തനി നിറം കാണിച്ച് കോലിയും പിള്ളേരും, ഹൈദരാബാദിനെ തന്നെ അങ്ങ് വീഴ്ത്തി; ആര്‍സിബിക്ക് 35 റണ്‍സ് ജയം
ഐപിഎല്ലില്‍ ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരൂവിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് വന്‍ തോല്‍വി. 35 റണ്‍സിനാണ് ടീം തോറ്റത്. 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിനെ ഒരു ഘട്ടത്തില്‍ പോലും മത്സരത്തില്‍ മുന്‍തൂക്കം നേടാന്‍ ആര്‍സിബി അനുവദിച്ചില്ല.
തുടര്‍ തോല്‍വികള്‍ക്ക് ഒടുവില്‍ അവര്‍ പഴയ ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു. ആര്‍സിബിയുടെ ബൗളര്‍മാര്‍ ഈ മത്സരത്തില്‍ മികച്ച് നില്‍ക്കുകയും ചെയ്തു. ഹൈദരാബാദിന്റെ ബാറ്റിംഗ് പടക്കുതിരകള്‍ ഒന്നടങ്കം ആര്‍സിബിക്കെതിരെ പരാജയപ്പെട്ടു. സ്കോര്‍ പിന്തുടര്ന്നപ്പോള് രക്ഷയാവുമെന്ന് കരുതിയ ട്രാവിസ് ഹെഡ്(1) ആദ്യ ഓവറില്‍ തന്നെ മടങ്ങി.

ഹൈദരാബാദ് പുറത്തെടുത്ത അതേ തന്ത്രമാണ് ബൗളിംഗില്‍ ആര്‍സിബി പുറത്തെടുത്തത്. സ്പിന്നര്‍മാരെ ഉപയോഗിച്ചുള്ള ബൗളിംഗില്‍ ഹൈദരാബാദ് കറങ്ങി വീഴുകയായിരുന്നു. 13 പന്തില്‍ 31 റണ്‍സടിച്ച അഭിഷേക് ശര്‍മ പ്രതീക്ഷ നല്‍കിയെങ്കിലും വലിയസ്കോര്‍ കളിക്കാനായില്ല. 2 സിക്സറും മൂന്ന് ബൗണ്ടറിയും ആ ഇന്നിംഗ്സിലുണ്ടായിരുന്നു.
എയ്ഡന്‍ മാക്രം(7) നിതിന്‍ കുമാര്‍ റെഡ്ഡി(13) ഹെയ്ന്റിച്ച് ക്ലാസന്(7) എന്നിവരെല്ലാം പരാജയപ്പെട്ടു. അബ്ദുല്‍ സമദ്(10) അതുപോലെ മുന്നോട്ട് പോകുന്നതില്‍ പരാജയപ്പെട്ടു. 15 പന്തില്‍ 31 റണ്‍സടിച്ച പാറ്റ് കമ്മിന്‍സ് ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ഒരു അര്‍ധ സെഞ്ച്വറി പോലും ഹൈദരാബാദ് നിരയിലുണ്ടായില്ല. കാമറൂണ്‍ ഗ്രീന്‍, കരണ്‍ ശര്‍മ, സ്വപ്നിന്‍ സിംഗ്, എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. യഷ് ദയാല്‍, വില്‍ ജാക്സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ ആര്‍സിബി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് നിരയുടെ പരാജയത്തിന്റെ പേരില്‍ നിരന്തരം വിമര്‍ശനം കേട്ടിരുന്ന ടീം മെച്ചപ്പെട്ട ബാറ്റിംഗാണ് പുറത്തെടുത്തത്. ആദ്യ 23 പന്തുകളില്‍ 48 റണ്‍സാണ് ഓപ്പണിംഗില്‍ പിറന്നത്. വിരാട് കോലി(51) ഫാഫ് ഡുപ്ലെസി(25) എന്നിവര്‍ ചേര്‍ന്നായിരുന്നു വെടിക്കെട്ട് നടത്തിയത്.
ഡുപ്ലെസി 12 പന്തിലാണ് 25 റണ്‍സടിച്ചത്. മൂന്ന് ബൗണ്ടറിയും ഒരു സിക്സറും താരം അടിച്ചു. കോലി 43 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്സറും അടക്കം 51 റണ്‍സടിച്ചു. എന്നാല്‍ വിചാരിച്ച വേഗം പവര്‍പ്ലേയ്ക്ക് ശേഷം ടീമിന് ലഭിച്ചിരുന്നില്ല.
വില്‍ ജാക്സ്(6) കൂടി പുറത്തായതോടെ ഏഴോവറില്‍ 65 റണ്‍സ് എന്ന നിലയിലായിരുന്നു ആര്‍സിബി. എന്നാല്‍ കോലിക്ക് കൂട്ടായി രജത് പാട്ടീദാര്‍(50) എത്തിയതോടെ സ്കോറിംഗിന് വേഗം കൂടുന്നതാണ് കണ്ടത്. ഇരുപത് പന്തില്‍ 50 റണ്‍സടിച്ച പാട്ടീദാര്‍ ഹൈദരാബാദ് ബൗളര്‍മാരെ നിലം തൊടാന്‍ അനുവദിച്ചില്ല. മാര്‍ക്കണ്ഡെയുടെ ഒരോവറില്‍ നാല് സിക്സറുകളാണ് പാട്ടീദാര്‍ പറത്തിയത്.
മൊത്തം അഞ്ച് സിക്സറും രണ്ട് ബൗണ്ടറിയും താരം അടിച്ചു. മധ്യനിരയില്‍ കാമറൂണ്‍ ഗ്രീന്‍(37*) നടത്തിയ പ്രകടനവും ബെംഗളൂരുവിന്റെ സ്കോര്‍ 200 കടത്താന്‍ സഹായിച്ചു. ഗ്രീന്‍ ഇരുപത് പന്തിലാണ് 37 റണ്‍സടിച്ചത്. അഞ്ച് ബൗണ്ടറികള്‍ ഇന്നിംഗ്സിലുണ്ടായിരുന്നു. ഹൈദരാബാദ് നിരയില്‍ ഉനദ്കട്ട് മൂന്ന് വിക്കറ്റെടുത്തു. നടരാജന് രണ്ട് വിക്കറ്റ് ലഭിച്ചു. പാറ്റ് കമ്മിന്‍സും, മാര്‍ക്കണ്ഡെയും ഓരോ വിക്കറ്റ് വീഴ്ത്തി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications