ചെന്നൈയില്‍ ധോണിയേക്കാള്‍ കൂടുതല്‍ പ്രതിഫലം രണ്ട് താരങ്ങള്‍ക്ക്; ആരെല്ലാം? ആദ്യ അഞ്ചില്‍ ഇവര്‍
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങള്‍ക്കായി വന്‍ തുക മുടക്കുന്ന ഫ്രാഞ്ചൈസിയല്ല. പകരം താരങ്ങളെ അവര്‍ വളര്‍ത്തി കൊണ്ടുവരികയാണ് ചെയ്യാറുള്ളത്. ഇത് വന്‍ വിജയമാകാറുമുണ്ട്. പ്രധാന കാരണം മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റനായിട്ടുള്ളത് കൊണ്ടാണ്. പതിരാന പോലുള്ള താരങ്ങള്‍ ഇതിന് ഉദാഹരണമാണ്.
റിതുരാജ് ഗെയ്ക്വാദ് ഇന്ത്യന്‍ ടീമില്‍ അടക്കം എത്തിയത് ഈ കാരണത്താലായിരുന്നു. അതേസമയം അപൂര്‍വം ചില അവസരങ്ങളില്‍ സിഎസ്‌കെ വന്‍ തുക താരങ്ങള്‍ക്ക് നല്‍കാറുണ്ട്. ടീമിലെ ഏറ്റവും വമ്പന്‍ കളിക്കാര്‍ ആയിരിക്കും ഇവര്‍. അത്തരത്തില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സിഎസ്‌കെ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

രവീന്ദ്ര ജഡേജ: സിഎസ്‌കെ അടുത്ത ക്യാപ്റ്റനായി പോലും കാണുന്ന താരമാണ് രവീന്ദ്ര ജഡേജ. ധോണിക്ക് പകരം ടീമിന്റെ ക്യാപ്റ്റനായി ഒരിക്കല്‍ ജഡേജയെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താരത്തിന് സമ്മര്‍ദം കാരണം മികവിലേക്ക് ഉയരാനായില്ല. ഇതോടെ ധോണി തന്നെ വീണ്ടും ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
അതേസമയം നിലവില്‍ സിഎസ്‌കെ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് ജഡേജ. 16 കോടിയാണ് താരത്തിനായി ടീം നല്‍കുന്നത്. മഹേന്ദ്ര സിംഗ് ധോണിയേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് ജഡേജയ്ക്ക് ടീം നല്‍കുന്നത്. സിഎസ്‌കെയ്ക്കായി ഇതുവരെ 1786 റണ്‍സും 134 വിക്കറ്റുകളും ജഡേജ നേടിയിട്ടുണ്ട്.
ദീപക് ചാഹര്‍: സിഎസ്‌കെയുടെ സ്റ്റാര്‍ ബൗളറായ ദീപക് ചാഹറാണ് പ്രതിഫലത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 14 കോടിയാണ് ചാഹറിന് ടീം നല്‍കുന്നത്. കഴിഞ്ഞ നാല് സീസണുകളിലായി സിഎസ്‌കെയ്ക്ക് പവര്‍പ്ലേയില്‍ തന്നെ വിക്കറ്റ് നല്‍കാന്‍ ചാഹറിന് സാധിക്കുന്നുണ്ട്.
ധോണിയുടെ വിശ്വസ്തനായ ബൗളര്‍ എന്ന പേരും ചാഹറിനുണ്ട്. കഴിഞ്ഞ സീസണില്‍ അടക്കം പരിക്കേറ്റതാണ് താരത്തിന് ഇതിനിടയില്‍ നേരിട്ട ഏക തിരിച്ചടി. എന്നാല്‍ പൂര്‍വാധികം കരുത്തോടെ ഈ സീസണില്‍ ദീപക് ചാഹര് തിരിച്ചെത്തും.
ഡാരില്‍ മിച്ചല്‍: ഇത്തവണത്തെ താരലേലത്തില്‍ സിഎസ്‌കെ ഏറ്റവും കൂടുതല്‍ പണം മുടക്കിയത് ന്യൂസിലന്‍ഡ് താരമായ ഡാരില്‍ മിച്ചലിന് വേണ്ടിയാണ്. ലോകകപ്പിലെ അതിഗംഭീര പെര്‍ഫോമന്‍സ് തന്നെയായിരുന്നു ഈ പ്രകടനത്തിന് കാരണം.
പതിനാല് കോടിയാണ് മിച്ചലിനാണ് സിഎസ്‌കെ നല്‍കുന്നത്. ഇന്ത്യന്‍ പിച്ചുകളില്‍ മികവ് കാണിച്ച മിച്ചല്‍ ഐപിഎല്ലിലും അത് തുടരുമെന്നാണ് സിഎസ്‌കെയുടെ പ്രതീക്ഷ. ബെന്‍ സ്റ്റോക്‌സ് ഇല്ലാത്തതിനാല്‍ മിച്ചലില്‍ നിന്ന് വലിയ ഇന്നിംഗ്‌സുകളും സിഎസ്‌കെ പ്രതീക്ഷിക്കുന്നുണ്ട്.
എംഎസ് ധോണി: ചെന്നൈയില്‍ വലിയ പ്രതിഫലങ്ങളിലൊന്ന് വാങ്ങുന്നത് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. അതിന് കാരണം പ്രത്യേകം പറയേണ്ടതില്ല. സിഎസ്‌കെയെ ഇന്ന് കാണുന്ന നിലയില്‍ കരുത്തനാക്കിയത് ധോണിയാണ്.
അഞ്ച് കിരീടങ്ങളും ധോണിയുടെ കീഴിലാണ് ടീം നേടിയത്. 12 കോടിയാണ് താരത്തിന്റെ പ്രതിഫലം. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ക്യാപ്റ്റനാണ് ധോണി.
സമീര്‍ റിസ്വി: സിഎസ്‌കെയിലെ ഇത്തവണത്തെ അത്ഭുത താരമാണ് സമീര്‍ റിസ്വി. 8.4 കോടിയാണ് താരത്തിനായി ടീം മുടക്കിയത്. ഇത്തവണ താരലേലത്തില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാത്ത അണ്‍ക്യാപ്ഡ് താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ലേലത്തുക ലഭിച്ചതും റിസ്വിക്കാണ്.












Click it and Unblock the Notifications