Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രൗണ്ടിൽ പരസ്‌പരം ആലിംഗനം ചെയ്‌ത്‌ കോഹ്‌ലിയും ഗംഭീറും; മഞ്ഞുരുകിയോ? ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനേഴാം സീസണാണ് ഇത്തവണ നടക്കുന്നത്. ഈ ഒന്നര പതിറ്റാണ്ട് കാലത്തിനിടയിൽ പല ടീമുകളും തമ്മിലുള്ള ചൂടേറിയ മത്സരങ്ങൾക്കും, താരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾക്കും ഒക്കെ ഈ ടൂർണമെന്റ് വേദിയായിട്ടുണ്ട്. എന്നാൽ അതിൽ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ പ്രശ്‌നമായിരുന്നു വിരാട് കോഹ്‌ലിയും ഗൗതം ഗംഭീറും തമ്മിലുള്ള ഭിന്നത.

മുൻപ് ഇരുവരും തമ്മിൽ നടന്ന വഴക്ക് കൈയ്യാങ്കളിയുടെ വക്കോളം എത്തുകയും, ഗ്രൗണ്ടിൽ വാക്കുകൾ കൊണ്ട് നിരന്തരം ഏറ്റുമുട്ടുന്നതും നാം കണ്ടതാണ്. ഇന്ത്യയുടെ സീനിയർ താരങ്ങളായ ഇരുവരുടെയും പെരുമാറ്റം വലിയ വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിട ഇരുവരും ഗ്രൗണ്ടിൽ വച്ച് പരസ്‌പരം കെട്ടിപ്പിടിക്കുകയും, ഹസ്‌തദാനം നടത്തുകയും ചെയ്‌തത്‌ ഏറെ ശ്രദ്ധ നേടുകയാണ്.

gambhirpathankohli

ആർസിബി ഇന്നിംഗ്‌സിലെ സ്ട്രാറ്റജിക് ടൈംഔട്ടിനിടെ ഗൗതം ഗംഭീർ വിരാട് കോഹ്‌ലിയുമായി ഹസ്‌തദാനം ചെയ്യുകയും ഇരുവരും കെട്ടിപ്പിടിക്കുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ ഐപിഎല്ലിനിടെ അഫ്‌ഗാൻ താരം നവീൻ ഉൽ ഹഖുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പേരിൽ ഇരുവരും കൊമ്പുകോർത്ത ശേഷം ആദ്യമായാണ് ഒരു പൊതുവേദിയിൽ ഇത്തരം പെരുമാറ്റം ഉണ്ടാവുന്നത് എന്നതാണ് ശ്രദ്ധേയം. ഇരുവർക്കും ഇടയിലെ പ്രശ്‌നങ്ങൾ അവസാനിച്ചോ എന്നാണ് ഇതോടെ ആരാധകർ ചോദിക്കുന്ന ചോദ്യം.

ഇതിനോട് മുൻ ഇന്ത്യൻ താരമായിരുന്നു ഇർഫാൻ പത്താനും പ്രതികരിച്ചു. രണ്ട് താരങ്ങൾക്കൊപ്പവും കളിച്ചിട്ടുള്ള പത്താൻ വിഷയത്തിൽ തന്റെ നിരീക്ഷണം അറിയിക്കുകയായിരുന്നു. "ഗൗതം ഗംഭീർ എന്ന മുതിർന്ന താരമാണ് യഥാർത്ഥത്തിൽ മുന്നോട്ട് വന്നത്. ചിലപ്പോഴൊക്കെ നമ്മൾ അതിരു കടക്കുന്നു, പക്ഷേ അത് കഴിഞ്ഞകാര്യമാണ്. ഭാവിയിൽ നിങ്ങൾ കണ്ടുമുട്ടുമ്പോൾ അത് നല്ല രീതിയിൽ ആയിരിക്കും. ഇതാണ് നമ്മൾ കണ്ടത്." എന്നായിരുന്നു പത്താന്റെ പ്രതികരണം.

എന്തായാലും ഇരുവർക്കും ഇടയിലെ ഭിന്നത മാറിയെന്നാണ് ചില ആരാധകർ ഈ സംഭവം ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച അഭിപ്രായങ്ങളിൽ പറയുന്നത്. കൊഹ്‌ലിയും ഗംഭീറും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ചിത്രം ഉൾപ്പെടെ ചിലർ ഇതിനെ സാധൂകരിക്കാൻ പങ്കുവയ്ക്കുന്നുണ്ട്. നേരത്തെ അന്ന് വാക്ക് തർക്കത്തിൽ ഏർപ്പെട്ട നവീൻ ഉൾ ഹഖുമായി കോഹ്ലി കണ്ടുമുട്ടുകയും ഇരുവരും തികഞ്ഞ സന്തോഷത്തോടെ മത്സരത്തിനിടയിൽ നടന്ന വാഗ്വാദത്തെ തള്ളിക്കളയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഗംഭീറും കോഹ്‌ലിയും തമ്മിൽ കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+