ഡല്‍ഹി ഒന്ന് സൂക്ഷിച്ചോ? സഞ്ജു സാംസന്റെ റെക്കോര്‍ഡ് അത്തരത്തിലാണ്; ഏത് ബൗളറെയും പറപ്പിക്കും
രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം നടക്കാന്‍ പോവുകയാണ്. പക്ഷേ ഡല്‍ഹി സൂക്ഷിക്കേണ്ടത് ചില കാര്യങ്ങളുണ്ട്. അതില്‍ ആദ്യത്തേത്ത് സഞ്ജു സാംസണ്‍ തന്നെയാണ്. താരത്തിന്റെ ഡല്‍ഹിക്കെതിരെ റെക്കോര്‍ഡുകളും മികച്ചതാണ്. ആദ്യ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടി ടീമിനെ ജയത്തിലെത്തിച്ചത് സഞ്ജുവാണ്.
52 പന്തില്‍ 82 റണ്‍സടിച്ച സഞ്ജു ടൂര്‍ണമെന്റില്‍ വരവറിയിച്ച് കഴിഞ്ഞു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയായിരുന്നു ടീം പരാജയപ്പെടുത്തിയത്. അതുകൊണ്ട് തന്നെ വലിയ ആത്മവിശ്വാസത്തിലാണ് സഞ്ജുവും ടീമും ഡല്‍ഹിക്കെതിരെ കളത്തില്‍ ഇറങ്ങുന്നത്. ഡല്‍ഹിക്കാണെങ്കില്‍ ആദ്യ മത്സരത്തില്‍ തിളങ്ങാനുമായിട്ടില്ല.

രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹിയും തമ്മില്‍ ഇതുവരെ 27 തവണ ഐപിഎല്ലില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. നേരിയ മുന്‍തൂക്കം രാജസ്ഥാനാണ് ഉള്ളത്. കാരണം പതിനാല് തവണ രാജസ്ഥാനാണ് വിജയിച്ചിരിക്കുന്നത്. 13 തവണ ഡല്‍ഹി ക്യാപിറ്റല്‍സും വിജയിച്ചു. ഐപിഎല്‍ 2023ല്‍ രാജസ്ഥാന്‍ റോയല്‍സ് വിജയിച്ചത് 57 റണ്‍സിനാണ്.
ഈ ഐപിഎല്‍ സഞ്ജുവിനും അതുപോലെ പന്തിനും നിര്‍ണായകമാണ്. കാരണം ടി20 ടീമില്‍ ഇടംപിടിക്കാന്‍ ഇരുതാരങ്ങള്‍ക്കും മികച്ച പ്രകടനം ആവശ്യമാണ്. കിഷനും, കെഎല്‍ രാഹുലും മത്സരത്തിനുണ്ട്. പക്ഷേ സഞ്ജുവിനെയും പന്തിനെയുമാണ് ടീം പ്രധാനമായും പരിഗണിക്കുക. പന്തിന് രണ്ടാം മത്സരത്തില്‍ അതുപോലെ ഫോം കണ്ടെത്തേണ്ടതുമുണ്ട്.
സഞ്ജുവിന്റെ മുന്‍ ടീം കൂടിയാണ് ഡല്‍ഹി. ഇതുവരെ ഡല്‍ഹിക്കെതിരെ സഞ്ജു പതിനാറ് മത്സരങ്ങളാണ് കളിച്ചത്. ഇതില്‍ 14 തവണയാണ് സഞ്ജു ബാറ്റ് ചെയ്ത്. അതില്‍ 286 റണ്‍സാണ് സഞ്ജു ഇതുവരെ അടിച്ചിരിക്കുന്നത്. അതേസമയം ഡല്‍ഹിക്കെതിരെയുള്ള സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റും വളരെ മികച്ചതാണ്. 136.19 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.
സഞ്ജുവിന്റെ മികച്ച ചില ഇന്നിംഗ്‌സുകള്‍ വന്നതും ഡല്‍ഹിക്കെതിരെയാണ്. പുറത്താകെ എടുത്ത 70 റണ്‍സാണ് സഞ്ജുവിന്റെ ഡല്‍ഹിക്കെതിരെയുള്ള ഉയര്‍ന്ന സ്‌കോര്‍. ഇത്തവണ ഡല്‍ഹിക്കെതിരെ സ്വന്തം തട്ടകത്തില്‍ മത്സരം നടക്കുന്നു എന്നതിന്റെ ഗുണവും സഞ്ജുവിനും ടീമിനുമുണ്ട്.
അതേസമയം സഞ്ജു 2013ലാണ് ഐപിഎല്ലില്‍ അരങ്ങേറുന്നത്. ഇതുവരെ 153 മത്സരങ്ങളാണ് കളിച്ചത്. 3970 റണ്‍സും നേടിയിട്ടുണ്ട്. 29.85 ആണ് ഐപിഎല്ലിലെ ശരാശരി. 2021 മുതല്‍ രാജസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റനാണ് അദ്ദേഹം. കഴിഞ്ഞ ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ നിന്ന് 362 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 153 ആണ് സ്‌ട്രൈക്ക് റേറ്റ്.
ഇതുവരെ 3 സെഞ്ച്വറികളും 21 അര്‍ധ സെഞ്ച്വറികളുമാണ് സഞ്ജുവിന്റെ പേരിലുള്ളത്. ഐപിഎല്ലില്‍ ഇതുവരെ 188 സിക്‌സറുകളാണ് സഞ്ജു അടിച്ചത്. ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിനഞ്ച് സിക്‌സറുകളും സഞ്ജു അടിച്ചിട്ടുണ്ട്. സഞ്ജുവിന്റെ ഈ കണക്കുകള്‍ ഡല്‍ഹിയെ ആശങ്കപ്പെടുത്തുമെന്ന കാര്യം ഉറപ്പാണ്.












Click it and Unblock the Notifications