ധോണിക്ക് എന്തുപറ്റി, മുടന്തി നടന്ന് ക്യാപ്റ്റന്‍ കൂള്‍; കൈ പിടിച്ച് റെയ്ന; കോച്ച് പറയുന്നത് ഇങ്ങനെ
മുംബൈ: ഐപിഎല്ലില്‍ ഒരിക്കല്‍ കൂടി തന്റെ ഫിനിഷിംഗ് കാണിച്ചിരിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണി. മികവുറ്റ ഇന്നിംഗ്സായിരുന്നു മുംബൈ ഇന്ത്യന്‍സിനെതിരെ അടിച്ചെടുത്ത നാല് പന്തിലെ ഇരുപത് റണ്‍സ്. എന്നാല്‍ മത്സരശേഷം ചെന്നൈ ക്യാമ്പിനെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്.
മത്സരശേഷം ധോണി മുടന്തിപ്പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആരാധകര്‍ ധോണിയുടെ ഫിറ്റ്നെസിനെ കുറിച്ചുള്ള ആശങ്കകളാണ് പങ്കുവെച്ചിരിക്കുന്നത്. ധോണി ഈ സീസണിന് ശേഷം കളിക്കില്ലെന്ന ശക്തമായ സൂചനയാണ് ഇത് നല്‍കുന്നതെന്ന് ആരാധകര്‍ പറയുന്നു. ആരോഗ്യം അതിന് അനുവദിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ പ്രചരിക്കുന്നത്. ധോണി വേദനയോടെ മുടന്തി നടക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഐസ്പാക്ക് ഇടത് കാലിന് ചുറ്റും കെട്ടിവെച്ചിട്ടുണ്ട്. അതി കഠിനമായ വേദന ധോണിക്ക് ഉണ്ടെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ഇടത് കാല്‍മുട്ടിന് കീഴിലായിട്ടാണ് ധോണിക്ക് പരുക്കുള്ളത്.
അതേസമയം വീഡിയോ വൈറലാവാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ധോണിയെ കൈപ്പിടിച്ച് നടക്കാന്‍ സഹായിക്കുന്നത് മുന്‍ സിഎസ്കെ താരമായിരുന്ന സുരേഷ് റെയ്നയായിരുന്നു. ധോണി റെയ്നയുടെ കൈപ്പിടിച്ച് നടക്കുന്നതും, തുടര്‍ന്ന് ടീം ബസ്സിലേക്ക് കയറുന്നതുമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.
ആരാധകര്‍ ധോണിയും റെയ്നയും തമ്മിലുള്ള സുഹൃദ്ബന്ധത്തെയാണ് ഇതിലൂടെ ചൂണ്ടിക്കാണിക്കുന്നത്. കളിക്കുന്ന കാലത്ത് ഇരുവരും തമ്മില്‍ വലിയ സുഹൃദ്ബന്ധമുണ്ടായിരുന്നു. ധോണി ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് സുരേഷ് റെയ്നയും വിരമിച്ചത്. ടീമിന്റെ ബൗളിംഗ് കോച്ച് എറിക് സിമ്മന്‍സ് ധോണിയുടെ ഫിറ്റ്നെസിനെ കുറിച്ചുള്ള ആശങ്കകള്‍ തള്ളി.
ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കടുപ്പമേറിയ വ്യക്തിയാണ് അദ്ദേഹം. ധോണിയുടെ പരുക്കും വേദനയും എത്രത്തോളമുണ്ടെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. പക്ഷേ ബാറ്റിംഗില്‍ അദ്ദേഹം ഇപ്പോഴും ഗംഭീരമാണെന്നും എറിക് സിമ്മണ്‍സ് പറഞ്ഞു.
ധോണിക്ക് പരുക്കുണ്ടെന്ന കാര്യം സത്യമാണ്. അതുകൊണ്ട്കുറച്ച് പ്രശ്നങ്ങള്‍ അദ്ദേഹത്തിനുണ്ട്. എന്നാല്‍ തന്റെ പ്രകടനത്തെ അതൊന്നും ബാധിക്കാതിരിക്കാന്‍ ധോണി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ധോണി ഗംഭീരമായിട്ടാണ് ബാറ്റ് ചെയ്യുന്നത്. എല്ലാ വേദനകളെയും അദ്ദേഹം അവഗണിച്ചിരിക്കുകയാണ്. ബാക്കിയുള്ളവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ പരുക്കിലാണ് ശ്രദ്ധ.
എല്ലാ പരുക്കിനെയും അവഗണിച്ചാണ് ധോണി കളിക്കുന്നത്. ടീമിന് വേണ്ടി അദ്ദേഹത്തിന് എന്താണ് ചെയ്യേണ്ടതെന്നറിയാമെന്നും സിമ്മണ്‍സ് പറഞ്ഞു. ചെന്നൈ 200 റണ്‍സിന് താഴെ മാത്രമേ സ്കോര്‍ ചെയ്യുകയുള്ളൂ എന്ന് കരുതിയതാണ്. എന്നാല്‍ ധോണി എല്ലാവരെയും ഞെട്ടിച്ചുവെന്നും സിമ്മണ്‍സ് വ്യക്തമാക്കി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications