Get Updates
Get notified of breaking news, exclusive insights, and must-see stories!

വിരാട് കോലി ടി20 ലോകകപ്പില്‍ ആ റോളില്‍ കളിക്കണം, സ്‌ട്രൈക്ക് റേറ്റ് പ്രശ്‌നമല്ല; പിന്തുണച്ച് ലാറ

ന്യൂഡല്‍ഹി: ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സില്‍ വിരാട് കോലിയുടെ സ്‌ട്രൈക്ക് റേറ്റ് വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കളിയില്‍ സെഞ്ച്വറി അടിച്ചെങ്കിലും 72 പന്തുകളാണ് അതിനായി കോലി കളിച്ചത്. മത്സരത്തിലെ പന്ത്രണ്ടോവറുകളും കളിച്ച കോലി അടിച്ചെടുത്ത റണ്‍സുകള്‍ തീരെ കുറഞ്ഞുപോയി എന്നായിരുന്നു വിമര്‍ശനം.

പവര്‍പ്ലേയില്‍ അടക്കം സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ കോലി പരാജയമായത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഈ സീസണില്‍ കോലി ബാറ്റ് ചെയ്തപ്പോഴെല്ലാം കൂടുതല്‍ പന്തുകള്‍ കളിച്ചിട്ടുണ്ട്. ആര്‍സിബിയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാരൊന്നും വേണ്ടത്ര മികവിലേക്ക് ഉയരാത്തതാണ് കോലിക്ക് കൂടുതല്‍ പന്തുകള്‍ കളിക്കേണ്ടി വരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

virat-kohli-brian-lara

അതേസമയം കോലിയെ ഇപ്പോള്‍ പിന്തുണച്ചിരിക്കുകയാണ് വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. കോലി ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ കളിക്കണമെന്നാണ് ലാറ പറയുന്നത്. രാജസ്ഥാനെതിരെ കോലി അടിച്ചത് ഏറ്റവും വേഗം കുറഞ്ഞ സെഞ്ച്വറി കൂടിയാണ്. 67 പന്തിലായിരുന്നു സെഞ്ച്വറി. ആകെ 72 പന്തുകളും കോലി കളിച്ചു.

സ്‌ട്രൈക്ക് റേറ്റ് എന്നത് ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ്. ഒരു ഓപ്പണര്‍ക്ക് 130-140 സ്‌ട്രൈക്ക് റേറ്റ് മികച്ചത് തന്നെയാണ്. എന്നാല്‍ മധ്യനിരയിലാണ് നിങ്ങള്‍ കളിക്കുന്നതെങ്കില്‍ 150 അല്ലെങ്കില്‍ 160 ന് സ്‌ട്രൈക്ക് റേറ്റ് ആവശ്യമാണെന്നും ലാറ പറഞ്ഞു. അവസാന ഓവറുകളില്‍ പലര്‍ക്കും 200ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റ് ഉണ്ടാവുന്നത് അതുകൊണ്ടാണെന്നും താരം വ്യക്തമാക്കി.

വിരാട് കോലിയെ പോലൊരു ഓപ്പണര്‍ 130 സ്‌ട്രൈക്ക് റേറ്റില്‍ ആരംഭിച്ച് 160ല്‍ അവസാനിപ്പിക്കാം. അത് സ്വാഭാവികമായ കാര്യമാണ്. പക്ഷേ ഇന്ത്യയുടെ ടോപ് ത്രീ എന്നത് രോഹിത് ശര്‍മ, വിരാട് കോലി, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ചേര്‍ന്നതായിരിക്കണമെന്നും ലാറ പറയുന്നു. ആര്‍സിബിയെ സംബന്ധിച്ച് ഒരു താരം മാത്രം കളിക്കുന്നതില്‍ അല്ല, ടീമായി കളിക്കുന്നതിലായിരിക്കണം ശ്രദ്ധിക്കേണ്ടതെന്നും ലാറ പറഞ്ഞു.

ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ഒരു കിടിലന്‍ ഓപ്ഷന്‍ ത ന്നെയുണ്ട്. കോലിയും രോഹിത് ശര്‍മയും ചേര്‍ന്ന് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത് ഗംഭീരമായൊരു കാര്യമായിരിക്കുമെന്നും ലാറ പറഞ്ഞു.അതേസമയം ഇന്ത്യ ഓപ്പണിംഗില്‍ ഇത്തരമൊരു സാഹസം എടുക്കാതിരിക്കുന്നതാണ് നല്ലത്. ഒരു യുവതാരവും അതോടൊപ്പം പരിയസമ്പത്തുള്ള ഒരു ബാറ്റ്‌സ്മാന്‍ കൂടി വരുന്നതായിരിക്കും ഓപ്പണിംഗില്‍ ഏറ്റവും നല്ലത്.

കാരണം യുവ താരത്തിന് കഴിവ് പ്രകടിപ്പിക്കാന്‍ ഇത് അവസരമൊരുക്കും. മധ്യനിരയില്‍ ഒരു പരിചയസമ്പന്നനായ താരത്തിന് സേവനവും ഈ ഓപ്ഷനിലൂടെ ഇന്ത്യക്ക് ലഭിച്ചേക്കും. എല്ലാ പരിചയസമ്പത്തുള്ള താരങ്ങളും നേരത്തെ ഇറങ്ങുന്നത് വലിയ തിരിച്ചടിയാവും. എല്ലാവരും പുറത്തായാല്‍ മധ്യനിരയില്‍ ആരുമുണ്ടാവില്ല. മൂന്നാം നമ്പറില്‍ കോലിയെ പോലൊരു താരം വന്നാല്‍ മധ്യനിര കൂടി ശക്തമാകുമെന്നും ലാറ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+