ജെയ്സ്വാള്‍ ഫ്ളവറല്ല ഫയറാണ്, സഞ്ജുവും പിള്ളേരും മുംബൈയെ പെട്ടിയിലാക്കി; രാജസ്ഥാന് 9 വിക്കറ്റ് ജയം
ജയ്പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന് റോയല്‍സിന് 9 വിക്കറ്റിന്റെ മികച്ച വിജയം. മുംബൈയുടെ 180 റണ്‍സ് വിജയലക്ഷ്യം യശസ്വി ജെയ്സ്വാളിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിലാണ് രാജസ്ഥാന് മറികടന്നത്. എട്ട് പന്ത് ബാക്കി നില്‍ക്കെയായിരുന്നു രാജസ്ഥാന്റെ ജയം. ജയത്തോടെ 14 പോയിന്റുമായി രാജസ്ഥാന് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
മികച്ച തുടക്കമാണ് രാജസ്ഥാന് മത്സരത്തില്‍ ലഭിച്ചത്. യശസ്വി ജെയ്സ്വാള്‍, ജോസ് ബട്ലര്(35) കൂട്ടുകെട്ട് 8 ഓവറില്‍ 74 റണ്‍സടിച്ചിരുന്നു. ബട്ലര് 25 പന്തിലാണ് 35 റണ്‍സടിച്ചത്. ആറ് ബൗണ്ടറികളും ആ ഇന്നിംഗ്സിലുണ്ടായിരുന്നു. ഇടയ്ക്ക് മഴ മത്സരം തടസ്സപ്പെടുത്തിയെങ്കിലും രാജസ്ഥാന്റെ തേരോട്ടത്തിന് അത് തടസ്സമായില്ല.

ജെയ്സ്വാള്‍ പിന്നീട് അങ്ങോട്ട് തകര്‍ത്തടിക്കുന്നതാണ് കണ്ടത്. ഈ സീസണില്‍ ആദ്യ സെഞ്ച്വറിയാണ് ജെയ്സ്വാള്‍ കുറിച്ചത്. ഇത്തവണ ഫോമില്ലാതെ ചെറിയ സ്കോറിന് പുറത്താവുന്ന ജെയ്സ്വാളിനെയാണ് ടൂര്‍ണമെന്റില്‍ ഇതുവരെ കണ്ടിരുന്നത്. എന്നാല്‍ മുംബൈക്കെതിരെ ആ പോരായ്മ ജെയസ്വാള്‍ പരിഹരിച്ചു.
59 പന്തിലാണ് താരം സെഞ്ച്വറി തികച്ചത്. ഏഴ് സിക്സറുകളും എട്ട് ബൗണ്ടറികളും ജെയ്സ്വാളിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. സെഞ്ച്വറിയോടെ ടി20 ലോകകപ്പിലെ സാധ്യതകള്‍ കൂടിയാണ് ജെയ്സ്വാള്‍ ശക്തമാക്കിയത്. സഞ്ജു സാംസണ് 28 പന്തില്‍ 38 റണ്‍സുമായി പുറത്താവാതെ നിന്നു. മുംബൈ നിരയില്‍ പിയൂഷ് ചൗളയ്ക്ക് മാത്രമാണ് വിക്കറ്റ് ലഭിച്ചത്.
നേരത്തെ രാജസ്ഥാന്റെ തട്ടകത്തില്‍ ടോസ് നേടിയ മുംബൈ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ തകര്‍ച്ചയോടെയായിരുന്നു മുംബൈയുടെ തുടക്കം. ഇരുപത് റണ്സാവുമ്പോഴേക്ക് മൂന്ന് മുന്‍നിര ബാറ്റ്സ്മാന്മാര് കൂടാരം കയറിയിരുന്നു.
രോഹിത് ശര്‍മ(6) ഇഷാന് കിഷന്(0) സൂര്യകുമാര്‍ യാദവ്(10) എന്നിവര്‍ മത്സരത്തില്‍ നിരാശപ്പെടുത്തി. ഒരു ഘട്ടത്തില്‍ നാലിന് 52 എന്ന നിലയിലായിരുന്നു മുംബൈ. മുഹമ്മദ് നബി(23)യും തിലക് വര്‍മ(65)യും ചേര്‍ന്ന് ടീമിനെ മികച്ച സ്കോറിലെത്തിക്കുമെന്ന് കരുതിയ ഘട്ടത്തിലായിരുന്നു നബി പുറത്തായത്.
തിലക് വര്‍മയ്ക്കൊപ്പം നിഹാല്‍ വദേര(49) വന്നതോടെ സ്കോറിംഗിന് വേഗം വെച്ചു. മികച്ച കൂട്ടുകെട്ടും ഇവര്‍ തമ്മില്‍ ഉണ്ടായി. വദേര അതിവേഗത്തിലായിരുന്നു സ്കോര്‍ ചെയ്തത്. 24 പന്തില്‍ നാല് സിക്സറും മൂന്ന് ബൗണ്ടറിയും അടക്കമായിരുന്നു വദേര 49 റണ്‍സടിച്ചത്. 99 റണ്‍സിന്റെ കൂട്ടുകെട്ടായിരുന്നു തിലക് വര്‍മയുമായി ചേര്‍ന്ന് വദേരയുണ്ടാക്കിയത്.
അതേസമയം തിലക് ഒരു വശത്ത് മികച്ച രീതിയില്‍ തന്നെ സ്കോര്‍ ഉയര്‍ത്തി. 45 പന്തില്‍ അഞ്ച് ബൗണ്ടറിയുടെയും മൂന്ന് സിക്സറിന്റെയും അകമ്പടിയോടെയാണ് തിലക് വര്‍മ 65 റണ്‍സെടുത്തത്. ടിം ഡേവിഡ്(3) ഹര്‍ദിക് പാണ്ഡ്യ(10) എന്നിവരുടെ വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ടതോടെയാണ് 180 റണ്‍സിന് മുകളില്‍ പോകേണ്ട സ്കോര്‍ താഴേക്ക് പോയത്.
മുംബൈക്ക് പ്രതീക്ഷിച്ച രീതിയില്‍ ഫിനിഷ് ചെയ്യാനും കഴിഞ്ഞു. രാജസ്ഥാന് നിരയില്‍ അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശര്‍മയാണ് തിളങ്ങിയത്. ട്രെന്‍ഡ് ബൂള്‍ട്ട് രണ്ടും ആവേശ് ഖാനും ചാഹലും ഓരോ വിക്കറ്റുമെടുത്തു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications