സഞ്ജുവിന്റെ മാസ് ഷോ, ലഖ്നൗവിനെ സ്വന്തം തട്ടകത്തില്‍ കണ്ടം കടത്തി, രാജസ്ഥാന് 7 വിക്കറ്റ് ജയം
ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ രാജസ്ഥാന് റോയല്‍സിന് 7 വിക്കറ്റ് ജയം. 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് വിജയം നേടിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ഇന്നിംഗ്സായിരുന്നു രാജസ്ഥാന്റെ വിജയം എളുപ്പമാക്കിയത്.
ജയത്തോടെ രാജസ്ഥാന് പ്ലേഓഫ് ഏറെ കുറെ ഉറപ്പാക്കി. ടീമിന് ഇപ്പോള്‍ 16 പോയിന്റുണ്ട്. പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്. ആദ്യ ആറോവറില്‍ 60 റണ്‍സാണ് രാജസ്ഥാന് അടിച്ചത്. യശസ്വി ജെയ്സ്വാള്‍(24) ജോസ് ബട്ലര്(34) എന്നിവര്‍ ചേര്‍ന്ന് വെടിക്കെട്ടായിരുന്നു. പുറത്തെടുത്തത്.

ജെയ്സ്വാള്‍ 18 പന്തിലാണ് 24 റണ്‍സടിച്ചത്. മൂന്ന് ബൗണ്ടറിയും ഒരു സിക്സറും ആ ഇന്നിംഗ്സിലുണ്ടായിരുന്നു. ജോസ് ബട്ലര് 18 പന്തില്‍ 34 റണ്‍സടിച്ചപ്പോള്‍ നാല് ബൗണ്ടറിയും ഒരു സിക്സറും അടിച്ചു. മൂന്നിന് 78 എന്ന നിലയില്‍ രാജസ്ഥാന് പതറിയിരുന്നു. എന്നാല്‍ സഞ്ജു സാംസണ്(71*) ധ്രുവ് ജുറല്‍(52*) എന്നിവര്‍ ചേര്‍ന്ന പിരിയാത്ത കൂട്ടുകെട്ട് രാജസ്ഥാന്റെ ജയം ഉറപ്പിക്കുകയായിരുന്നു.
സഞ്ജു 33 പന്തില്‍ 71 റണ്‍സുമായി പുറത്താവാതെ നിന്നും നാല് സിക്സറും ഏഴ് ബൗണ്ടറിയുമായി സഞ്ജുവിന്റെ ഗംഭീര പ്രകടനമാണ് കാണാന്‍ കഴിഞ്ഞത്. ധ്രുവ് ജുറല്‍ 34 പന്തിലാണ് 52 റണ്‍സടിച്ചത്. അഞ്ച് ബൗണ്ടറിയും രണ്ട് സിക്സറും ഇന്നിംഗ്സിലുണ്ടായിരുന്നു. ലഖ്നൗ നിരയില്‍ അമിത് മിശ്ര, മാര്‍ക്കസ് സ്റ്റോയിനിസ്, യാഷ് താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടിയ രാജസ്ഥാന് ലഖ്നൗവിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ലഖ്നൗവിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. പതിനൊന്ന് റണ്സെത്തുമ്പോഴേക്ക് രണ്ട് പേര് പുറത്തായിരുന്നു. ക്വിന്റണ്‍ ഡികോക്ക്(8) മാര്‍ക്കസ് സ്റ്റോയിനിസ്(0) എന്നിവരാണ് പുറത്തായത്.
കഴിഞ്ഞ കളിയിലെ ഹീറോയായ സ്റ്റോയിനിസ് നേരിട്ട നാലാം പന്തിലാണ് പുറത്തായത്. കിടിലനൊരു ഇന്‍സ്വിംഗറില്‍ സ്റ്റോയിനിസിന്റെ കുറ്റിതെറിപ്പിക്കുകയായിരുന്നു സന്ദീപ് ശര്‍മ. ഇവിടെ നിന്നാണ് ലഖ്നൗ കളി മാറ്റിയത്. സ്വന്തം തട്ടകത്തിന്റെ ആനുകൂല്യവും അവര്‍ക്കുണ്ടായിരുന്നു.
കെഎല്‍ രാഹുല്‍(76) ദീപക് ഹൂഡ(50) എന്നിവരായിരുന്നു ലഖ്നൗ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. തുടക്കത്തില്‍ ശ്രദ്ധിച്ച് കളിച്ച ഇരുവരും പിന്നീട് അതിവേഗം സ്കോര്‍ ചെയ്യുകയായിരുന്നു. രാഹുല്‍ 48 പന്തിലാണ് 76 റണ്‍സടിച്ചത്. എട്ട് ബൗണ്ടറിയും രണ്ട് സിക്സറും ആ ഇന്നിംഗ്സിലുണ്ടായിരുന്നു. ദീപക് ഹൂഡ കൂടുതല്‍ ആക്രമണോത്സുകമായിട്ടാണ് കളിച്ചത്. 30 പന്തിലാണ് ഹൂഡ അര്‍ധ സെഞ്ച്വറി കുറിച്ചത് 7 ബൗണ്ടറികളും ആ ഇന്നിംഗ്സിലുണ്ടായിരുന്നു.
115 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഹൂഡയും രാഹുലും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഉണ്ടാക്കിയത്. ഇതാണ് മത്സരത്തിലേക്ക് ലഖ്നൗവിനെ തിരിച്ചുകൊണ്ടുവന്നത്. ആയുഷ് ബദോനി(18*) ക്രുണാല്‍ പാണ്ഡ്യ(15*) എന്നിവര്‍ പുറത്താവാതെ നിന്നു. അവസാന നിമിഷം സ്കോറിംഗ് വേഗം കുറഞ്ഞതാണ് 200 റണ്സിലെത്താതിരിക്കാന് കാരണം. രാജസ്ഥാന് നിരയില്‍ സന്ദീപ് ശര്‍മ രണ്ട് വിക്കറ്റെടുത്തു. ആവേശ് ഖാന്, അശ്വിന്, ബൂള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications