Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐപിഎല്‍ ഉദ്ഘാടനം കളറാകും, എആര്‍ റഹ്‌മാന്‍, മുതല്‍ ടൈഗര്‍ വരെ; തത്സമയം എവിടെ കാണാം

ഈ സീസണിലെ ഐപിഎല്‍ തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. പക്ഷേ അതിന് മുമ്പ് ഐപിഎല്ലിന്റെ ഉദ്ഘാടനമുണ്ട്. വന്‍ ആഘോഷമാണ് ഇതില്‍ നടക്കാന്‍ പോകുന്നത്. ഇന്ന് വൈകീട്ട് ആറരയ്ക്കാണ് ഉദ്ഘാടനം.

സ്‌റ്റേജില്‍ തീപ്പാറുമെന്ന് ഐപിഎല്‍ അവരുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചത്. അതേസമയം ബോളിവുഡില്‍ നിന്ന് വന്‍ താര നിര തന്നെ ചടങ്ങില്‍ പെര്‍ഫോം ചെയ്യാന്‍ എത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ സൂപ്പര്‍ താരങ്ങള്‍ അടക്കം ലൈവ് പെര്‍ഫോമന്‍സുമായി വരാറുണ്ട്.

tiger-shroff-ar-rahman-ipl-2024

അതേസമയം നിങ്ങള്‍ ചില ആപ്പുകള്‍ വഴി മാത്രമേ ഈ ഉദ്ഘാടനം ലൈവായി കാണാനാവൂ. സ്റ്റാര്‍ സ്‌പോര്‍ട്‌സ് സ നെറ്റ്‌വര്‍ക്കിന്റെ ചാനലുകളില്‍ നിങ്ങള്‍ക്ക് ഉദ്ഘാടനവും അതുപോലെ ഐപിഎല്‍ മത്സരങ്ങളും ലൈവായി കാണാനാവും. ഇവരാണ് ടിവിയില്‍ മത്സരം അടക്കം സംപ്രേഷണം ചെയ്യുന്നത്.

ഇനി ഇന്റര്‍നെറ്റിലാണ് കാണേണ്ടതെങ്കില്‍ ജിയോ സിനിമയുടെ ആപ്പ് ഉപയോഗിച്ചാല്‍ മാത്രം മതി. ഇത് മൊബൈലിലും സ്മാര്‍ട്ട് ടിവികളിലും ഒരുപോലെ ലഭ്യമാവും. സൗജന്യമായിട്ടാണ് മത്സരങ്ങള്‍ അടക്കം സ്ട്രീം ചെയ്യുന്നത്. ജിയോ സിനിമയുടെ വെബ്‌സെറ്റിലും ഉദ്ഘാടനവും മത്സരങ്ങളും കാണാവുന്നതാണ്.

അതേസമയം ആരെല്ലാം ഉദ്ഘാടനത്തില്‍ പെര്‍ഫോമന്‍സുമായി എത്തുമെന്ന് അറിയുമോ? ഇക്കാര്യം ബിസിസിഐ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇപ്പോഴത് പുറത്തുവിട്ടിട്ടുണ്ട്. നടന്‍മാരായ അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ്, ഗായകന്‍ സോനു നിഗം, സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്‍ എന്നിവര്‍ ഇന്ത്യയില്‍ നിന്ന് പെര്‍ഫോമന്‍സുമായി സ്‌റ്റേജിലുണ്ടാവും.

റഹ്‌മാന്റെ സംഗീതവും, അതുപോലെ സോനു നിഗത്തിന്റെ ഗാനങ്ങളും ഉദ്ഘാടനത്തിന് കൊഴുപ്പേകും. സ്വീഡിഷ് ഡിജെയും റെക്കോര്‍ഡ് പ്രൊഡ്യുസറുമായ ഡിജെ ആക്‌സ്വെല്ലും ഐപിഎല്ലില്‍ പെര്‍ഫോം ചെയ്യും. പക്ഷേ ഒരു ഇന്നിംഗ്‌സിന്റെ ഇടവേളയിലായിരിക്കും. എആര്‍ റഹ്‌മാനും, സോനു നിഗവും ദേശഭക്തി നിറഞ്ഞ ഗാനങ്ങളാണ് കൂടുതലും ആലപിക്കുക. സാധാരണ ബോളിവുഡ് ഗാനങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം 30 മിനുട്ടാണ് അക്ഷയ് കുമാറിന്റെയും ടൈഗര്‍ ഷ്‌റോഫിന്റെയും ലൈവ് പെര്‍ഫോമന്‍സ് ഉണ്ടാവും. സോനു നിഗവും, എആര്‍ റഹ്‌മാന്‍ ചില ബോളിവുഡ് ഹിറ്റ് ഗാനങ്ങളും ആലപിക്കും. ഓഗ്മെന്റഡ് റിയാലിറ്റി ടെക്‌നോളജി ഡിസ്‌പ്ലേയും ഉദ്ഘാടനത്തിനുണ്ടാവും. ഇതാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം. ഉദ്ഘാടന മത്സരം എട്ട് മണിക്കാണ് നടക്കുക. ലീഗിലെ ബാക്കിയെല്ലാ മത്സരങ്ങളും 3.30, 7,30 എന്നീ സമയത്തിലാണ് നടക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+