ഇത് മുംബൈ ഇന്ത്യന്‍സോ, ഇന്ത്യ പാകിസ്താനോ? ബുംറയും നബിയും ഹര്‍ദിക്കിനെതിരെ: പ്രശ്നം തീരുന്നില്ല
ഹര്‍ദിക്ക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് മുതല്‍ തുടങ്ങിയതാണ് മുംബൈ ഇന്ത്യന്‍സ് ടീമിലെ പ്രശ്നങ്ങള്‍. ഇപ്പോരഴും അത് അവസാനിച്ചിട്ടില്ല. അത് മാത്രമല്ല പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാവുകയും ചെയ്തിരിക്കുകയാണ്. ഹര്‍ദിക്ക് ടീമിനെ നയിക്കുന്ന രീതിയില്‍ രോഹിത് ശര്‍മയ്ക്ക് എതിര്‍പ്പുണ്ട്. തുടക്കത്തില്‍ തന്നെ തുടര്‍ തോല്‍വികളായിരുന്നു ടീമിനെ കാത്തിരുന്നത്.
മുംബൈ ടീമിന്റെ ആരാധകരാണെങ്കില്‍ ഹര്‍ദിക്കിനെ കാണുന്ന ഉടനെ തന്നെ കൂകി വിളിക്കുകയാണ്. ഇതെല്ലാം ഹര്‍ദിക്കിനെ സമ്മര്‍ദത്തിന്റെ ഏറ്റവും മോശം അവസ്ഥയിലേക്കാണ് താരത്തെ തള്ളിയിട്ടിരിക്കുരന്നത്. ഇപ്പോള്‍ സഹതാരങ്ങളായ ജസ്പ്രീത് ബുംറയും മുഹമ്മദ് നബിയും ഹര്‍ദിക്കിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പരോക്ഷമായിട്ടാണ് ഇവരുടെ വിമര്‍ശനം വന്നിരിക്കുന്നത്.

ഇന്ത്യ പാകിസ്താന് ബന്ധത്തിന് സമാനമാണ് ഇപ്പോള്‍ മുംബൈ ടീമിലെ സാഹചര്യം. ജസ്പ്രിത് ബുംറയെ വേണ്ട വിധത്തില്‍ അല്ല ഹര്‍ദിക് ഉപയോഗിക്കുന്നതെന്ന പരാതി ക്രിക്കറ്റ് പണ്ഡിതന്മാര് അടക്കം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും ഹര്‍ദിക് കാര്യമാക്കുന്നില്ല. പവര്‍പ്ലേയില്‍ ബുംറയെ ഹര്‍ദിക് ഉപയോഗിക്കുന്നില്ലെന്നാണ് പരാതി.
പഞ്ചാബ് കിംഗ്സിനെതിരെ മൂന്ന് വിക്കറ്റെടുത്ത ബുംറ മത്സരത്തില്‍ മുംബൈയെ വിജയിപ്പിച്ചിരുന്നു. എന്നാല്‍ ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ പരോക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ബുംറ. തനിക്ക്പവര്പ്ലേയില് നേരത്തെ തന്നെ പ ന്തെറിയാനാണ് തനിക്ക് താല്പര്യം. അപ്പോള്‍ പന്ത് സ്വിംഗ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബുംറ പറഞ്ഞു.
ഹര്‍ദിക് പക്ഷേ പവര്‍പ്ലേയില്‍ ഒരോവര്‍ മാത്രമാണ് ബുംറയ്ക്ക് നല്‍കുന്നത്. ബാക്കിയുള്ള മൂന്നോവര്‍ ഡെത്ത് ഓവറുകളിലേക്ക് എറിയാനായിട്ടാണ് മാറ്റിവെക്കാറുള്ളത്. രോഹിത് ശര്‍മയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ക്യാപ്റ്റന്‍സിയാണിത്. അതുകൊണ്ട് മുന്‍നിരയില്‍ വിക്കറ്റുകളും ലഭിക്കാറില്ല. നേരത്തെ തന്നെ മത്സരത്തില്‍ ഇംപാക്ടുണ്ടാക്കാനാണ് തനിക്ക് താല്പര്യമെന്ന് ബുംറ തുറന്ന് പറഞ്ഞിരിക്കുകയാണ്.
സ്വിംഗ് ചെയ്യുന്ന സമയത്ത് തന്നെ നന്നായി പന്തുകള്‍ എറിയുന്നതാണ് നല്ലത്. അത് മുതലെടുക്കാനാണ് ശ്രമിക്കേണ്ടതെന്നും ബുംറ പറഞ്ഞു. പഞ്ചാബിനെതിരെ പവര്‍പ്ലേയില്‍ രണ്ട് ഓവര്‍ എറിഞ്ഞ ബുംറ രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. എന്നാല്‍ തുടര്‍ന്ന് പന്തെറിയിക്കാന്‍ ഹര്‍ദിക്ക് തയ്യാറായിരുന്നില്ല.
മുംബൈയില്‍ ബുംറയും ഹര്‍ദിക്കും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളുടെ തുടര്‍ച്ചയാണ് ഇതെന്നാണ് സൂചന. അതുപോലെ മുഹമ്മദ് നബിയും ഹര്‍ദിക്കിനെതിരെ അതൃപ്തി പരസ്യമാക്കി. പഞ്ചാബിനെതിരെ പ്ലേയിംഗ് ഇലവനില്‍ നബി ഉണ്ടായിരുന്നെങ്കിലും ഒരോവറും താരത്തിനായി ഹര്‍ദിക്ക് നല്‍കിയിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധകന് ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഒരു പോസ്റ്റ് വന്നിരുന്നു. അത് പങ്കുവെച്ചാണ് അതൃപ്തി നബി അറിയിച്ചിരിക്കുന്നത്.
നിങ്ങളുടെ ക്യാപ്റ്റന്റെ ചില തീരുമാനങ്ങള്‍ വളരെ വിചിത്രമാണ്. ആളുകളെ അത് അമ്പരപ്പിക്കും. നബി എന്തുകൊണ്ട് പന്തെറിഞ്ഞില്ലെന്നായിരുന്നു ചോദ്യം അതേസമയം ഈ പോസ്റ്റ് പിന്നീട് നബി പിന്‍വലിച്ചു. പക്ഷേ പ്രശ്നങ്ങളെല്ലാം പരസ്യമായിരിക്കുകയാണ്. മുംബൈക്ക് പ്ലേഓഫിലെത്തണമെങ്കില്‍ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കേണ്ടി വരും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications