Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസാനം വരെ സസ്‌പെന്‍സ്, തേവാത്തിയ ഫിനിഷിംഗില്‍ വിജയം പിടിച്ച് ഗുജറാത്ത്: പഞ്ചാബിന് തോല്‍വി

മൊഹാലി: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്ന് വിക്കറ്റ് ജയം. 145 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് എറെ പരിശ്രമിച്ചാണ് വിജയം നേടിയത്. അഞ്ച് പന്ത് ബാക്കി നില്‍ക്കെയായിരുന്നു ജയം. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ഗുജറാത്തിന് ചേസിംഗ് അത്ര എളുപ്പമായിരുന്നില്ല.

വൃദ്ധിമാന്‍ സാഹ സ്‌കോര്‍ 25 റണ്‍സില്‍ നില്‍ക്കുമ്പോള്‍ പുറത്തായി പിന്നീട് സായ് സുദര്‍ശന്‍(31) ശുഭ്മാന്‍ ഗില്‍(35) എന്നിവര്‍ ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കുന്നതാണ് കണ്ടത്. 41 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ തമ്മിലുണ്ടാക്കിയത്. ഗില്‍ അഞ്ച് ബൗണ്ടറിയും സുദര്‍ശന്‍ മൂന്ന് ബൗണ്ടറിയുമാണ് അടിച്ചത്. യഥാര്‍ത്ഥത്തില്‍ ഈ കൂട്ടുകെട്ടാണ് ഈ മത്സരത്തില്‍ ജയം നേടാവുന്ന അവസ്ഥയിലേക്ക് പഞ്ചാബിനെ എത്തിച്ചത്.

punjab-vs-gujarat-ipl-match

ഡേവിഡ് മില്ല(4) അസ്മത്തുള്ള ഒമര്‍സായ്(13) എന്നിവര്‍ മത്സരത്തില്‍ വേഗം പുറത്തായി. എന്നാല്‍ രാഹുല്‍ തേവാത്തിയ 18 പന്തില്‍ 36 റണ്‍സുമായി പുറത്താവാതെ നിന്നാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ഏഴ് ബൗണ്ടറിയും താരം അടിച്ചു.

തേവാത്തിയ ഉണ്ടായിരുന്നത് കൊണ്ട് അവസാനം വരെ ഗുജറാത്തിന് പൊരുതാനായത്. ടീമിന്റെ ടോപ് സ്‌കോററും തേവാത്തിയ തന്നെയാണ്. പഞ്ചാബ് നിരയില്‍ ഹര്‍ഷല്‍ പട്ടേല്‍ മൂന്നും ലിവിംഗ്സ്റ്റണ്‍ രണ്ടും വിക്കറ്റെടുത്തു. അര്‍ഷ്ദീപ് സിംഗിനും സാം കറനും ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടിയ പഞ്ചാബ് നേരത്തെ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പഞ്ചാബിന്റെ സ്വന്തം തട്ടകത്തില്‍ ബാറ്റിംഗ് ഇത്തവണ എളുപ്പമായിരുന്നില്ല. ടീമിന്റെ ശക്തമായ മധ്യനിര അടക്കം മത്സരത്തില്‍ തകര്‍ന്നു. മികച്ച തുടക്കത്തിന് ശേഷമായിരുന്നു പഞ്ചാബിന്റെ തകര്‍ച്ച.

5.3 ഓവറില്‍ 52 റണ്‍സടിച്ചിരുന്നു പഞ്ചാബിന്റെ ഓപ്പണര്‍മാര്‍. പ്രഭ്‌സിമ്രാന്‍ സിംഗ്(35) സാം കറന്‍(20) എന്നിവര്‍ ചേര്‍ന്നായിരുന്നു മികച്ച തുടക്കമിട്ടത്. പ്രഭ്‌സിമ്രാന്‍ 21 പന്തില്‍ മൂന്ന് വീതം സിക്‌സറും ബൗണ്ടറിയുമടിച്ചു. കറന്റെ ഇന്നിംഗ്‌സില്‍ രണ്ട് ബൗണ്ടറിയുണ്ടായിരുന്നു.

റൈലി റൂസ്സോ(9) ജിതേഷ് ശര്‍മ(13) ലിയാം ലിവിംഗ്‌സ്റ്റണ്‍(6) എന്നിവരെല്ലാം മത്സരത്തില്‍ പരാജയമായി. ടീമിന് ഈ സീസണില്‍ എപ്പോഴും കരുത്തായി മാറാറുള്ള ശശാങ്ക് സിംഗ്(8) അശുതോഷ് ശര്‍മ(3) എന്നിവരും ഇത്തവണ അവസരത്തിനൊത്ത് ഉയര്‍ന്നില്ല. ഗുജറാത്തിന്റെ മികവുറ്റ ബൗളിംഗാണ് ഇതിന് കാരണമായത്.

ഹര്‍പ്രീത് ബ്രാര്‍(29) അവസാന നിമിഷം നടത്തിയ വെടിക്കെട്ടാണ് സ്‌കോര്‍ 140 കടത്തിയത്. നാല് ബൗണ്ടറിയും ഒരു സിക്‌സറും താരം അടിച്ചു. ഗുജറാത്ത് നിരയില്‍ സായ് കിഷോറാണ് ബൗളിംഗില്‍ തിളങ്ങിയത്. നാല് വിക്കറ്റുകള്‍ താരം വീഴ്ത്തി. മോഹിത് ശര്‍മയും, നൂര്‍ അഹമ്മദും രണ്ട് വിക്കറ്റെടുത്തു. ശേഷിച്ച വിക്കറ്റ് റാഷിദ് ഖാനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+