Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2024: സഞ്ജുവും പിള്ളേരും പന്തിനെയും ടീമിനെയും പറപ്പിച്ചു, ഡല്‍ഹിക്കെതിരെ രാജസ്ഥാന് 12 റണ്‍സ് ജയം

ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 12 റണ്‍സ് വിജയം. 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അവരുടെ തുടക്കവും അത്ര മികച്ചതായിരുന്നില്ല. നാലാമത്തെ ഓവറില്‍ സ്‌കോര്‍ മുപ്പതില്‍ നില്‍ക്കുമ്പോള്‍ മിച്ചല്‍ മാര്‍ഷ്(23) പുറത്താവുകയായിരുന്നു.

12 പന്തില്‍ അഞ്ച് ബൗണ്ടറിയുടെ സഹായത്തോടെയാണ് മാര്‍ഷ് 23 റണ്‍സെടുത്തത്. അതേ ഓവറില്‍ തന്നെ റിക്കി ഭൂയി(0)യും പുറത്തായി. ഇതോടെ ടീം സമ്മര്‍ദത്തിലായി. പിന്നീട് ഡേവിഡ് വാര്‍ണര്‍(49) റിഷഭ് പന്ത്(28) എന്നിവര്‍ ചേര്‍ന്നാണ് ടീമിനെ മുന്നോട്ട് നയിച്ചത്. എന്നാല്‍ പന്തിന് അതിവേഗം സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

dc-vs-rr-ipl-match

വാര്‍ണര്‍ 34 പന്തില്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറും അടക്കമാണ് 49 റണ്‍സടിച്ചത്. അവസാന നിമിഷം ട്രിസ്റ്റാന്‍ സ്റ്റബ്‌സ്(23 പന്തില്‍ 44*) ആണ് ടീമിനെ വിജയത്തിന്റെ പടിക്കല്‍ എത്തിച്ചത്. മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും താരം പ റത്തി. അഭിഷേക് പോറല്‍ നിരാശപ്പെടുത്തി. 9 റണ്‍സാണ് താരം എടുത്തത്.

അതുപോലെ അക്ഷര്‍ പട്ടേല്‍(15) വേഗം സ്‌കോര്‍ ചെയ്യുന്നതിലും പരാജയപ്പെട്ടു. അവസാന ഓവര്‍ എറിഞ്ഞ ആവേശ് ഖാനാണ് മത്സരം രാജസ്ഥാന് അനുകൂമാക്കിയത്. നേ്രന്ദ ബര്‍ഗര്‍, യുസവേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. ശേഷിച്ച ഒരു വിക്കറ്റ് ആവേശ് ഖാന്‍ സ്വന്തമാക്കി.

നേരത്തെ ടോസ് നേടിയ ഡല്‍ഹി രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചത് പോലെ റണ്‍സ് വന്നില്ല എന്ന് മാത്രമല്ല മുന്‍ നിര ഒന്നാകെ തകര്‍ന്ന് രാജസ്ഥാന്‍ പ്രതിരോധത്തിലാവുകയും ചെയ്തു. രണ്ടാം ഓവറില്‍ തന്നെ യശസ്വി ജെയ്‌സ്വാള്‍(5) പുറത്തായി.

സ്വാഭാവികമായ മത്സരം പുറത്തെടുക്കാന്‍ നന്നായി ബുദ്ധിമുട്ടിയിരുന്നു ജെയ്‌സ്വാള്‍. ഒടുവില്‍ മുകേഷ് കുമാറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു താരം. ജോസ് ബട്‌ലറുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. 16 പന്തില്‍ 11 റണ്‍സാണ് താരം ആകെ അടിച്ചത്. ഒരു ബൗണ്ടറി പോലും ഇന്നിംഗ്‌സിലുണ്ടായിരുന്നില്ല.

ബട്‌ലര്‍ പുറത്താവും മുമ്പ് തന്നെ സഞ്ജു സാംസന്‍(15) പുറത്തായിരുന്നു. മൂന്ന് ബൗണ്ടറിയടിച്ച് തുടക്കം മികച്ചതാക്കിയ സഞ്ജുവിന് പക്ഷേ മുന്നോട്ട് പോകാനായില്ല. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ പിടിച്ച് നില്‍ക്കാനാവാതെ സഞ്ജു മടങ്ങുകയായിരുന്നു. പിന്നീടാണ് രാജസ്ഥാന്‍ ഇന്നിംഗ്‌സ് മികച്ച രീതിയില്‍ മുന്നോട്ട് പോയത്. ബട്‌ലര്‍ക്ക് ശേഷം ക്രീസിലെത്തിയ രവിചന്ദ്രന്‍ അശ്വിന്‍(29) റിയാന്‍ പരാഗ്(84*) എന്നിവര്‍ ചേര്‍ന്നാണ് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയത്.

അശ്വിനാണ് ഇതില്‍ കടന്നാക്രമണത്തിന് തുടക്കമിട്ടത്. മൂന്നിന് 36 എന്ന നിലയില്‍ നിന്ന് പതിനാലാം ഓവറില്‍ 90 റണ്‍സിലെത്തിച്ചത് ഈ കൂട്ടുകെട്ടാണ്. 54 റണ്‍സിന്റെ കൂട്ടുകെട്ടാണ് പിറന്നത്. അശ്വിന്‍ മൂന്ന് സിക്‌സറാണ് പറത്തിയത്. 19 പന്തുകളാണ് നേരിട്ടത്. അതേസമയം അതിന് ശേഷം വന്ന ധ്രുവ് ജുറലുമായി അടുത്ത 50 റണ്‍സ് കൂട്ടുകെട്ടും പരാഗുണ്ടാക്കി.

45 പന്തില്‍ ഏഴ് ബൗണ്ടറിയും ആറ് സിക്‌സറും അടങ്ങുന്തായിരുന്നു പരാഗിന്റെ കിടിലന്‍ ഇന്നിംഗ്‌സ്. ഹെറ്റ്മയര്‍ 7 പന്തില്‍ 14 റണ്‍സുമായി പുറത്താവാതെ നിന്നു. ഡല്‍ഹി ബൗളര്‍മാരില്‍ ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, നോര്‍ക്കിയ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+