായിരുന്നു താരം ആ ക്യാച്ച്. എന്നാല്‍ പിന്നീട് പോയ താരം ബൗണ്ടറി ലൈനിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.

എന്നാല്‍ ബൗണ്ടറി ലൈനില്‍ തട്ടുമെന്ന് മനസ്സിലാക്കിയ രഹാനെ സമര്‍ത്ഥമായി പന്ത് ഓടിയെത്തിയ രചിന്‍ രവീന്ദ്രയുടെ കൈകളിലേക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു. ബൗണ്ടറി ലൈനിലേക്ക് രഹാനെ വീണെങ്കിലും അത് സിക്‌സറുമായില്ല. കോലി പുറത്താവുകയും ചെയ്തു. കോലി അത്ഭുതത്തോടെ നോക്കി നില്‍ക്കുകയായിരുന്നു ആ സമയം. ഇതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+