Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐപിഎല്‍ അല്ലേ വരുന്നത്, ഈ ഇന്ത്യന്‍ താരങ്ങളെ പ്രതീക്ഷിക്കുകയേ വേണ്ട; പണിയാവുക ഈ ടീമുകള്‍ക്ക്

ഐപിഎല്‍ തുടങ്ങാന്‍ ഇനി രണ്ട് മാസത്തില്‍ താഴെ മാത്രമേയുള്ളൂ. ഇന്ത്യന്‍ ടീം ഇത് ടി20 ലോകകപ്പിന് മുമ്പുള്ള റിഹേഴ്‌സലായിട്ടാണ് കാണുന്നത്. ജൂണില്‍ വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായിട്ടാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇന്ത്യന്‍ ടീം ഇംഗ്ലണ്ടുമായുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പര കഴിഞ്ഞാല്‍ നേരെ ഐപിഎല്‍ മത്സരങ്ങള്‍ക്കായി ഇറങ്ങും.

മാര്‍ച്ച് 22നായിരിക്കും ടൂര്‍ണമെന്റ് ആരംഭിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഷെഡ്യൂള്‍ ബിസിസിഐ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം ഇത്തവണ കുറച്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐപിഎല്‍ നഷ്ടമാവും. പരുക്ക് തന്നെയാണ് പ്രധാന കാരണം. ആ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

hardik-pandya-mohammed-shami

ഹര്‍ദിക് പാണ്ഡ്യ: മുംബൈ ഇന്ത്യന്‍സിന് കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയാണ് ഹര്‍ദിക് പാണ്ഡ്യയുടെ അഭാവം. ഈ സീസണില്‍ ഹര്‍ദിക് കളിക്കാന്‍ സാധ്യതയില്ല. പരുക്കില്‍ നിന്ന് മുക്തി നേടാന്‍ ഹര്‍ദിക്കിന് സാധിച്ചിട്ടില്ല. ലോകകപ്പിനിടെയാണ് കണങ്കാലിന് താരത്തിന് പരുക്കേറ്റത്. ഇതേ തുടര്‍ന്ന് ലോകകപ്പും ഹര്‍ദിക്കിന് നഷ്ടമായിരുന്നു.

പരിശീലനത്തിന് വീഡിയോ അടക്കം ഹര്‍ദിക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുണ്ടെങ്കിലും കളിക്കുന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. മുംബൈ ഹര്‍ദിക്കിനെയാണ് ക്യാപ്റ്റനായി നിയമിച്ചത്. അതുകൊണ്ട് ഏറ്റവും വലിയ നഷ്ടവും മുംബൈക്കാണ്.

മുഹമ്മദ് ഷമി: ഇന്ത്യയുടെ ലോകകപ്പ് ഹീറോ മുഹമ്മദ് ഷമിയും ഐപിഎല്ലില്‍ കളിക്കില്ല. ഗുജറാത്ത് ടൈറ്റന്‍സിന്റെ കുന്തമുനയാണ് താരം. കണങ്കാലിന് തന്നെയാണ് ഷമിക്കും പരിക്ക്. ലോകകപ്പിന് ശേഷമാണ് പരിക്ക് വഷളായത്. നിലവില്‍ ഇന്ത്യയില്‍ ചികിത്സയിലാണ് ഷമി. ലണ്ടന്‍ ഡോക്ടര്‍മാരെ കാണാനായി ഷമി ഉടന്‍ യാത്ര ചെയ്യും. ഇതോടെ താരംകളിക്കാനുള്ള സാധ്യത തീരെയില്ല. ഗുജറാത്തിന് ഹര്‍ദിക്ക് പോയതിന് പിന്നാലെ ഷമിയുടെ അഭാവവും തിരിച്ചടിയാവും.

സൂര്യകുമാര്‍ യാദവ്: മുംബൈ ഇന്ത്യന്‍സിനുള്ള തിരിച്ചടി ഹര്‍ദിക്കില്‍ മാത്രം ഒതുങ്ങില്ല. അവരുടെ ഏറ്റവും പ്രധാനപ്പെട്ട ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവും ഈ സീസണില്‍ കളിക്കില്ല. ടി20യില്‍ ഒന്നാം റാങ്കിലുള്ള സൂര്യയുടെ അഭാവം വലിയ രീതിയില്‍ മുംബൈയെ ബാധിച്ചേക്കും. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലും താരം കളിച്ചിരുന്നില്ല. സൂര്യകുമാര്‍ ഇല്ലെങ്കില്‍ മുംബൈയുടെ ബാറ്റിംഗ് ലൈനപ്പ് ദുര്‍ബലമാവുമെന്ന് ഉറപ്പാണ്.

റിഷഭ് പന്ത്: ഡല്‍ഹി ക്യാപിറ്റല്‍സിനും വലിയ നഷ്ടമുണ്ട്. റിഷഭ് പന്ത് ഈ സീസണില്‍ കളിക്കില്ല. അപകടത്തെ തുടര്‍ന്നുണ്ടായ പരുക്കില്‍ നിന്ന് താരം ഇതുവരെ പൂര്‍ണമായും മോചിതനായിട്ടില്ല. ടീമിന്റെ ഇംപാക്ട് പ്ലെയര്‍ കൂടിയാണ് റിഷഭ്. താരം കളിക്കുമോ എന്ന കാര്യത്തില്‍ ഡല്‍ഹിക്കും വ്യക്തമായ ഉത്തരമില്ല.

റിതുരാജ് ഗെയ്ക്വാദ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഓപ്പണര്‍ റിതുരാജ് ഗെയ്ക്വാദും ഇത്തവണ കളിക്കാന്‍ സാധ്യത. കഴിഞ്ഞ സീസണില്‍ 590 റണ്‍സാണ് താരം അടിച്ചെടുത്തത്. അതും 147.50 സ്‌ട്രൈക്ക് റേറ്റും, 42.14 ശരാശരിയും ചേര്‍ത്താണ്.

വലത് കൈയ്യിലെ വിരലിനാണ് പരുക്കേറ്റിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലായിരുന്നു പരുക്കേറ്റത്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് താരം ഉള്ളത്. ഈ സീസണില്‍ പുതിയൊരു താരം സിഎസ്‌കെ പകരം കണ്ടെത്തേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+