വേദന കൊണ്ട് പുളഞ്ഞ് മായങ്ക് യാദവ്, ഗ്രൗണ്ട് വിട്ടു; ലഖ്‌നൗ ഭയന്നത് സംഭവിച്ചോ? മറുപടിയുമായി ക്രുണാല്‍
ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പേസ് സെന്‍സേഷന്‍ മായങ്ക് യാദവിന് പരുക്ക്. ലഖ്‌നൗവിെ ആശങ്കപ്പെടുത്തുന് നകാഴ്ച്ചയായിരുന്നു ഇന്നലെ കളത്തില്‍ കണ്ടത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലായിരുന്നു മത്സരം. 156 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന മായങ്കിന് ഇന്നലെ 140 കിലോമീറ്റര്‍ വേഗതയില്‍ മാത്രമാണ് പന്തെറിയാന്‍ സാധിച്ചിരുന്നത്.
മത്സരത്തിലെ നാലാം ഓവറാണ് മായങ്ക് എറിയാന്‍ എത്തിയത്. എന്നാല്‍ കാലിന് പരിക്കേറ്റ താരം മുടന്തുന്നതും വേദന കൊണ്ട് പുളയുന്നതും കാണാമായിരുന്നു. ഒടുവില്‍ മത്സരത്തിന്റെ പാതിയില്‍ ഗ്രൗണ്ട് വിടുകയായിരുന്നു മായങ്ക്.

ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ വളരെ മോശമായ പ്രകടനമായിരുന്നു ലഖ്‌നൗ നടത്തിയത്. എന്നാല്‍ മായങ്കിന്റെ വരവോടെയാണ് ടീം ഏറെ മെച്ചപ്പെട്ടത്. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നായി താരം ആറ് വിക്കറ്റുകളാണ് വീഴ്ത്തിയത്. ലഖ്‌നൗ ബൗളിംഗ് നിരയെ ഇപ്പോള്‍ എല്ലാവരും ഭയക്കുന്നതും മായങ്ക് ഉള്ളത് കൊണ്ടാണ്.
താരത്തിന് പരുക്കേല്‍ക്കുന്നത് ടീമിന് വലിയ തിരിച്ചടിയാണ്. അതേസമയം മത്സരത്തിനിടെ ഫിസിയോ വന്ന് മായങ്കിനെ പരിശോധിക്കുന്നതും, ഒടുവില്‍ മായങ്ക് ഗ്രൗണ്ട് വിട്ടുപോകുന്നതുമാണ് കണ്ടത്. ഇത് ലഖ്‌നൗവില്‍ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. മത്സരത്തില്‍ ഇത് തിരിച്ചടിയാവുമെന്ന് കരുതിയെങ്കിലും മറ്റ് ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നത് ടീമിന് ജയത്തിലേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു.
അതേസമയം റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ വലിയ നിയന്ത്രണം മായങ്കിനുണ്ടായിരുന്നു. എന്നാല്‍ ഗുജറാത്തിനെതിരെ ഒരോവറില്‍ പതിമൂന്ന് റണ്‍സാണ് താരം വഴങ്ങിയത്. മത്സരത്തില്‍ ഒട്ടും ഫിറ്റായിരുന്നില്ല മായങ്ക്. താരത്തിന്റെ വേഗതയെയും പരുക്ക് ബാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ലഖ്‌നൗ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യ.
മായങ്കിന്റെ പരുക്കിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. മായങ്കുമായി പരുക്കിനെ കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല. അതൊരു പോസിറ്റീവായ കാര്യമാണെന്നും ക്രുണാല്‍ പറഞ്ഞു. മായങ്കിന്റെ പരുക്ക് സാരമുള്ളതല്ല എന്ന സൂചനയാണ് ക്രുണാല്‍ നല്‍കുന്നത്.
മായങ്കുമായി നടന്ന കൂടിക്കാഴ്ച്ചയില്‍ നിന്ന് കാര്യമായ പ്രശ്‌നങ്ങളില്ലെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചതെന്നും ക്രുണാല്‍ പാണ്ഡ്യ വ്യക്തമാക്കി. നേരത്തെ ഡല്‍ഹി വേണ്ടി രഞ്ജി ട്രോഫി കളിക്കുമ്പോഴും പരുക്ക് മായങ്കിനെ വേട്ടയാടിയിരുന്നു. ഇതേ തുടര്‍ന്ന് താരത്തിന് പുറത്തിരിക്കേണ്ടി വരികയായിരുന്നു.
കണങ്കാലിനും കാല്‍പാദത്തിനുമെല്ലാം താരത്തിന് പരുക്കേറ്റിരുന്നു. ഇത് കരിയറില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കിയിരുന്നു. ഈ സീസണില്‍ ഏറ്റവും വേഗത്തില്‍ പന്തെറിഞ്ഞ താരവും മായങ്കാണ്. 156.7 കിലോമീറ്റര്‍ വേഗത്തിലാണ് താരം ആര്‍സിബിക്കെതിരെ പന്തെറിഞ്ഞത്. മിച്ചല്‍ സ്റ്റാര്‍ക്കിനെ അടക്കമാണ് മായങ്ക് വേഗതയില്‍ വീഴ്ത്തിയത്.












Click it and Unblock the Notifications