Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഹിത് ഫീല്‍ഡൊരുക്കി, നോക്കി നിന്ന് ഹര്‍ദിക് പാണ്ഡ്യ; അടുത്ത സെക്കന്‍ഡില്‍ സംഭവിച്ചത് ഇക്കാര്യം

ന്യൂഡല്‍ഹി: ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് വീണ്ടും തോറ്റിരിക്കുകയാണ്. എന്നാല്‍ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യക്ക് പകരം മുംബൈയെ നയിച്ചത് രോഹിത് ശര്‍മയാണെന്ന് പറയാം. അമ്പരപ്പിക്കുന്ന കാഴ്ച്ചകളായിരുന്നു കളത്തില്‍ കണ്ടത്. ഹര്‍ദിക് പാണ്ഡ്യ മത്സരത്തില്‍ നോക്കി നില്‍ക്കുകയും രോഹിത് ശര്‍മ ഫീല്‍ഡിംഗ് ഒരുക്കി നല്‍കുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ടായിരുന്നു.

മത്സരത്തില്‍ 250 റണ്‍സിലേറെയാണ് ഡല്‍ഹി അടിച്ചെടുത്തത്. ഹര്‍ദിക് ടോസ് നേടിയത് മാത്രമായിരുന്നു മത്സരത്തില്‍ അനുകൂലമായി ഉണ്ടായിരുന്നത്. അതിന് ശേഷമെല്ലാം മുംബൈക്ക് എതിരായി മാറുകയായിരുന്നു. ജേക്ക് ഫ്രേസര്‍ 27 പന്തിില്‍ 84 റണ്‍സടിച്ചതോടെ മുംബൈ ശരിക്കും തകര്‍ന്നു പോയിരുന്നു. 257 റണ്‍സായിരുന്നു ഡല്‍ഹി അടിച്ചത്.

rohit-sharma-take-over-captaincy

ആദ്യ പത്ത് പന്തില്‍ 31 റണ്‍സാണ് മുംബൈ വഴങ്ങിയത്. ഇതോടെ ഹര്‍ദിക്കില്‍ നിന്ന് ക്യാപ്റ്റന്‍സി പരോക്ഷമായി രോഹിത് ശര്‍മ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് നിര്‍ണായകമായ തീരുമാനങ്ങള്‍ എടുത്തത് രോഹിത് ശര്‍മയായിരുന്നു. രണ്ടാം ഓവറിന്റെ നാലാം പന്ത് മുതലാണ് രോഹിത് തീരുമാനങ്ങളെടുത്ത് തുടങ്ങിയത്.

അതിനോടകം നാല് ബൗണ്ടറികളും മൂന്ന് സിക്‌സറും പിറന്ന് കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഫീല്‍ഡര്‍മാരെ പല സ്ഥലങ്ങളിലായി വിന്യസിച്ചത് രോഹിത്തായിരുന്നു. നിഹാല്‍ വദേരയെ കൃത്യമായ പൊസിഷനിലേക്ക് നിര്‍ത്തുകയാണ് രോഹിത് ആദ്യം ചെയ്തത്. ഇതേ സമയം ഡീപ്പ് ലോംഗിലായിരുന്നു ഹര്‍ദിക് പാണ്ഡ്യ ഫീല്‍ഡ് ചെയ്തിരുന്നത്.

രോഹിത് ഫീല്‍ഡ് സെറ്റ് ചെയ്ത് ഹര്‍ദിക് നോക്കി നില്‍ക്കുന്നതും കാണാം. സര്‍ക്കിളിന്റെ ഉള്ളിലായിരുന്നു രോഹിത് ഫീല്‍ഡ് ചെയ്തിരുന്നത്. ഇന്ത്യന്‍ ടീമിലായാലും മുംബൈ ടീമിലായാലും രോഹിത് മിഡ് ഓഫിലോ മിഡ് ഓണിലോ ആണ് ഫോണ്‍ ചെയ്യാറുള്ളത്.

ബൗളര്‍മാര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കുന്നതിന് വേണ്ടിയാണിത്. രോഹിത് ഈ സീസണില്‍ ആദ്യമായിട്ടല്ല മുംബൈയെ ഇതേ പോലെ നയിക്കുന്നത്. പഞ്ചാബ് കിംഗ്‌സിനെതിരെയുള്ള മത്സരത്തില്‍ ജയിക്കാന്‍ പന്ത്രണ്ട് റണ്‍സുള്ളപ്പോള്‍ അവസാന ഓവര്‍ ആകാശ് മധ്വാളായിരുന്നു ചെയ്തത്. ആ സമയം മധ്വാളിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയത് രോഹിത്തായിരുന്നു.

തൊട്ടടുത്ത് തന്നെ ഹര്‍ദിക്കുമുണ്ടായിരുന്നു. ഹര്‍ദിക് പറഞ്ഞ കാര്യം മധ്വാളിന് താല്‍പര്യമില്ലാത്തതായിരുന്നു. തുടര്‍ന്നാണ് രോഹിത് നിര്‍ദേശങ്ങള്‍ നല്‍കിയത്. അതേസമയം രോഹിത്തിന്റെ നിര്‍ദേശങ്ങള്‍ മത്സരത്തില്‍ മുംബൈയെ ജയിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഡല്‍ഹിക്കെതിരെ ഈ തന്ത്രമൊന്നും വിജയിച്ചില്ല. രോഹിത് ക്യാപ്റ്റന്‍സി ഏറ്റെടുത്തതിന് പിന്നാലെ കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഡല്‍ഹിയെയാണ് കണ്ടത്.

17 പന്തിലാണ് ഡല്‍ഹി 50 റ ണ്‍സ് കടന്നത്. പിന്നീടുള്ള മൂന്നോവറില്‍ 42 റണ്‍സാണ് ടീം അടിച്ചത്. പവര്‍പ്ലേ കഴിയുമ്പോള്‍ 92 റണ്‍സാണ് പിറന്നത്. ജേക് ഫ്രേസര്‍ പുറത്തായിട്ടും ഡല്‍ഹിയുടെ സ്‌കോറിംഗ് വേഗം കുറഞ്ഞില്ല. ട്രിസ്റ്റാന്‍ സ്റ്റബ്‌സും ഷായ് ഹോപ്പും ചേര്‍ന്ന് സ്‌കോര്‍ 250 കടത്തുകയായിരുന്നു. രോഹിത് ബൗളിംഗ് മാറ്റം അടക്കം കൊണ്ടുവന്നിട്ടും ക്യാപ്റ്റന്‍സിയില്‍ മികവ് കാണിക്കാനായില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+