Get Updates
Get notified of breaking news, exclusive insights, and must-see stories!

നാലിലും പിഴച്ച് സഞ്ജുവിന്റെ റോയൽസ്, പന്തിന്റെ ടീം മുന്നോട്ട്; ലോകകപ്പിൽ മലയാളി പയ്യന് പണി കിട്ടുമോ?

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനേഴാം സീസൺ പുരോഗമിക്കവേ പ്ലേ ഓഫ് യോഗ്യതകൾ തേടി ടീമുകൾ സകല അടവുകളും പയറ്റുകയാണ്. ആദ്യ ഘട്ടത്തിലെ മത്സരഫലങ്ങൾ എല്ലാം പിന്നീട് മാറി മറിയുകയും മുൻപിൽ ഉണ്ടായിരുന്ന ടീമുകൾക്ക് തിരിച്ചടി നേരിടേണ്ടി വരികയും ഒക്കെ ചെയ്‌തിരുന്നു. ഇപ്പോഴിതാ പഞ്ചാബിനോട് ദയനീയ നിലയിൽ പരാജയപ്പെട്ട രാജസ്ഥാൻ റോയൽസ് തുടർച്ചയായ നാലാം തോൽവിയാണു വഴങ്ങിയത്.

പോയിന്റ് ടേബിളിൽ ആദ്യഘട്ടത്തിൽ നല്ല രീതിയിൽ കളിച്ച അവർ ഒൻപത് മത്സരങ്ങളിൽ നിന്ന് എട്ട് ജയമാണ് നേടിയിരുന്നത്. എന്നാൽ പിന്നീട് കളത്തിൽ ഇറങ്ങിയ നാല് മത്സരങ്ങളിലും പരാജയം അറിയാനായിരുന്നു അവരുടെ വിധി. കഴിഞ്ഞ ദിവസം ഡൽഹി ജയിച്ചതോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ കയറിയിരുന്നു.

sanju

എന്നാൽ ഐപിഎല്ലിലെ ടീമിനെ അവസാന ഘട്ടത്തിലെ മോശം പ്രകടനം തിരിച്ചടിയാവുക നായകൻ കൂടിയായ സഞ്ജു സാംസണ്‌ ആണെന്നാണ് വിലയിരുത്തൽ. എന്തെന്നാൽ ടി20 ലോകകപ്പ് ടീമിൽ ഇടം നേടാനായി ഋഷഭ് പന്തുമായി നേരിട്ട് ഏറ്റുമുട്ടുന്ന സഞ്ജുവിന് പുതിയ സാഹചര്യം തിരിച്ചടിയാവുമോ എന്നാണ് ആരാധകർ ഭയക്കുന്നത്.

ടൂർണമെന്റിൽ സഞ്ജുവിന്റെ പ്രകടനം മികച്ചതാണ്, എന്നാൽ മികച്ച രീതിയിൽ പോയിരുന്ന റോയൽസ് തകർന്നടിയുന്ന കാഴ്‌ച സെലക്‌ടർമാരെ എങ്ങനെ ചിന്തിപ്പിക്കുമെന്ന് അറിയില്ല. നേരത്തെ തന്നെ ടി20 ലോകകപ്പിൽ പന്തിന് നേരിയ മുൻ‌തൂക്കം കൽപ്പിക്കപ്പെട്ടിരുന്നു. എന്നാൽ മൂന്നാം നമ്പറിൽ നങ്കൂരമിട്ട് കളിക്കാനും സ്ട്രൈക്ക് റേറ്റ് ഉയർത്താനും ഒക്കെ സഞ്ജുവിനുള്ള ശേഷിയാണ് മാനേജ്‌മെന്റ് പരിഗണിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ രാജസ്ഥാൻ റോയൽസിന് ഉണ്ടായിരിക്കുന്ന അവസ്ഥ അവരെ മാറ്റി ചിന്തിപ്പിക്കുമോ എന്നാണ് ആശങ്ക. പ്രത്യേകിച്ച് ഋഷഭ് പന്ത് ഫിനിഷർ റോളിൽ ഭേദപ്പെട്ട പ്രകടനം കാഴ്‌ച വയ്ക്കുന്ന സാഹചര്യത്തിൽ, ഇപ്പോഴത്തെ ഐപിഎൽ മാറ്റങ്ങളും മറ്റും സെലക്‌ടർമാരെ ഇരുത്തി ചിന്തിപ്പിക്കും എന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.

അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഒരു പരീക്ഷണ ശാലയായാണ് ബിസിസിഐ ഐപിഎല്ലിനെ കാണുന്നതെങ്കിൽ സഞ്ജുവിന് അത് ഗുണം ചെയ്യില്ല. എന്തെന്നാൽ പ്രധാനമായും അഗ്രസീവ് ആയ വിക്കറ്റ് കീപ്പർ ബാറ്റർ എന്നതിലുപരി അന്താരാഷ്‌ട്ര മത്സരങ്ങളിലെ അനുഭവ സമ്പത്തും കൂടി പരിഗണിക്കാൻ ബിസിസിഐ തുനിഞ്ഞാൽ അവിടെയും സഞ്ജു പിന്നിലാവും.

എന്നാൽ ഇനിയും ഐപിഎല്ലിൽ മത്സരങ്ങൾ ശേഷിക്കുന്നുണ്ടെന്നും സഞ്ജുവും കൂട്ടരും ശക്തമായി തിരിച്ചു വരുമെന്നുമാണ് ചില ആരാധകർ പങ്കുവയ്ക്കുന്ന പ്രതീക്ഷ. പ്ലേ ഓഫ് പ്രവേശനം ഉറപ്പാക്കിയ സ്ഥിതിക്ക് സഞ്ജുവിന് കൂടുതൽ അവസരങ്ങൾ മുന്നോട്ട് തുറന്നുവെന്നും ബാറ്റിങ്ങിൽ താരം ഇപ്പോഴും മികച്ച ഫോമിലാണെന്നുമാണ് ആരാധകർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+