ചെപ്പോക്കില്‍ രക്ഷകനായി റുതുരാജ്, രാജസ്ഥാന് മറുപടിയില്ല; ചെന്നൈക്ക് 5 വിക്കറ്റ് ജയം

ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 5 വിക്കറ്റ് ജയം. 142 വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ പത്ത് പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ബൗളിംഗിന് അനുകൂലമായ മത്സരത്തില്‍ ചെറിയ വിജയലക്ഷ്യം നേടിയെടുക്കാന്‍ ചെന്നൈ നന്നായി ബുദ്ധിമുട്ടി.

പുറത്താവാതെ 41 പന്തില്‍ 42 റണ്‍സെടുത്ത റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈയെ വിജയതീരത്തെത്തിച്ചത്. രചിന്‍ രവീന്ദ്ര പതിനെട്ട് പന്തില്‍ 27 റണ്‍സുമായി ഓപ്പണിംഗില്‍ മികവ് കാണിച്ചു. രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും താരം അടിച്ചിരുന്നു. റുതുരാജിന്റെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയുമുണ്ടായിരുന്നു.

rajasthan-vs-chennai-ipl-match

മോയിന്‍ അലി(10) ശിവം ദുബെ(18) രവീന്ദ്ര ജഡേജ(5) എന്നിവര്‍ വമ്പന്‍ സ്‌കോര്‍ നേടുന്നതില്‍ പരാജയപ്പെട്ടു. 22 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍, 15 റണ്‍സെടുത്ത സമീര്‍ റിസ്വി എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. രാജസ്ഥാന്‍ നിരയില്‍ രവിചന്ദ്രന്‍ അശ്വിന്‍ രണ്ട് വിക്കറ്റെടുത്തു. നേ്രന്ദ ബര്‍ഗര്‍, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ചെന്നൈയിലെ ബൗളിംഗിന് അനുകൂലമായ പിച്ചില്‍ രാജസ്ഥാന്റെ അതിവേഗ സ്‌കോറിംഗ് പരാജയപ്പെടുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 43 റണ്‍സ് പിറന്നെങ്കില്‍ പവര്‍പ്ലേ മൊത്തത്തില്‍ അപ്പോഴേക്കും എറിഞ്ഞ് തീര്‍ത്തിരുന്നു.

യശസ്വി ജെയ്‌സ്വാള്‍(24) ജോസ് ബട്‌ലര്‍(21) എന്നിവര്‍ ചേര്‍ന്നായിരുന്നു കൂട്ടുകെട്ട്. എന്നാല്‍ വിചാരിച്ച പോലെ ഇന്നിംഗ്‌സിന് വേഗമുണ്ടായിരുന്നില്ല. ഇരുവരും ചെന്നൈയിലെ വേഗം കുറഞ്ഞ പിച്ചില്‍ റണ്‍സടിക്കാന്‍ നന്നായി ബുദ്ധിമുട്ടുകയും ചെയ്തു.

21 പന്തിലായിരുന്നു ജെയ്‌സ്വാള്‍ 24 റണ്‍സടിച്ചത്. മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും ആ ഇന്നിംഗ്‌സിലുണ്ടായിരുന്നില്ല. എന്നാല്‍ തുടക്കം കിട്ടിയിട്ടും ജെയ്‌സ്വാളിന് മുന്നേറാനായില്ല. ജോസ് ബട്‌ലര്‍ നന്നായി തന്നെ മത്സരത്തില്‍ റണ്‍സടിക്കാന്‍ ബുദ്ധിമുട്ടി. ബട്‌ലര്‍ 25 പന്തിലാണ് 21 റണ്‍സടിച്ചത്. ആകെ രണ്ട് റണ്‍സടിക്കാന്‍ മാത്രമാണ് താരത്തിന് സാധിച്ചത്. പിന്നീട് വന്ന സഞ്ജു സാംസണും(15) കാര്യമായി ഒന്നും ചെയ്യാനായില്ല.

റിയാന്‍ പരാഗിനൊപ്പം 42 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. 19 പന്തിലാണ് താരം 15 റണ്‍സടിച്ചത്. ധ്രുവ് ജുറല്‍(18 പന്തില്‍ 28 റണ്‍സ്) റിയാന്‍ പരാഗ്(47*) എന്നിവര്‍ ചേര്‍ന്നാണ് രാജസ്ഥാനെ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്. പരാഗ് 35 പന്തില്‍ 47 റണ്‍സടിച്ച് പുറത്താവാതെ നിന്നു. മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയും ആ ഇന്നിംഗ്‌സിലുണ്ടായിരുന്നു.

ധ്രുവ് ജുറല്‍ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയുമടിച്ചു. ചെന്നൈ നിരയില്‍ സിമര്‍ജീത്ത് സിംഗ് മൂന്ന് വിക്കറ്റെടുത്തു. തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് രണ്ട് വിക്കറ്റും ലഭിച്ചു. ചെന്നൈ നിരയിലെ എല്ലാ ബൗളര്‍മാരും മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. റണ്‍സൊന്നും അധികം വിട്ടുകൊടുത്തില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q