രോഹിത്തിന് മുംബൈ നല്‍കുന്നത് 16 കോടി, ഈ 5 താരങ്ങള്‍ക്ക് അതുക്കും മേലെ; ഐപിഎല്ലിലെ കിംഗ്‌സ്

ഐപിഎല്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളാണ് രോഹിത് ശര്‍മയും വിരാട് കോലിയുമെല്ലാം. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഗ്ലാമര്‍ ഇവര്‍ തന്നെയാണ്. മഹേന്ദ്ര സിംഗ് ധോണി വിരമിച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹത്തെയും ഉള്‍പ്പെടുത്താമായിരുന്നു. ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ ഫ്രാഞ്ചൈസിയെ നയിക്കുന്ന ക്യാപ്റ്റനായിരുന്നു രോഹിത് ഇതുവരെ.

പുതിയ സീസണില്‍ ഹര്‍ദിക് പാണ്ഡ്യയാണ് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍. പക്ഷേ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് രോഹിത് ശര്‍മ. പക്ഷേ ടൂര്‍ണമെന്റ് മൊത്തം നോക്കുമ്പോഴും പ്രതിഫലത്തില്‍ രോഹിത് കുറച്ച് താരങ്ങള്‍ക്ക് പിന്നിലാണ്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

rohit-sharma

രോഹിത് ശര്‍മ: മുംബൈ ഇന്ത്യന്‍സില്‍ ഐപിഎല്‍ 2024ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നല്‍കുന്ന താരമായി മാറിയിരിക്കുകയാണ് രോഹിത് ശര്‍മ. പക്ഷേ കഴിഞ്ഞ വര്‍ഷം അങ്ങനെയായിരുന്നില്ല. മറ്റൊരു മുംബൈ ഓള്‍റൗണ്ടറായിരുന്നു തുകയുടെ കാര്യത്തില്‍ മുമ്പില്‍. നിലവില്‍ 16 കോടി രൂപയാണ് മുംബൈ രോഹിത്തിനായി നല്‍കുന്നത്. ക്യാപ്റ്റന്‍സി സ്ഥാനം നഷ്ടമായതോടെ ഈ തുകയില്‍ കുറവുണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്.

മിച്ചല്‍ സ്റ്റാര്‍ക്ക്: ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്റ്റാര്‍ക്കിനെ വാങ്ങിയത്. രോഹിത്തിനേക്കാള്‍ വലിയ തുക ഓസീസ് താരത്തിന് ലഭിക്കുന്നുണ്ട്. 24.75 കോടിയാണ് കൊല്‍ക്കത്ത സ്റ്റാര്‍ക്കിനായി താരലേലത്തില്‍ മുടക്കിയത്. അതുകൊണ്ട് തന്നെ സ്റ്റാര്‍ക്കില്‍ നിന്ന് ടീം ഏറെ പ്രതീക്ഷിക്കുന്നുണ്ട്. സ്റ്റാര്‍ക്ക് നിരാശപ്പെടുത്തിയാല്‍ കെകെആര്‍ ഇത്തവണയും നിരാശപ്പെടേണ്ടി വരും.

പാറ്റ് കമ്മിന്‍സ്: നിലവില്‍ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ചാമ്പ്യന്‍ ബൗളറാണ് പാറ്റ് കമ്മിന്‍സ്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായ കമ്മിന്‍സ് ഇത്തവണ ലോകകപ്പ് വിജയിച്ചതിന്റെ മികവിലാണ് വന്‍ തുക ലേലത്തില്‍ സ്വന്തമാക്കിയത്. 20.5 കോടിയാണ് കമ്മിന്‍സിനായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുടക്കിയത്.

ടീമിന്റെ ക്യാപ്റ്റനായി കമ്മിന്‍സ് വരാനും സാധ്യതയുണ്ട്. രോഹിത്തിനേക്കാള്‍ പ്രതിഫലം ഐപിഎല്ലില്‍ വാങ്ങുന്നയാളാണ് കമ്മിന്‍സ്. ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന തുകയാണ് കമ്മിന്‍സിന് താരലേലത്തില്‍ ലഭിച്ചത്.

സാം കറന്‍: നിലവില്‍ പഞ്ചാബ് കിംഗ്‌സ് ടീമിലെ ഏറ്റവും മൂല്യമേറിയ താരമാണ് സാം കറന്‍. ഇംഗ്ലണ്ട് ഓള്‍റൗണ്ടറായ കറന്‍ പക്ഷേ കഴിവിനൊത്ത പ്രകടനം പഞ്ചാബിന് വേണ്ടി നടത്തിയിട്ടില്ല. കഴിഞ്ഞ സീസണില്‍ 18.5 കോടി മുടക്കിയാണ് കറനെ പഞ്ചാബ് ടീമിലെത്തിച്ചത്.

ടി20 ലോകകപ്പിലെ മികവായിരുന്നു കാരണം. രോഹിത്തിനേക്കാള്‍ പ്രതിഫലമാണ് കറന് ലഭിക്കുന്നത്. ഇത്തവണ താരം ഫോമൗട്ടാണ്. അന്താരാഷ്ട്ര തലത്തില്‍ തിളങ്ങിയിട്ടില്ല. ഐപിഎല്ലില്‍ കറനില്‍ നിന്ന് ഗംഭീര പ്രകടനം പഞ്ചാബ് പ്രതീക്ഷിക്കുന്നുണ്ട്.

കാമറൂണ്‍ ഗ്രീന്‍: മുംബൈ ഇന്ത്യന്‍സ് ഓസ്‌ട്രേലിയ ഓള്‍റൗണ്ടറായ കാമറൂണ്‍ ഗ്രീനിനെ 17.50 കോടിക്കാണ് വാങ്ങിയത്. കഴിഞ്ഞ സീസണില്‍ മുംബൈയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായിരുന്നു ഗ്രീന്‍. ഈ സീസണില്‍ താരം ആര്‍സിബിയില്‍ കളിക്കും. മുംബൈ ആര്‍സിബിയുമായി താരത്തെ ട്രേഡ് ചെയ്യുകയായിരുന്നു.

കെഎല്‍ രാഹുല്‍: ലഖ്‌നൗ ക്യാപ്റ്റനായ കെഎല്‍ രാഹുല്‍ 17 കോടിയാണ് പ്രതിഫലമായി വാങ്ങുന്നത്. ഐപിഎല്ലില്‍ ഈ സീസണില്‍ ഒരു ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. ടീമിനെ നയിക്കുന്നതിനും കൂടിയുള്ള പ്രതിഫലമാണിത്. രോഹിത്തിനേക്കാള്‍ മുകളിലാണ് ഈ തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q