Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഡേജ തീതുപ്പി, സിമർജീത് എറിഞ്ഞിട്ടു; പഞ്ചാബിന്റെ ചിറകരിഞ്ഞ് ചെന്നൈ, ജയം 28 റൺസിന്

ഐപിഎല്ലിൽ അഞ്ച് വട്ടം ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ എളുപ്പത്തിൽ തോൽപിച്ച് പോയിന്റുമായി മടങ്ങാമെന്ന മോഹവുമായി എത്തിയ പഞ്ചാബിന് തിരിച്ചടി. 168 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് പാതിവഴിയിൽ വീണു. 28 റൺസിനായിരുന്നു അവരുടെ തോൽവി. ബാറ്റർമാർ ബാലപാഠം പോലും മറന്നപ്പോൾ ജയം പഞ്ചാബിന് ഒരുപാട് അകലെയായി.

രണ്ടാം ഇന്നിംഗ്‌സിൽ താരതമ്യേന കുറഞ്ഞ സ്‌കോർ ലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് പക്ഷേ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഓപ്പണർ പ്രഭ്സിമ്രാൻ തിളങ്ങിയെങ്കിലും ടോപ് ഓർഡറിൽ മറ്റാരും വേണ്ടത്ര പിന്തുണ നൽകാതെ വന്നതാണ് തിരിച്ചടിയായത്. തുടക്കത്തിൽ തന്ന പഞ്ചാബ് ബാറ്റർമാരെ വീഴ്ത്തിയ ചെന്നൈ കളിയിൽ അവർക്ക് ഒരുഘട്ടത്തിലും മേൽക്കൈ ഇല്ലെന്ന് ഉറപ്പാക്കുകയായിരുന്നു.

cskvspbks

ജോണി ബെയർസ്‌റ്റോയും റിലീ റുസോയും ഒക്കെ ദയനീയമായ പരാജയപ്പെട്ടു. ആരെയും നിലയുറപ്പിക്കാൻ ചെന്നൈ ബൗളർമാർ അനുവദിച്ചില്ല. പ്രഭ്സിമ്രാൻ 23 പന്തിൽ 30 റൺസെടുത്ത് ടീമിന്റെ ടോപ് സ്കോററായി. പിന്നീട് അൽപ്പമെങ്കിലും പിടിച്ചു നിന്നത് ഈ ഐപിഎല്ലിന്റെ കണ്ടെത്തലായി ശശാങ്ക് സിംഗ് ആണ്. താരം 20 പന്തിൽ 27 റൺസ് നേടിയെങ്കിലും ഒടുവിൽ കീഴടങ്ങി. പിന്നീട് പഞ്ചാബ് നിരയിൽ ആർക്കും കാര്യമായ സ്‌കോർ കണ്ടെത്താൻ കഴിഞ്ഞില്ല.

ചെന്നൈക്ക് വേണ്ടി സ്‌പിന്നർമാർ തന്നെയാണ് തുടക്കത്തിലേ നാശം വിതച്ചത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മുൻപന്തിയിൽ എത്തി. ഇമ്പാക്റ്റ് പ്ലെയർ ആയി വന്ന സിമാർജിത് സിംഗ് രണ്ട് വിക്കറ്റുകൾ നേടി. തുഷാർ ദേശ്‌പാണ്ടെയും രണ്ട് വിക്കറ്റുകളാണ്‌ വീഴ്ത്തിയത്. ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി.

അതേസമയം, നിരന്തരം ഹൈ സ്കോറിംഗ് മാച്ചുകൾ കണ്ട ഐപിഎല്ലിൽ ഒരിടവേളയ്ക്ക് ശേഷം ഇന്നും ഇന്നലെയുമായി പിറന്നത് രണ്ട് ലോ സ്കോറിംഗ് മാച്ചുകളായിരുന്നു. പഞ്ചാബിന്റെ അച്ചടക്കമേറിയ ബൗളിംഗിന് മുന്നിൽ സിഎസ്കെയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല.

ഒടുവിൽ ഇരുപത് ഓവർ അവസാനിക്കുമ്പോൾ 9 വിക്കറ്റ് നഷ്‌ടത്തിൽ 167 റൺസാണ് നേടിയത്. ടോസ് നേടിയ പഞ്ചാബ് ധർമ്മശാലയിൽ ചെന്നൈയെ ബാറ്റിംഗിന് അയച്ചത് കരുതി കൂട്ടി തന്നെയായിരുന്നു. ഓപ്പണിംഗിൽ ഇറങ്ങിയ അജിങ്ക്യ രഹാനെ നിരാശപ്പെടുത്തിയപ്പോൾ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്ക്‌വാദ്, ഡാരിൽ മിച്ചൽ എന്നിവർ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്.

നായകൻ ഋതുരാജ് മികച്ച രീതിയിൽ ബാറ്റ് വീശിയെങ്കിലും വലിയ ഇന്നിംഗ്‌സ് എന്ന മോഹത്തിന് ആയുസ് ഉണ്ടായിരുന്നില്ല. താരം 21 പന്തിൽ 32 റൺസ് എടുത്താണ് പുറത്തായത്. ഡാരിൽ മിച്ചലും സമാനമായ രീതിയിൽ തന്നെയാണ് ബാറ്റ് വീശിയത്. നീണ്ട ഇന്നിംഗ്‌സ് കളിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ചെന്നൈ സ്‌കോർ ബോർഡിന്റെ സ്ഥിതി ഇതാകുമായിരുന്നില്ല.

താരം നേടിയത് 19 പന്തിൽ 30 റൺസാണ്. പിന്നാലെ എത്തിയ ശിവം ദുബെ പക്ഷേ തീർത്തും നിരാശപ്പെടുത്തി. ഇറങ്ങിയ ആദ്യ പന്തിൽ തന്നെ പുറത്തായാണ് തരാം ഡഗ് ഔട്ടിലേക്ക് മടങ്ങിയത്. പിന്നീട് വന്നവരിൽ ജഡേജയാണ് ടീമിന് മോശമല്ലാത്ത സ്‌കോർ സമ്മാനിക്കാൻ കാരണമായത്. ജഡേജ തന്നെയാണ് ടീമിന്റെ ടോപ് സ്കോററും.

ജഡേജ 24 പന്തിൽ 37 റൺസ് നേടി. മോയിൻ അലി പൊരുതാൻ ശ്രമിച്ചെങ്കിലും പഞ്ചാബ് ബൗളർമാർ ഒരു അവസരവും നൽകാതെ വീഴ്ത്തി. താരം 20 പന്ത് കളിച്ചപ്പോൾ നേടിയത് കേവലം 17 റൺസ് മാത്രമാണ്. മിച്ചൽ സാന്റ്നർ സ്‌കോർ ബോർഡ് ചലിപ്പിക്കാനുള്ള ശ്രമത്തിനിടെ പാതിവഴിയിൽ വീഴുകയായിരുന്നു. 11 പന്തിൽ 11 റൺസാണ് താരം നേടിയത്.

എന്നാൽ ശാർദൂൽ താക്കൂറിന്റെ ക്യാമിയോ റോളാണ് ചെന്നൈ സ്‌കോർ അവസാന നിമിഷം 160 കടത്തിയതെന്ന് പറയുന്നതാവും ശരി, താക്കൂർ 11 പന്തിൽ 17 റൺസാണ് നേടിയത്. ചെന്നൈയുടെ തല ധോണി പക്ഷേ ഇന്ന് പരാജയപ്പെട്ടു. സ്ഥിരം ശൈലിയിൽ അവസാനമെത്തി സ്‌കോർ ഉയർത്താനുള്ള ധോണിയുടെ തന്ത്രം വിലപ്പോയില്ല. ആദ്യ പന്തിൽ തന്നെ ധോണിയുടെ കുറ്റി തെറിച്ചു.

മത്സരത്തിൽ പഞ്ചാബിന്റെ തുറുപ്പ് ചീട്ട് രാഹുൽ ചഹാർ ആയിരുന്നു. വെറും 23 റൺസ് മാത്രം വഴങ്ങി രാഹുൽ മൂന്ന് വിക്കറ്റുകളാണ്‌ വീഴ്‌ത്തിയത്. വാലറ്റത്തെ ഒന്നാകെ പിഴുതെറിഞ്ഞ് ഹർഷൽ പട്ടേലും മികച്ച പിന്തുണ നൽകി. താരം നാലോവറിൽ കേവലം 24 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് എടുത്തു. അർഷദീപ് സിംഗ് രണ്ടും സാം കറൻ ഒന്നും വിക്കറ്റ് വീതം വീഴ്ത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+