വെല്‍ഡണ്‍ ജോണി ബോയ്, ഈഡനില്‍ കൊല്‍ക്കത്തയെ പഞ്ഞിക്കിട്ട് പഞ്ചാബ്; 8 വിക്കറ്റ് വിജയം
ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിന് എട്ട് വിക്കറ്റിന്റെ ഗംഭീര വിജയം. 262 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു പഞ്ചാബിന്റെ വിജയം. ജോണി ബെയര്‍സ്റ്റോയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് പഞ്ചാബിന് ജയം എളുപ്പമാക്കിയത്.
തുടക്കം മുതല്‍ കെകെആറിന്റെ തട്ടകത്തില്‍ പഞ്ചാബ് പൂണ്ടുവിളയാടുകയായിരുന്നു. ആറോവറില്‍ ഓപ്പണിംഗ് വിക്കറ്റില്‍ 93 റണ്‍സാണ് പഞ്ചാബ് അടിച്ച് കൂട്ടിയത്. പ്രഭ്സിമ്രന് സിംഗ്(54) ജോണി ബെയര്‍സ്റ്റോ(108*) എന്നിവര്‍ കെകെആറിന്റെ ബൗളര്‍മാരെ മുഴുവന്‍ പറപ്പിക്കുകയായിരുന്നു. ഫോമില്ലാത്തതിന് വിമര്‍ശനം നേരിട്ട ബെയര്‍സ്റ്റോയുടെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ഇത്.

പ്രഭ്സിമ്രാന് 20 പന്തിലാണ് 54 റണ്‍സടിച്ചത്. 5 സിക്സറുകളും നാല് ബൗണ്ടറികളും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.അതേസമയം ബെയര്‍സ്റ്റോയുടെ ഇന്നിംഗ്സില്‍ 9 സിക്സറുകളും എട്ട് ബൗണ്ടറികളുമുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ സിക്സര്‍ പിറന്ന മത്സരമായും ഇത് മാറി.
ശശാങ്ക് സിംഗ്(68*) വന്നതോടെയാണ് പഞ്ചാബിന്റെ ജയം എളുപ്പമായത്.28 പന്തിലായിരുന്നു ശശാങ്ക് 68 റണ്‍സടിച്ചത്. എട്ട് സിക്സറാണ് താരത്തില്‍ നിന്ന് പിറന്നത്. രണ്ട് ബൗണ്ടറിയും ആ ഇന്നിംഗ്സിലുണ്ടായിരുന്നു. റൈലി റൂസ്സോ 16 പന്തില്‍ 26 റണ്‍സെടുത്ത് പുറത്തായി. കെകെആര്‍ നിരയില്‍ സുനില്‍ നരെയ്ന് മാത്രമാണ് തിളങ്ങിയത്. നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നരെയ്ന് ഒരു വിക്കറ്റെടുത്തു.
നേരത്തെ ഈഡനില്‍ പഞ്ചാബിന്റെ ബൗളര്‍മാരെ കെകെആര്‍ ബാറ്റ്സ്മാന്മാര് പഞ്ഞിക്കിടുകയായിരുന്നു. സുനില്‍ നരെയിന്(71) ഫില്‍ സാള്‍ട്ട്(75) എന്നിവരുടെ ഇന്നിംഗ്സാണ് കൂറ്റന്‍ സ്കോര്‍ കെകെആറിന് സമ്മാനിച്ചത്. ഓപ്പണിംഗില്‍ തന്നെ 10.2 ഓവറില്‍ സാള്‍ട്ടും നരെയ്നും ചേര്‍ന്ന് അടിച്ചത് 138 റണ്‍സാണ്.
ടോസ് നേടി കെകെആറിനെ ബാറ്റിംഗിന് അയച്ച പഞ്ചാബ് ആകെ തകര്‍ന്ന് പോയത് ഈ തിരിച്ചടിയിലാണ്. നരെയ്ന് വെറും 32 പന്തിലാണ് 71 റണ്‍സടിച്ചത്. 9 ബൗണ്ടറിയും നാല് സിക്സറും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. സാള്‍ട്ട് 37 പന്തുകള്‍ നേരിട്ടാണ് 75 റണ്‍സടിച്ചത്. ആറ് വീതം സിക്സറുകളും ബൗണ്ടറികളുമാണ് പിറന്നത്.
അതേസമയം പിന്നീട് വന്നവരെല്ലാം ടീം സ്കോറിലേക്ക നല്ല രീതിയില്‍ ത ന്നെ സംഭാവന ചെയ്തു. വെങ്കടേഷ് അയ്യര്‍ 23 പന്തില്‍ 39 റണ്‍സടിച്ചു. മൂന്ന് ബൗണ്ടറികളും രണ്ട് സിക്സറും വെങ്കിടേഷിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. ആേ്രന്ദ റസ്സല്‍(12 പന്തില്‍ 24) ശ്രേയസ് അയ്യര്‍(10 പന്തില്‍ 28) എന്നിവരും ടീമില്‍ തിളങ്ങി. റസ്സല്‍ രണ്ട് വീതം ബൗണ്ടറിയും സിക്സറും പറത്തിയപ്പോള്‍ അയ്യര്‍ മൂന്ന് സിക്സറുകളും ഒരു ബൗണ്ടറിയുമടിച്ചത്.
പഞ്ചാബ് നിരയില്‍ എല്ലാ താരങ്ങളും നന്നായി റണ്‍സ് വഴങ്ങി. സാം കറന് നാലോവറില്‍ 60 റണ്‍സാണ് വഴങ്ങിയത്. റബാദ മൂന്നോവറില്‍ 52 റണ്‍സ് വഴങ്ങി. ഹര്‍ഷല്‍ പട്ടേല്‍ 48 റണ്‍സും, അര്‍ഷ്ദീപ് 45 റണ്‍സുമാണ് വഴങ്ങിയത്. അര്‍ഷ്ദീപ് രണ്ട് സിക്സറുകളും, ഹര്‍ഷല്‍, രാഹുല്‍ ചാഹര്‍, സാം കറന് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications