Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈഡനില്‍ സസ്‌പെന്‍സ് ത്രില്ലര്‍, ഓടി രക്ഷപ്പെട്ട് കൊല്‍ക്കത്ത; ആര്‍സിബിയുടെ തോല്‍വി ഒരു റണ്‍സിന്

ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് തോല്‍വി. ഒരു റണ്‍സിന്റെ ജയമാണ് കെകെആര്‍ സ്വന്തമാക്കിയത്. 223 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആര്‍സിബി തുടക്കത്തില്‍ തന്നെ തകര്‍ന്നുവെങ്കില്‍ പിന്നീട് തകര്‍ത്തടിച്ചാണ് വിജയത്തിന് അടുത്തെത്തിയത്.

വിരാട് കോലി(18) ഫാഫ് ഡുപ്ലെസി(7) എന്നിവര്‍ വേഗം പുറത്തായി. കോലിയുടേത് വിവാദ പുറത്താവല്‍ കൂടിയായിരുന്നു. എന്നാല്‍ വില്‍ ജാക്‌സ്(55) രജത് പാട്ടീദാര്‍(52) എന്നിവരുടെ വമ്പനടികളാണ് പിന്നീട് കണ്ടത്. 32 പന്തില്‍ 4 ബൗണ്ടറിയും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു ജാക്‌സിന്റെ ഇന്നിംഗ്‌സ്. വെടിക്കെട്ടിന് തുടക്കമിട്ടതും ജാക്‌സ് തന്നെയായിരുന്നു.

kkr-vs-rcb-ipl-match

അതേസമയം പാട്ടീദാര്‍ 23 പന്തിലാണ് 52 റണ്‍സടിച്ചത്. അഞ്ച് സിസ്‌കസറും മൂന്ന് ബൗണ്ടറിയും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. രണ്ടിന് 35 എന്ന നിലയില്‍ നിന്ന് 11 ഓവറില്‍ ഇരുവരും ചേര്‍ന്ന് 137 റണ്‍സിലെത്തിച്ചിരുന്നു. ജാക്‌സ് പോയതോടെ തന്നെ പാട്ടീദാറും പിന്നീട് മടങ്ങി. രണ്ടുപേരുടെയും വിക്കറ്റ് റസ്സലിനായിരുന്നു. ഇതിന് ശേഷം വമ്പനടികള്‍ക്ക് ശ്രമിച്ച ആര്‍സിബിയുടെ വിക്കറ്റുകള്‍ ഓരോന്നായി നഷ്ടമായി.

കാമറൂണ്‍ ഗ്രീന്‍(6) സുയാഷ് പ്രഭുദേശായ്(24) മഹിപാല്‍ ലോംറോര്‍(4) എന്നിവര്‍ നിരാശപ്പെടുത്തി. ദിനേഷ് കാര്‍ത്തിക്(25) കരണ്‍ ശര്‍മ എന്നിവര്‍ വാലറ്റത്ത് തിളങ്ങിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. കെകെആര്‍ നിരയില്‍ ആേ്രന്ദ റസ്സല്‍ മൂന്ന് വിക്കറ്റെടുത്തു. ഹര്‍ഷിത് റാണ, സുനില്‍ നരെയ്ന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്കും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റെടുത്തു.

നേരത്തെ ശ്രേയസ് അയ്യര്‍(50) ഫില്‍ സാള്‍ട്ട്(48) എന്നിവരുടെ മികവുറ്റ ഇന്നിംഗ്‌സാണ് കെകെആറിനെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചത്. ടോസ് നേടിയ ആര്‍സിബി കെകെആറിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെക്കുന്ന സുനില്‍ നരെയ്‌നെ പിടിച്ചുനിര്‍ത്തുക എന്ന തന്ത്രവുമായിട്ടാണ് ആര്‍സിബി കളത്തില്‍ ഇറങ്ങിയത്.

അതിന് സാധിച്ചെങ്കിലും ഫില്‍ സാള്‍ട്ട് ഒരു വശത്ത് തകര്‍ത്തടിക്കുകയായിരുന്നു. 14 പന്തില്‍ 48 റണ്‍സടിച്ച സാള്‍ട്ട് പവര്‍പ്ലേയില്‍ തന്നെ ആര്‍സിബിയുടെ സ്‌കോര്‍ 50 കടത്തിയിരുന്നു. ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറുമാണ് സാള്‍ട്ട് പറത്തിയത്.

വെറും 26 പന്തില്‍ കൊല്‍ക്കത്തയുടെ സ്‌കോര്‍ 56 റണ്‍സിലെത്തിയിരുന്നു. സാള്‍ട്ട് പുറത്തായതിന് പിന്നാലെ ആര്‍സിബി കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി. ഒരുവശത്ത് റണ്‍സടിക്കുമ്പോഴും വിക്കറ്റുകള്‍ വീണതാണ് കൊല്‍ക്കത്തയുടെ സ്‌കോര്‍ കുറച്ചത്. അങ്ക്രിഷ് രഘുവംശി(3) സുനില്‍ നരെയ്ന്‍(10) വെങ്കടേഷ് അയ്യര്‍(16) എന്നിവരെല്ലാം വേഗത്തില്‍ മടങ്ങി. നാലിന് 97 എന്ന നിലയിലേക്ക് ടീം വീണിരുന്നു.

ശ്രേയസ് അയ്യര്‍, റിങ്കു സിംഗ്(24) എന്നിവര്‍ ചേര്‍ന്നാണ് ടീമിനെ തിരിച്ചുകൊണ്ടുവന്നത്. അയ്യര്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും അടക്കം 35 പന്തിലാണ് അര്‍ധ സെഞ്ച്വറി തികച്ചത്. അടുത്ത പന്തില്‍ താരം പുറത്താവുകയുമായിരുന്നു. ആേ്രന്ദ റസ്സലും രമണ്‍ ദീപും ചേര്‍ന്ന് വെടിക്കെട്ട് നടത്തിയാണ് കെകെആറിന്റെ സ്‌കോര്‍ അവസാനം 200 കടത്തിയത്. ആര്‍സിബി നിരയില്‍ കാമറൂണ്‍ ഗ്രീന്‍, യഷ് ദയാല്‍ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+