സ്‌ട്രൈക്ക് റേറ്റോ? കളി ജയിച്ചാല്‍ ആരും മിണ്ടില്ലെന്ന് ഗംഭീര്‍; വിരാടിന്റെ തകര്‍പ്പന്‍ മറുപടി
മുംബൈ: വിരാട് കോലിയും ഗൗതം ഗംഭീറും കളിക്കളത്തില്‍ ഇടയ്ക്കിടെ പോരടിക്കുന്നവരാണ്. ഇരുവരെയും നിത്യ ശത്രുക്കളായി കാണുന്ന ആരാധകരുമുണ്ട്. ഈ സീസണില്‍ പക്ഷേ കോലി വലിയ വിമര്‍ശം സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ നടക്കുന്നുണ്ട്. എന്തുകൊണ്ട് കോലി വലിയ ഷോട്ടുകള്‍ കളിക്കാനാവാതെ ബുദ്ധിമുട്ടുന്നു എന്നതായിരുന്നു ചോദ്യം.
ഇക്കാര്യത്തില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു ഗംഭീറിന്റെ മറുപടി. നിങ്ങളുടെ ടീം മത്സരം വിജയിക്കുകയാണെങ്കില്‍ യാതൊന്നും കുഴപ്പമില്ലെന്ന് ഗംഭീര്‍ പറഞ്ഞു. മത്സരം ടീം ജയിക്കുകയാണെങ്കില്‍, സ്‌ട്രൈക്ക് റേറ്റിനെ കുറിച്ച് ആരും സംസാരിക്കില്ല. തോറ്റാല്‍ കടുത്ത വിമര്‍ശനമുണ്ടാകാമെന്നും ഗംഭീര്‍ വ്യക്തമാക്കി.

ഓരോ താരങ്ങളുടെയും ബാറ്റിംഗ് വ്യത്യസ്തമായിരിക്കും. മുന്‍ താരങ്ങളോ മാക്‌സ്വെല്ലോ കളക്കുന്നത് പോലെ വിരാടിന് ചിലപ്പോള്‍ കളിക്കാന്‍ സാധിച്ചെന്ന് വരില്ല. ടീമിന് അപ്രവചനീയമായ ഫലങ്ങള്‍ നല്‍കുന്ന കളിക്കാരെയാണ് ടീമിന് ആവശ്യം. ഒരു ടീമിനെ കളി പ്രവചിക്കാന്‍ സാധിക്കരുത്. അല്ലാത്ത ടീമുകള്‍ എപ്പോഴും നിരാശപ്പെടും.
കാരണം അവര്‍ 300 റണ്‍സ് നേടുകയും അതേസമയം തന്നെ മുപ്പത് റണ്‍സിന് പുറത്താവുകയും ചെയ്യും. നല്ല ടീമിന്റെ ലക്ഷണം വ്യത്യസ്തമായ കളിക്കാരുണ്ടാവുന്നതാണ്. അവര്‍ ടീമിനെ ജയത്തിലെത്തിക്കുമെന്ന് ഉറപ്പാണ്. നൂറ് സ്‌ട്രൈക്ക്‌റേറ്റില്‍ കളിച്ച് ടീം ജയിച്ചാല്‍ അതാണ് പ്രധാനപ്പെട്ടത്. 180 സ്‌ട്രൈക്ക് റേറ്റില്‍ കളിച്ചിട്ടും ടീം തോറ്റാല്‍ ആരു അതിനെ കുറിച്ച് സംസാരിക്കില്ലെന്നും ഗംഭീര്‍ പറഞ്ഞു.
സ്‌ട്രൈക്ക് റേറ്റിന് മത്സരത്തില്‍ നിര്‍ണായക പങ്കുണ്ട്. പക്ഷേ മറ്റ് കാര്യങ്ങളിലും അതില്‍ പരിഗണിക്കണം. സാഹചര്യങ്ങള്‍ വെടിക്കെട്ട് ബാറ്റിംഗിനെ സഹായിക്കുന്നതാണോ എന്നതും പരിഗണിക്കണമെന്നും ഗംഭീര്‍ പറയുന്നു. സാഹചര്യങ്ങളുമായി നേരിട്ട് ബന്ധമാണ് സ്‌ട്രൈക്ക്‌റേറ്റിനുള്ളത്. ഏതാണ് വേദി, ആരാണ് എതിരാളികള്‍, ശരാശരി സ്‌കോര്‍ ഗ്രൗണ്ട് എത്രയാണ് എന്നെല്ലാം ഇതിനെ ആശ്രയിച്ചിരിക്കും.
അന്‍പത് റണ്‍സിന് രണ്ട് വിക്കറ്റ് പോയാല്‍ 170 സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ പറ്റില്ല. എന്നാല്‍ വിക്കറ്റ് പോകാതെ 80 റണ്‍സാണെങ്കില്‍ സ്‌ട്രൈക്ക് വേഗത്തില്‍ തന്നെ ഉയര്‍ത്തണമെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കളി ജയിച്ചാല്‍ സ്‌ട്രൈക്ക് റേറ്റ് ചര്‍ച്ചയാവില്ലെന്നും ഗംഭീര്‍ പറഞ്ഞു.
അതേസമയം തന്റെ കളിയെ ഇഷ്ടമില്ലാത്തരാണ് സ്‌ട്രൈക്ക് റേറ്റിനെയും അടക്കം കുറ്റപ്പെടുത്തുന്നത്. എന്നാല്‍ എന്നെ സംബന്ധിച്ച് ടീമിന്റെ വിജയമാണ് പ്രധാനമെന്നും വിരാട് കോലി പറഞ്ഞു. തനിക്കെതിരെയുള്ള ചില വിമര്‍ശനങ്ങള്‍ അനാവശ്യമാണ്.
പതിനഞ്ച് വര്‍ഷമായി ടീമിനെ വിജയപ്പിക്കുന്നുണ്ട്. ഇവരില്‍ ആരെങ്കിലും അത്തരമൊരു ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ടാവുമോ എന്ന് സംശയമാണെന്നും കോലി പറഞ്ഞു. തന്റെ ബാറ്റിംഗിനെ കുറിച്ചോ ശൈലിയെ കുറിച്ചോ അറിയാത്തവരാണ് വിമര്‍ശനം നടത്തുന്നതെന്നും കോലി പറഞ്ഞു.












Click it and Unblock the Notifications