ധോണിയെ സിഎസ്‌കെ നിലനിർത്തും; 43 വയസായിട്ടും തലയ്ക്ക് കിട്ടാൻ പോവുന്ന പ്രതിഫലം കോടികളോ?
ചെന്നൈ: ഐപിഎല്ലിൽ ഏറ്റവുമധികം താരപരിവേഷം ചാർത്തികിട്ടിയ ഒരാളായിരുന്നു എംഎസ് ധോണി. ടൂർണമെന്റിന്റെ ആദ്യ സീസൺ മുതൽ ഇതുവരെ തന്റെ മൂല്യത്തിൽ ഒരിടിവും വരുത്താതെ കാത്തു സൂക്ഷിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. എന്നാൽ പ്രായം വലിയ തിരിച്ചടിയാവുമ്പോൾ ധോണിയുടെ വിരമിക്കലിനെ കുറിച്ചുള്ള അഭ്യൂഹങ്ങളും സജീവമായി തുടരുന്നുണ്ട്. പക്ഷേ ഈ ഒരു സീസൺ കൂടി തങ്ങളുടെ പ്രിയപ്പെട്ട തലയെ ഗ്രൗണ്ടിൽ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അതിന്റെ സാധ്യതകളിലേക്ക് വിരൽചൂണ്ടുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. നേരത്തെ ധോണിയെ ഉൾപ്പെടെ നിലനിർത്താൻ സിഎസ്കെ ഇത്തിരി ബുദ്ധിമുട്ടുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഏറ്റവും ഒടുവിൽ ലഭ്യമായിരിക്കുന്ന വിവരം അനുസരിച്ച് സിഎസ്കെയുടെ എക്കാലത്തെയും മികച്ച താരവും നായകനുമായ ധോണിയെ അവർ നിലനിർത്തിയേക്കും.

ഐപിഎല്ലിലെ ഏറ്റവും പുതിയ നിയമമാണ് ധോണിയ്ക്കും സിഎസ്കെയ്ക്കും ഒരു അവസാന അങ്കത്തിനുള്ള ഒരുക്കത്തിന് അവസരം നൽകുന്നത്. ഐപിഎല്ലിന്റെ കന്നി സീസണിൽ ആരംഭിച്ച നിയമം തിരികെ കൊണ്ടുവരാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു, ഇതിലൂടെ കുറഞ്ഞത് അഞ്ച് വർഷം മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ കളിക്കാരെ അൺക്യാപ്ഡ് താരങ്ങളെ ലേലത്തിന് വിടാൻ അനുവദിക്കുന്നു.
ഇത് 2021ൽ റദ്ദാക്കിയ നിയമം ആയിരുന്നു. പിന്നീട് ഇത്തവണ മുതൽ വീണ്ടും പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതോടെയാണ് ധോണിയുടെ സാധ്യതകൾ വീണ്ടും തെളിയുകയാണ്. ഈ നിയമം പക്ഷേ ഇന്ത്യൻ താരങ്ങൾക്ക് മാത്രമാണ് ബാധകമാവുക എന്നും ഐപിഎൽ സംഘാടകർ അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ഇക്കുറി ധോണിയെ സിഎസ്കെ ജേഴ്‌സിയിൽ കാണാമെന്ന് ഏറെക്കുറെ ഉറപ്പാണ്.
ധോണി അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത് 2019 ലോകകപ്പിൽ ആയിരുന്നു. പിന്നീടാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതോടെ ഇനി സിഎസ്കെയ്ക്ക് താരത്തെ നിലനിർത്താനുള്ള അവസരം ലഭിക്കുകയാണ്. 2022 താര ലേലത്തിന് മുന്നോടിയായി 12 കോടി രൂപ നൽകിയാണ് ധോണിയെ ചെന്നൈ ടീമിൽ രണ്ടാമത്തെ താരമായി നിലനിർത്തിയത്.
എന്നാൽ ഇക്കുറി കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാവും. നാല് കോടി രൂപ മുടക്കിയാൽ ധോണിയെ ചെന്നൈയ്ക്ക് ടീമിൽ തന്നെ നിർത്താം. മുൻ സീസണിലേത് വച്ച് നോക്കുമ്പോൾ പ്രതിഫലത്തിൽ വലിയ ഇടിവാണെന്ന് തോന്നുമെങ്കിലും കഴിഞ്ഞ അഞ്ച് വർഷത്തോളമായി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ കളിക്കാത്ത വയസ് 43 കടന്ന ഒരു താരത്തെ ഇത്രയധികം തുക നൽകി ഒരു ടീം സ്വന്തമാക്കിയാൽ അത് തന്നെ വലിയൊരു അത്ഭുതമാണ്.
ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പം അഞ്ച് തവണ ഐപിഎൽ ചാമ്പ്യനായ താരം കൂടിയാണ് മഹേന്ദ്ര സിംഗ് ധോണി. ഒന്നര പതിറ്റാണ്ടിനിടെ സിഎസ്കെയ്ക്ക് വിലക്ക് നേരിട്ട രണ്ട് വർഷം ഒഴികെ ടീമിനൊപ്പം തന്നെ ഉറച്ചു നിന്നയാൾ കൂടിയാണ് താരം. അതുകൊണ്ട് തന്നെ ചെന്നൈ മാനേജ്‌മെന്റ് താരത്തിന് വേണ്ടി എത്ര തുക വേണമെങ്കിലും മുടക്കാൻ തയ്യാറാവും എന്നാണ് വിലയിരുത്തൽ.
ഇതിനിടെ ധോണിയുടെ പ്രതിഫല വാർത്തകൾ വന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങൾ താരത്തെ പുകഴ്ത്തിയുള്ള ട്രോളുകളും സജീവമാണ്. റാഞ്ചിയിൽ നിന്നുള്ള ഒരു സാധാരണ സ്ട്രോബറി കർഷകന് ഐപിഎല്ലിൽ ഇത്രയും ഡിമാൻഡോ എന്നാണ് ചിലർ ചോദിക്കുന്നത്. ധോണിയുടെ ഫാം ഹൗസിനെ ചൂണ്ടിക്കാണിച്ചായിരുന്നു ഈ അഭിപ്രായപ്രകടനം.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications