ഫയറായി ഡുപ്ലെസി, ഒപ്പം കോഹ്‌ലിയുടെ പിന്തുണയും; ഗുജറാത്തിനെ തറപറ്റിച്ച് ആർസിബി, ജയം നാല് വിക്കറ്റിന്
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മിന്നും ജയവുമായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ജിടി ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം ആറോവറുകൾ ബാക്കി നിൽക്കെയാണ് ആർസിബി മറികടന്നത്. നായകൻ ഡുപ്ലെസി അർധ സെഞ്ച്വറിയുമായി മുന്നിൽ നയിച്ചപ്പോൾ വിരാട് കോഹ്‌ലി മികച്ച പിന്തുണ നൽകി. ഒടുവിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം ടീം മറികടന്നു.
റോയൽ ചലഞ്ചേഴ്‌സിന് വേണ്ടി കോഹ്‌ലിയും ഡുപ്ലെസിയും മിന്നുന്ന തുടക്കമാണ് നൽകിയത്. ജയം മാത്രമാണ് ലക്ഷ്യമെന്നും കൂടുത; റൺ റേറ്റ് നേടുകയാണ് മോഹമെന്നും തുടക്കത്തിലേ അവരുടെ സ്ട്രോക്ക് പ്ലേ കണ്ടപ്പോൾ തന്നെ വ്യക്തമായിരുന്നു. ഡുപ്ലെസി ആയിരുന്നു കൊടുത്താൽ അപകടകാരി ആയത്. താരം അതിവേഗത്തിലാണ് ബാറ്റ് വീശിയത്.

ഒടുവിൽ ടീം ജയിക്കുമെന്ന് ഉറപ്പാക്കിയ ശേഷം തന്നെയായിരുന്നു ഡുപ്ലെസിയുടെ മടക്കം. കേവലം 23 പന്തുകളിൽ നിന്നായി 64 റൺസാണ് താരം നേടിയത്. അതിൽ മൂന്ന് സിക്‌സറുകളും പത്ത് ഫോറുകളും ഉൾപ്പെടുന്നു. മറുഭാഗത്ത് കോഹ്‌ലിയും മോശമാക്കിയില്ല. പതിയെ തുടങ്ങിയ താരം പിന്നെ സ്കോറിംഗ് വേഗത ഉയർത്തുകയായിരുന്നു.
ഗുജറാത്ത് ബൗളിങ് നിരയിൽ ജോഷ്വാ ലിറ്റിൽ നാല് വിക്കറ്റുകളുമായി തിളങ്ങിയെങ്കില് ജയത്തിന് അത് പര്യാപ്‌തമായിരുന്നില്ല. നാലോവറിൽ 45 റൺസ് വഴങ്ങിയാണ് താരം നാല് വിക്കറ്റ് വീഴ്ത്തിയത്. കൂടാതെ നൂർ അഹമ്മദ് രണ്ടും വിക്കറ്റ് വീഴ്ത്തി. മറ്റ് ബൗളർമാർക്ക് ഒന്നും തന്നെ കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നതില്ല.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്തിന് റോയൽ ചലഞ്ചേഴ്‌സിനെതിരെ നിശ്ചിത ഇരുപത് ഓവറിൽ കേവലം 147 റൺസ് മാത്രമാണ് അവർക്ക് നേടാനായത്. ടോസ് നേടിയ ആർസിബി ചിന്നസ്വാമിയിൽ ഗുജറാത്തിനെ ആദ്യം ബാറ്റിംഗിന് അയക്കുകയായിരുന്നു.
എന്നാൽ തീരുമാനം ശരിവയ്ക്കുന്ന പ്രകടനം തന്നെയായിരുന്നു ആർസിബി ബൗളർമാർ പുറത്തെടുത്തത്. ഓപ്പണർ വൃദ്ധിമാൻ സാഹയും നായകൻ ഗില്ലും പൊരുതാൻ പോലും കൂട്ടാക്കാതെ കീഴടങ്ങിയത് കൂറ്റൻ സ്‌കോർ എന്ന ഗുജറാത്തിന്റെ സ്വപ്‌നങ്ങൾക്ക് വിലങ്ങു തടിയായി. സാഹ ഏഴ് പന്തുകൾ നേരിട്ടപ്പോൾ നേടിയത് കേവലം ഒരു റൺസ് മാത്രമാണ്.
മറുവശത്ത് ഗിൽ ആവട്ടെ അതേ നിലവാരത്തിൽ തന്നെയാണ് ബാറ്റ് വീശിയത്. ഏഴ് പന്തിൽ രണ്ട് റൺസ് മാത്രമാണ് താരം നേടിയത്. മൂന്നാം നമ്പറിൽ ഇറങ്ങിയ സായി സുദർശനും അതേ മൊമന്റം തന്നെയാണ് പിന്തുടർന്നത്. താരം നേടിയത് പതിനാല് പന്തിൽ ആറ് റൺസാണ്. ടോപ് ഓർഡർ സ്ട്രൈക്ക് റേറ്റിൽ വിയർത്തതോടെ ജിടിയുടെ തിരിച്ചുവരവ് കഠിനമായിരുന്നു.
എന്നാൽ പിന്നാലെ എത്തിയ താരങ്ങളാണ് ടീമിന്റെ സ്‌കോർ വളരെ മോശം നിലയിൽ നിന്ന് ഭേദപ്പെട്ട നിലയിലേക്ക് ഉയർത്തിയത്. ഷാരൂഖ് ഖാൻ 24 പന്തിൽ 37 റൺസ് നേടിയത് ടീമിന് ആശ്വാസമായി. ഡേവിഡ് മില്ലർ 20 പന്തിൽ 30 റൺസ് നേടി. രാഹുൽ തെവാതിയ മികച്ച പ്രകടനം കാഴ്‌ച വച്ചതാണ് ടീമിന്റെ സ്‌കോർ 150ന് അടുത്തെങ്കിലും എത്തിയത്.
റാഷിദ് ഖാനും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 14 പന്തിൽ 18 റൺസാണ് താരം നേടിയത്. വിജയ് ശങ്കർ ക്യാമിയോ റോളിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ താരം ഏഴ് പന്തിൽ റൺസുമായി മടങ്ങിയ ശേഷം പെട്ടെന്ന് തന്നെ ടീമിന്റെ ഇന്നിംഗ്‌സ് അവസാനിക്കുന്നതിന് ഗുജറാത്ത് ഡഗ് ഔട്ട് സാക്ഷ്യം വഹിച്ചു. പിന്നീടെത്തിയ മൂന്ന് താരങ്ങളും കുറഞ്ഞ സ്കോറിന് പുറത്തായി.
അതേസമയം, റോയൽ ചലഞ്ചേഴ്‌സിന് വേണ്ടി മുഹമ്മദ് സിറാജ് മികച്ച പ്രകടനം നടത്തി. നാലോവറിൽ 29 റൺസ് മാത്രം വഴങ്ങി സിറാജ് രണ്ട് വിക്കറ്റുകളാണ് വീഴ്‌ത്തിയത്. യാഷ് ദയാൽ രണ്ടും വിക്കറ്റ് നേടി, കൂടാതെ വൈശാഖ് വിജയ കുമാറും രണ്ട് വിക്കറ്റ് വീഴ്ത്തി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications