Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിവേഗത്തില്‍ ഞെട്ടി പഞ്ചാബ്, ലഖ്‌നൗവിന്റെ ഹീറോയായി മായങ്ക് യാദവ്; പ്രതിഫലമായി ലഭിക്കുന്നത് ഇത്ര

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് അത്ഭുതകരമായ ഒരു വിജയം പഞ്ചാബ് കിംഗ്‌സിനെതിരെ നേടിയിരിക്കുകയാണ്. ഒരുപക്ഷേ ഇരുപതുകാരനായ ഒരു ബൗളര്‍ ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും സാധ്യമാകില്ലായിരുന്നു. മായങ്ക് അഗര്‍വാളാണ് ആ ബൗളര്‍. അതിവേഗത്തിലുള്ള ആ ബൗളിംഗില്‍ മുന്നില്‍ പഞ്ചാബ് പതറിപ്പോവുകയായിരുന്നു.

വിക്കറ്റ് നഷ്ടമില്ലാതെ നൂറ് റണ്‍സ് കടന്ന പഞ്ചാബിനെ പിന്നീട് അങ്ങോട്ട് റണ്‍സെടുക്കാതെ വരിഞ്ഞുമുറുക്കിയത് മായങ്കാണ്. അതിഗംഭീരമായ ബൗളിംഗാണ് താരം കാഴ്ച്ചവെച്ചത്. മൂന്ന് വിക്കറ്റുകളാണ് നാലോവറില്‍ താരം വീഴ്ത്തിയത്. ഈ ഐപിഎല്ലിലെ ഏറ്റവരും വേഗമേറിയ പന്താണ് ഈ താരം എറിഞ്ഞത്.

mayank-yadav-net-worth

അതേസമയം മായങ്കിന്റെ ആദ്യ മത്സരം കൂടിയാണ് പഞ്ചാബിനെതിരെ കഴിഞ്ഞത്. അതിലുപരി മായങ്കിന്റെ അതിവേഗത്തിലുള്ള ബൗളിംഗാണ് എല്ലാവരെയും ഞെട്ടിച്ചത്. മണിക്കൂറില്‍ 155.8 കിലോമീറ്റര്‍ വേഗത്തിലായിരുന്നു മായങ്കിന്റെ ബൗളിംഗ്. പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന് എറിഞ്ഞ പന്തായിരുന്നു ഇത്രയും വേഗത്തിലുള്ളത്.

ആ സമയം ധവാന്‍ 59 റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയായിരുന്നു. പതിനൊന്ന് ഓവറില്‍ 101 റണ്‍സുമായി നില്‍ക്കുകയായിരുന്നു പഞ്ചാബ്. ജോണി ബെയര്‍സ്‌റ്റോ, പ്രഭ്‌സിമ്രന്‍ സിംഗ്, ജിതേഷ്ശര്‍മ എന്നിവരെയാണ് താരം മടക്കിയത്. മായങ്ക് യാദവിന്റെ അതിവേഗത്തിലുള്ള ബൗളിംഗാണ് ഇവരെ ഞെട്ടിച്ചത്.

പഞ്ചാബിന്റെ ചേസിംഗ് തടഞ്ഞതും ഈ മൂന്ന് വിക്കറ്റുകള്‍ വീണത്. മൂന്നിന് 139 എന്ന നിലയിലേക്ക് അവര്‍ വീഴുകയും ചെയ്തു. രണ്ടാം ഓവറിലും 155.8 വേഗതയിലായിരുന്നു മായങ്ക് പന്തെറിഞ്ഞത്. ആദ്യ ഓവറില്‍ തന്നെ 150ലെത്തിയിരുന്നു മായങ്ക്. 147, 146, 150, 141, 149 എന്നിങ്ങനെയായിരുന്നു താരത്തിന്റെ വേഗത. ഈ ഐപിഎല്ലിലെ വേഗമേറിയ മൂന്ന് പന്തുകളാണ് മായങ്കിനുണ്ട്.

155.8, 153.9, 153.4 എന്നിങ്ങനെയായിരുന്നു വേഗത. മായങ്ക് തന്നെ അത്ഭുതപ്പെടുത്തിയെന്ന് പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ തുറന്ന് പറയുകയും ചെയ്തു. നേരത്തെ തന്നെ ലഖ്‌നൗ കരുതിവെച്ച വജ്രായുധമാണ് മായങ്ക് എന്ന് കോച്ച് ജസ്റ്റിന്‍ ലാംഗര്‍ തന്നെ പറഞ്ഞിരുന്നു. വിദേശ താരങ്ങളായ ബ്രെറ്റ് ലീയും സ്റ്റുവര്‍ട്ട് ബ്രോഡും മായങ്കിനെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം വെറും ഇരുപത് ലക്ഷത്തിനാണ് മായങ്കിനെ ലഖ്‌നൗ വാങ്ങിയിരിക്കുന്നത്. ഡല്‍ഹി ടീമിന് വേണ്ടിയാണ് മായങ്ക് ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത്. 19ാം വയസ്സിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. താരത്തിന്റെ ആസ്തിയും അത്രത്തോളമില്ല. ഇരുപത് ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയിലാണ് താരത്തിന്റെ ആസ്തി.

ഇന്ത്യന്‍ ടീമിലോ ഐപിഎല്ലിലോ മുമ്പ് കളിച്ചിട്ടില്ല. അതുകൊണ്ട് ആസ്തിയും വലിയ തോതില്‍ ഇല്ല. ആഭ്യന്തര മത്സരങ്ങളില്‍ നിന്ന് മാത്രമാണ് മായങ്കിന് വരുമാനം ലഭിക്കുന്നത്. ഐപിഎല്ലില്‍ താരം ഒറ്റമത്സരം കൊണ്ട് സ്റ്റാറായത് കൊണ്ട് വരുന്ന സീസണുകളില്‍ അത് നേട്ടമായേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+