ചെപ്പോക്കിലെ ബൗളിംഗ് കെണിയില്‍ വീണ് ഹൈദരാബാദ്, തകര്‍ന്നടിഞ്ഞു; സിഎസ്കെയ്ക്ക് 78 റണ്‍സ് ജയം
ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് തോല്‍വി. 78 റണ്‍സിന്റെ വമ്പന്‍ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ചെന്നൈയുടെ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന്റെ പോരാട്ടം 134 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ഒരാള്‍ക്ക് പോലുള്ള കാര്യമായിട്ടുള്ള പ്രകടനം ഹൈദരാബാദ് നിരയില്‍ കാഴ്ച്ചവെക്കാനായില്ല. ടീമിലെ വമ്പനടിക്കാരെല്ലാം സിഎസ്കെയുടെ ബൗളിംഗിന് മുന്നില്‍ പതറുകയായിരുന്നു. ചേസിംഗില്‍ ഹൈദരാബാദ് പ്രതീക്ഷ വെച്ച ട്രാവിസ് ഹെഡ്(13) അഭിഷേക് ശര്‍മ(15) എയ്ഡന്‍ മാക്രം(32) നിതീഷ് കുമാര്‍ റെഡ്ഡി(15) എന്നിവരെല്ലാം അതിവേഗത്തിലാണ് മടങ്ങിയത്.

ഏഴ് പന്തില്‍ 13 റണ്‍സെടുത്ത ട്രാവിസ് ഹെഡ്ഡാണ് ആദ്യം പുറത്തായത്. പിന്നാലെ തന്നെ അന്മോള് പ്രീത്(0) സിംഗും മടങ്ങി. അഭിഷേക് ശര്‍മ കൂടി പ ുറത്തായതോടെ മൂന്നിന് 40 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. മൂന്ന് വിക്കറ്റും തുഷാര്‍ ദേശ്പാണ്ഡെയ്ക്കായിരുന്നു. മാക്രത്തിനും പക്ഷേ പൊരു നോക്കാനായില്ല. ഹെയ്ന് റിച്ച് ക്ലാസനും(20) അതുപോലെ വേഗത്തില്‍ മടങ്ങി.
മാക്രമാണ് ടീമിന്റെ ടോപ് സ്കോറര്‍. 18.5 ഓവറിലാണ് ഹൈദരാബാദ് ചെപ്പോക്കില്‍ കൂടാരം കയറിയത്. വേഗം കുറഞ്ഞ പിച്ചില്‍ തകര്‍ന്നുവീഴുന്ന ശീലം ഹൈദരാബാദ് ബാറ്റ്സ്മാന്മാര് ഇവിടെയും പുറത്തെടുക്കുകയായിരുന്നു. സിഎസ്കെയ്ക്ക് വേണ്ടി ദേശ്പാണ്ഡെ നാല് വിക്കറ്റ് വീഴ്ത്തി. മുസ്തഫിസുര്‍, മതീഷ് പതിരാന എന്നിവര്‍ രണ്ടുവിക്കറ്റെടുത്തു. രവീന്ദ്ര ജഡേജയ്ക്കും ഷാര്‍ദുല്‍ താക്കൂറിനും ഓരോ വിക്കറ്റ് ലഭിച്ചു.
നേരത്തെ ടോസ് നേടിയ ഹൈദരാബാദ് മത്സരത്തില്‍ ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ സ്വന്തം തട്ടകത്തില്‍ സിഎസ്കെയ്ക്ക് അജിന്‍ക്യ രഹാനെ(9) നഷ്ടമായിരുന്നു. എന്നാല്‍ പിന്നീട് മികച്ചൊരു കൂട്ടുകെട്ടിനാണ് ചെപ്പോക്ക് സ്റ്റേഡിയെ സാക്ഷ്യം വഹിച്ചത്.
ഡാരില്‍ മിച്ചല്‍(52) റുതുരാജ് ഗെയ്ക്വാദ്(98) എന്നിവര്‍ ചേര്‍ന്നായിരുന്നു ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയത്. ഇരുവരും തുടക്കത്തില്‍ ശ്രദ്ധിച്ച് കളിക്കുകയും പിന്നീട് കളിയുടെ ഗിയര്‍ മാറ്റുകയുമായിരുന്നു. 107 റണ്‍സിന്റെ കൂട്ടുകെട്ടാണ് മിച്ചല്‍-ഗെയ്ക്വാദ് ബാറ്റിംഗില്‍ പിറന്നത്.
റുതുരാജ് ഗെയ്ക്വാദ് 54 പന്തിലാണ് 98 റണ്‍സടിച്ചത്. പത്ത് ബൗണ്ടറികളും മൂന്ന് സിക്സറുകളുമാണ് താരത്തിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നത്. മിച്ചല്‍ ഒരു വശത്ത് പതറിയെങ്കിലും പിന്നീട് നന്നായിതന്നെ സ്കോര്‍ ചെയ്തു. 32 പന്തിലാണ് താരം 52 റണ്‍സടിച്ചത്. ഏഴ് ബൗണ്ടറികളും ഒരു സിക്സറും താരത്തിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. അതേസമയം 200 കടക്കുമോ എന്ന് ഒരു ഘട്ടത്തില്‍ കരുതിയിരുന്നു.
എന്നാല്‍ ശിവം ദുബെയുടെ വെടിക്കെട്ടാണ് അതിന് സഹായിച്ചത്. 20 പന്തില്‍ താരം 39 റണ്‍സടിച്ചു. നാല് സിക്സറുകളാണ് പറത്തിയത്. ഒരു ബൗണ്ടറിയും ഇന്നിംഗ്സിലുണ്ടായിരുന്നു. ധോണി അഞ്ച് റണ്‍സുമായി പുറത്താവാതെ നിന്നു. ഹൈദരാബാദ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍, നടരാജന്, ജയദേവ് ഉനദ്കട്ട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications