സഞ്ജുവിന് താങ്ങായി ജോസേട്ടന്‍ എത്തി, രാജസ്ഥാന്‍ ഇനി പറപ്പിക്കും; ബട്‌ലറിന്റെ ഐപിഎല്‍ പ്രതിഫലം ഇത്ര
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് തുടര്‍ച്ചായ നാലാം ജയം സ്വന്തമാക്കിയിരിക്കുകയാണ്. ഈ സീസണില്‍ അവരുടെ ഏക നിരാശ ഓപ്പണിംഗ് ഫോമല്ലാത്തതായിരുന്നു. എന്നാല്‍ പരാഗും സഞ്ജു സാംസണുമെല്ലാം ചേര്‍ന്നതോടെ ബാറ്റിംഗിലെ പ്രശ്‌നം പരിഹരിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഓപ്പണിംഗില്‍ ജോസ് ബട്‌ലര്‍ ഫോമിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.
ആര്‍സിബിക്കെതിരെ സെഞ്ച്വറിയടിച്ചാണ് രാജസ്ഥാന്റെ സ്വന്തം ജോസേട്ടന്‍ ഫോമിലേക്ക് മടങ്ങിയെത്തിയത്. ഇനി യശസ്വി ജെയ്‌സ്വാളും കൂടെ ഫോമിലേക്ക് ഉയര്‍ന്നാല്‍ ടൂര്‍ണമെന്റിലെ അതിശക്തമായ ടീമായി രാജസ്ഥാന്‍ മാറും. അത് മാത്രമല്ല, ബട്‌ലറുടെ പ്രകടനവും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു.

വിരാട് കോലി നേടിയ സെഞ്ച്വറിയേക്കാള്‍ തിളക്കമുണ്ടായിരുന്നു ബട്‌ലറുസെഞ്ച്വറിക്ക്. രാജസ്ഥാന്‍ ടീമിന്റെ വിക്കറ്റ് കീപ്പിംഗ് ബാറ്റ്‌സമാനാണ് ജോസ് ബട്‌ലര്‍. ഒരേസമയം രാജസ്ഥാനായും ഇംഗ്ലണ്ട് ടീമിനായും മിന്നുന്ന പ്രകടനമാണ് ജോഷ് ബട്‌ലര്‍ കാഴ്ച്ചവെക്കുന്നത്. ടി20 ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന് മുന്നേറാന്‍ ബട്‌ലറുടെ ഫോം കൊണ്ടാണ്.
ടി20 ലോകകപ്പ് നേടാനുള്ള ശ്രമത്തിലാണ് ഇംഗ്ലണ്ട് ടീം. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ജോഷ് ബടലര്‍ ഫോം കണ്ടെത്താനാവാതെ പരാജയപ്പെട്ടിരുന്നു. എന്നാല്‍ സെഞ്ച്വറിയോടെ താരം ഫോം വീണ്ടെടുത്ത് കഴിഞ്ഞു. ഇത് ഇംഗ്ലണ്ടിനും ആശ്വാസമാണ്. അതേസമയം ബട്‌ലര്‍ സമ്പത്തില്‍ അടക്കം വളരെ മുന്നിലാണ്. രാജസ്ഥാന്‍ വലിയ പ്രതിഫലവും താരത്തിനായി നല്‍കുന്നുണ്ട്.
ബട്‌ലറുടെ പ്രധാന വരുമാന സ്രോതസ്സ് ഐപിഎല്ലാണ്. 13 മില്യണ്‍ ഡോളറാണ് താരത്തിന്റെ ആ്‌സ്തി. മാസം പതിനായിരം ഡോളറില്‍ അക്കം വരുമാനം ബട്‌ലര്‍ക്കുണ്ട്. ഒരു മില്യണാണ് ബട്‌ലറുടെ വാര്‍ഷിക വരുമാനം. ഐപിഎല്ലില്‍ 2016 മുതല്‍ കളിക്കാന്‍ തുടങ്ങിയ താരമാണ് ബട്‌ലര്‍. മുംബൈ ഇന്ത്യന്‍സ് 3 കോടി 80 ലക്ഷത്തിനാണ് ബട്‌ലറെ വാങ്ങിയത്.
ഇതേ തുകയ്ക്ക് ഒരു സീസണ്‍ കൂടി ബട്‌ലര്‍ മുംബൈയില്‍ കളിച്ചിരുന്നു. പിന്നീടാണ് രാജസ്ഥാന്‍ റോയല്‍സില്‍ ബട്‌ലര്‍ എത്തുന്നത്. 2018 മുതല്‍ രാജസ്ഥാന്‍ ടീമിന്റെ സ്ഥിര സാന്നിധ്യമാണ് അദ്ദേഹം. 4 കോടി 40 ലക്ഷം രൂപയായിരുന്നു തുടക്കത്തിലെ പ്രതിഫലം. ഇപ്പോഴത് പത്ത് കോടിയായി ഉയര്‍ന്നിട്ടുണ്ട്.
അതേസമയം ഐപിഎല്ലില്‍ നിന്നും ഇതുവരെ എത്ര തുക ബട്‌ലര്‍ക്ക് കിട്ടിയിട്ടുണ്ട് എന്നറിയുമോ? 45 കോടി ഇരുപത് ലക്ഷമാണ് താരത്തിന് ലഭിച്ചത്. ഐപിഎല്ലിലൂടെ മാത്രം ബട്‌ലര്‍ കോടീശ്വരനായി എന്ന് പറയാം. ബട്‌ലറുടെ ആസ്തിയിലും കഴിഞ്ഞ നാല് കൊല്ലത്തിനിടെ വന്‍ വര്‍ധനവാണ് ഉണ്ടായത്. നിലവില്‍ നൂറ് കോടിയാണ് ബട്‌ലറുടെ ആസ്തി.
2020ല്‍ 62 കോടി മാത്രമായിരുന്നു താരത്തിന്റെ ആസ്തി. നാല് കൊല്ലം കൊണ്ട് 38 കോടിയാണ് പ്രതിഫലത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഐപിഎല്ലിലെ കരാര്‍ തുക വര്‍ധിച്ചത് കൊണ്ടാണ് സമ്പത്തും വര്‍ധിച്ചത്. ഇംഗ്ലണ്ടിലോ ടോണ്ടനില്‍ ബട്‌ലര്‍ക്ക് ആഡംബര വീടുണ്ട്. മേഴ്‌സിഡസ് അടക്കമുള്ള ആഡംബര കാറുകളും താരത്തിനുണ്ട്.












Click it and Unblock the Notifications