ഫിനിഷിംഗ് ലൈനിന് അടുത്തെത്തി വീണ് മുംബൈ, ത്രില്ലറില്‍ ഡല്‍ഹിക്ക് 10 റണ്‍സ് ജയം

ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച ജയം. 10 റണ്‍സിനാണ് ടീം വിജയിച്ചത്. 258 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടേത് മികച്ച തുടക്കമേ ആയിരുന്നില്ല. ആദ്യ 3 ഓവറില്‍ 35 റണ്‍സടിച്ച മുംബൈ പക്ഷേ മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടി.

ഇഷാന്‍ കിഷന്‍(20) രോഹിത് ശര്‍മ(8) സൂര്യകുമാര്‍ യാദവ്(26) എന്നിവര്‍ വേഗം മടങ്ങി. സൂര്യകുമാര്‍ 13 പന്തിലാണ് 26 റണ്‍സടിച്ചത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും സൂര്യകുമാറിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. മൂന്നിന് 65 എന്ന നിലയില്‍ പതറിയ ടീമിനെ മുന്നോട്ട് നയിച്ചത് തിലക് വര്‍മയും ഹര്‍ദിക് പാണ്ഡ്യ(46)യും ചേര്‍ന്നാണ്.

ipl-2024-mumbai-vs-delhi-match

ഹര്‍ദിക് 24 പന്തില്‍ നാല് ബൗണ്ടറിയും മൂന്ന് സിക്‌സറുമടിച്ചു. ഹര്‍ദിക്കും തിലക് വര്‍മ(63)യും ചേര്‍ന്ന് 71 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഹര്‍ദിക് പുറത്തായ ശേഷവും തിലക് വര്‍മയുടെ വമ്പനടികളാണ് ഇന്നിംഗ്‌സിനെ മുന്നോട്ട് കൊണ്ടുപോയത്. 32 പന്തില്‍ നാല് വീതം ബൗണ്ടറിയും സിക്‌സറും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.

ടിം ഡേവിഡ്(37) അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തിയെങ്കിലും കാര്യമായി ഫലം ചെയ്തില്ല. 17 പന്തിലായിരുന്നു ഡേവിഡ് 37 റണ്‍സടിച്ചത്. മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും താരം അടിച്ചു. ഡല്‍ഹി നിരയില്‍ റാസിഖ് സലാം മൂന്ന് വിക്കറ്റ് വീഴ്ത്തി. മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റ് ലഭിച്ചു.

നേരത്തെ ഡല്‍ഹിയുടെ തട്ടകത്തില്‍ ടോസ് നേടിയ മുംബൈ ഹോം ടീമിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കം മുതല്‍ പക്ഷേ നടന്നത് ഡല്‍ഹിയുടെ വെടിക്കെട്ടായിരുന്നു. ആദ്യ 45 പന്തില്‍ പിറന്നത് 114 റണ്‍സാണ്. മുംബൈയുടെ ബൗളര്‍മാര്‍ ആകെ തകര്‍ന്നുപോവുകയായിരുന്നു. ജേക് ഫ്രേസര്‍ മക്ക്ഗിര്‍ക്ക് ആണ് വെടിക്കെട്ടിന് തിരികൊളുത്തിയത്.

മുംബൈ ബൗളര്‍മാരെ പഞ്ഞിക്കിട്ടു എന്ന് തന്നെ അക്ഷരാര്‍ത്ഥത്തില്‍ വിളിക്കാം. 27 പന്തിലാണ് ജേക് ഫ്രേസര്‍ 84 റണ്‍സടിച്ചത്. 11 ബൗണ്ടറിയും ആറ് സിക്‌സറും ആ ഇന്നിംഗ്‌സിന് മികവ് നല്‍കി. അഭിഷേക് പോറല്‍(36) മികച്ച പിന്തുണ കൂടി നല്‍കിയതോടെ സ്‌കോറിംഗ് അതിവേഗത്തിലായിരുന്നു. മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു അഭിഷേക് പോറലിന്റെ ഇന്നിംഗ്‌സ്.

എട്ടാം ഓവറില്‍ ജേക് ഫ്രേസറിനെ മുംബൈ മടക്കുമ്പോള്‍ ടീം തിരിച്ചുവരുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഡല്‍ഹി വെടിക്കെട്ട് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലായിരുന്നു. 17 പന്തില്‍ 41 റണ്‍സടിച്ച ഷെയ് ഹോപ്പും റിഷഭ് പന്തും ചേര്‍ന്നതോടെ സ്‌കോറിംഗിന് വീണ്ടും വേഗം വര്‍ധിച്ചു. അഞ്ച് സിക്‌സറുകളാണ് ഷെയ് ഹോപ്പ് പറത്തിയത്. കൂടുതല്‍ വേഗത്തിലുള്ള സ്‌കോറിംഗിനിടെയാണ് താരം പുറത്തായത്.

പിന്നീട് പന്തും ട്രിസ്റ്റാന്‍ സറ്റബ്‌സും ചേര്‍ന്നാണ് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയത്. പന്ത് 19 പന്തില്‍ 29 റണ്‍സടിച്ചാണ് പുറത്തായത്. രണ്ട് വീതം സിക്‌സറുകളും ബൗണ്ടറികളും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. അതേസമയം സ്റ്റബ്‌സ് 25 പന്തില്‍ 48 റണ്‍സുമായി പുറത്താവാതെ നിന്നു.

താരത്തിന്റെ ഫിനിഷിംഗാണ് 250ന് പുറത്തൊരു സ്‌കോര്‍ ഡല്‍ഹിക്ക് സാധ്യമാക്കിയത്. ആറ് ഫോറും രണ്ട് സിക്‌സറും സബ്‌സിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. മുംബൈ നിരയില്‍ ജസ്പ്രീത് ബുംറ, പിയൂഷ് ചൗള, ലൂക് വുഡ്, മുഹമ്മദ് നബി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+