കോലി വേണമെന്നില്ല, ഇന്ത്യ ടീം മികച്ചത് തന്നെയാണ്; ധീരമായ തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ച് വോന്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ലോകകപ്പ് ടി20 ടീമില്‍ വിരാട് കോലി വേണമെന്നില്ലെന്ന് നിര്‍ദേശിച്ച് ഇംഗ്ലീഷ് ഇതിഹാസ താരം മൈക്കിള്‍ വോന്‍. സാഹചര്യം വളരെ കഠിനമായ ഒരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെങ്കില്‍ അതിന് മടി കാണിക്കരുത്. ഇന്ത്യയുടെ ചീഫ് സെലക്ടര്‍ അതിന് മടി കാണിക്കരുത്. തീര്‍ച്ചയായും അത്തരം തീരുമാനങ്ങള്‍ എടുത്തേ തീരൂവെന്നും വോന്‍ പറഞ്ഞു.
വിരാട് കോലിയെ ലക്ഷ്യമിട്ടായിരുന്നു വോനിന്റെ പരാമര്‍ശം. നിലവില്‍ ഐപിഎല്ലില്‍ കളിക്കുകയാണ് വിരാട് കോലി. എന്നാല്‍ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് ഇതിനോടകം ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുകയാണ്. റണ്‍സെടുക്കുന്നുണ്ടെങ്കിലും കോലിയുടെ സ്‌ട്രൈക്ക് റേറ്റ് വളരെ മോശമാണ്.

അതേസമയം കോലി ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ സെഞ്ച്വറി അടിച്ച് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചിട്ടുണ്ട്. പക്ഷേ കോലിയുടെ സെഞ്ച്വറിക്കായി അദ്ദേഹം എടുത്തത് 72 പന്തുകളാണ്. അതായത് പന്ത്രണ്ട് ഓവറോളം കളിച്ചാണ് താരം ഇത്രയും റണ്‍സെടുത്തത്. ഡുപ്ലെസിസിന്റെ ഒപ്പം മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും കോലിയുടെ സ്‌ട്രൈക്ക് റേറ്റ് പ്രതീക്ഷിച്ചതിലും താഴെയായിരുന്നു.
ടീമിന് 200 റണ്‍സിന് മുകളില്‍ ഒരു സ്‌കോര്‍ നല്‍കാനും താരത്തിന് സാധിച്ചില്ല. ഇതെല്ലാം ആര്‍സിബി ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ കളിയില്‍ ടോപ് സ്‌കോറര്‍ ആയെങ്കിലും കോലി സെഞ്ച്വറി അടിക്കുന്നതിലും പരാജയപ്പെട്ടു. അതുപോലെ ധാരാളം പന്തുകളും പാഴാക്കിയിരുന്നു.
ടി20 ലോകകപ്പിനുള്ള സെലക്ഷന്‍ കമ്മിറ്റി ടി20 ക്രിക്കറ്റിലെ കോലിയുടെ സമീപനത്തില്‍ അസംതൃപ്തിയിലാണ്. ഇതാണ് മൈക്കിള്‍ വോന്‍ ചൂണ്ടിക്കാണിച്ചത്. വിരാട് കോലിയോ കെഎല്‍ രാഹുലോ ഇല്ലാതെ ഇന്ത്യന്‍ ടീം മികച്ചതാവുമെന്ന് കരുതുന്നുണ്ടെങ്കില്‍ ധൈര്യമായി തന്നെ ആ തീരുമാനം എടുക്കാന്‍ അഗാര്‍ക്കര്‍ തയ്യാറാവണം.
ഇത്തരം തീരുമാനങ്ങളെടുക്കാന്‍ അഗാര്‍ക്കര്‍ ഭയക്കരുത്. ഇന്ത്യക്ക് ട്രോഫിയെകുറിച്ച് ചിന്തിക്കാത്തെ യുവതാരങ്ങള്‍ ഉള്ളത് ഗുണം ചെയ്യും. 2013ന് ശേഷം ഇന്ത്യക്ക് ആദ്യ ഐസിസി കിരീടം ലഭിക്കാന്‍ ഇത് കാരണമാകും. വലിയ താരങ്ങളെ തിരഞ്ഞെടുക്കണമല്ലോ എന്ന സമ്മര്‍ദം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം അവരൊന്നും ഇന്ത്യക്ക് കിരീടം നേടിത്തന്നിട്ടില്ല എന്ന് മനസ്സിലാക്കുന്നത് നല്ലതാണെന്നും വോന്‍ പറഞ്ഞു.
നേരത്തെ ഏകദിന ലോകകപ്പില്‍ തോറ്റവരെ വെച്ച് വീണ്ടും കളിപ്പിക്കുന്നതില്‍ എന്ത് കാര്യമാണ് ഉള്ളത്. കാരണം കിരീടമൊന്നും നേടാത്തവരാണ് അത്. പുതുമുഖങ്ങളെ വെച്ച് കളിക്കുമ്പോള്‍, തോല്‍ക്കുന്നതിന്റെ ഭാരമൊന്നും അവര്‍ക്കുണ്ടാവില്ല. അവര്‍ക്ക് നന്നായി കളിക്കണം എന്ന് മാത്രമാണ് ഉണ്ടാവുക.
ടീമിന് ആവശ്യവും അത്തരം താരങ്ങളെയാവും. തീര്‍ച്ചയായും ഒരു മുപ്പത് പേരെങ്കിലും അഗാര്‍ക്കറുടെ ലിസ്റ്റിലുണ്ടാവും. അതില്‍ ഏറ്റവും മികച്ച ബൗളര്‍മാര്‍, ബാറ്റ്‌സ്മാന്‍മാര്‍, സ്പിന്നര്‍മാരെ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തട്ടെ. തീര്‍ച്ചയായും അവര്‍ നല്ല പ്രകടനം കാഴ്ച്ചവെക്കുമെന്നും മൈക്കിള്‍ വോന്‍ പറഞ്ഞു.












Click it and Unblock the Notifications