ചോദിച്ച് വാങ്ങി ആര്‍സിബി, ചെന്നൈ ഫാന്‍സിനും ആഘോഷം; വിഷാദനായ കോലിയുടെ ദൃശ്യങ്ങള്‍ വൈറല്‍
അഹമ്മദാബാദ്: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരൂ ഐപിഎല്‍ എലിമിനേറ്ററില്‍ തോറ്റ് പുറത്തായിട്ട് ഒരു നാള്‍ പിന്നിട്ടെങ്കിലും അവസാനിക്കാതെ അലയൊലികള്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകരും പല മുന്‍ താരങ്ങളും വരെ ആര്‍സിബി ട്രോളി രംഗത്ത് വന്നിരിക്കുകയാണ്. എല്ലാം വൈറലായിരിക്കുകയാണ്. വിവിധ നഗരങ്ങളില്‍ നിന്നാണ് ചെന്നൈ ആരാധകര്‍ ആര്‍സിബിയെ ട്രോളിയിരിക്കുന്നത്.
അടുത്ത തവണ കപ്പ് നമുക്ക് എന്ന് എഴുതിയ ബാനറും കോലി കണ്ണീര്‍ പൊഴിക്കുന്നതുമെല്ലാമാണ് ഈ വീഡിയോയില്‍ ഉള്ളത്. ഇതാണ് വൈറലായിരിക്കുന്നത്. അതേസമയം ചെന്നൈ ആരാധകര്‍ ഇത്രത്തോളം രൂക്ഷമായി പരിഹസിക്കാന്‍ കാരണം ആര്‍സിബി ആരാധകര്‍ തന്നെയാണ്. നേരത്തെ ചിന്നസ്വാമിയില്‍ ചെന്നൈയെ പുറത്താക്കിയാണ് ആര്‍സിബി പ്ലേഓഫിലെത്തിയത്.

ഇതിന് പിന്നാലെ ആര്‍സിബി ആരാധകര്‍ അതിരുവിട്ട രീതിയില്‍ സിഎസ്‌കെ ആരാധകരെ പരിഹസിച്ചിരുന്നു. സ്റ്റേഡിയത്തില്‍ അവരുടെ സമീപനം വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന് കണക്കുതീര്‍ത്തതാണ് സിഎസ്‌കെ ആരാധകര്‍.ധോണി ആരാധകരാണ് ആര്‍സിബി രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.
വിരാട് കോലിയുടെ കണ്ണീര്‍ ആണ് എന്റെ നിത്യേനുള്ള മരുന്ന്, അതാണ് ആഴ്ച്ചയിലെ എന്റെ ഊര്‍ജം, ഓരോ മാസത്തിലും എന്നെ പ്രചോദിപ്പിക്കുന്നതെന്നും ഒരാള്‍ കുറിച്ചു. അതേസമയം മത്സരം കാണാനായി നിരവധി സിഎസ്‌കെ ആരാധകരും അഹമ്മദാബാദിലെത്തിയിരുന്നു. ഇവര്‍ക്ക് ആര്‍സിബി പരാജയപ്പെടുന്നത് കാണണമായിരുന്നു.
മത്സരം ആര്‍സിബി തോറ്റതിന് പിന്നാലെ പലയിടത്തും സിഎസ്‌കെ ആരാധകര്‍ തെരുവിലാകെ ഇറങ്ങി ആഘോഷിക്കുകയായിരുന്നു. റെസ്‌റ്റോറന്റിലും മറ്റും സിഎസ്‌കെ ആരാധകര്‍ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്.
മുന്‍ ഇന്ത്യന്‍ ഇതിഹാസ താരെ ക്രിസ് ശ്രീകാന്തും ആര്‍സിബിക്ക് മറുപടിയുമായി രംഗത്തെത്തി. ചെന്നൈയെ പരാജയപ്പെടുത്തിയപ്പോള്‍ ആര്‍സിബി അളവില്‍ കവിഞ്ഞ് ആഘോഷിക്കുകയാണ് ചെയ്തത്. നിങ്ങള്‍ നല്ലത് പോലെ കളിക്കുന്നുണ്ടെങ്കില്‍ വായടച്ച് പിടിക്കും. നിങ്ങള്‍ ചെയ്യുന്നതില്‍ വീരവാദം മുഴക്കാന്‍ തുടങ്ങിയാല്‍ ആ പണി ഒരിക്കലും ചെയ്യാനാവില്ലെന്നും ശ്രീകാന്ത് യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
സിഎസ്‌കെ തോറ്റതിന് ശേഷം അനാവശ്യമായ വീഡിയോകളും മറ്റ് സിഎസ്‌കെയ്‌ക്കെതിരെ വന്നിരുന്നു. ഇതാണ് ഇപ്പോള്‍ ആര്‍സിബിയെ വീഴ്ത്തിയിരിക്കുന്നത്. മോശമായി കളിക്കുമ്പോള്‍ വിമര്‍ശിക്കുന്നതിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ട് കാര്യമില്ലെന്നും ശ്രീകാന്ത് പറഞ്ഞു.
അതേസമയം ആര്‍സിബിയുടെ ഡ്രെസ്സിംഗ് റൂമിലെ സാഹചര്യവും വളരയെധികം നിരാശ നിറഞ്ഞതായിരുന്നു. വിരാട് കോലി വിഷാദത്തോടെ ഇരിക്കുന്നത് വീഡിയോയില്‍ കാണാമായിരുന്നു. ദിനേഷ് കാര്‍ത്തിക്കിന്റെ വിടവാങ്ങല്‍ മത്സരവും ആഘോഷങ്ങളുമെല്ലാം തീര്‍ത്തും മ്ലാനതയിലായിരുന്നു.
വാതിലില്‍ തല്ലിയാണ് ഗ്ലെന്‍ മാക്്‌സ്വല്‍ രോഷം പ്രകടിപ്പിച്ചത്. വിരാട് കോലി ഫോണില്‍ നോക്കി ഇരിക്കുകയായിരുന്നു. നിരാശ മുഖത്ത് നിന്ന് പ്രകടമായിരുന്നു. ടീമിന്റെ അവസാനത്തെ ആറ് മത്സരങ്ങള്‍ മികവുറ്റതായിരുന്നുവെന്ന് ക്യാപ്റ്റന്‍ ഡുപ്ലെസി പറഞ്ഞു. പക്ഷേ അവസാനം തിരാശപ്പെട്ടുവെന്നും താരം പറഞ്ഞു.












Click it and Unblock the Notifications