ഗംഭീറും ധോണിയും നേര്‍ക്കുനേര്‍, സര്‍ഫ്രാസ് ഖാനെ സ്വന്തമാക്കാന്‍ കെകെആര്‍; വിടാതെ സിഎസ്കെ
ഇന്ത്യന്‍ ടീമിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ സര്‍ഫ്രാസ് ഖാന് ഐപിഎല്ലിലും പ്രിയമേറുന്നു. താരത്തിന് വേണ്ടി വമ്പന്‍ ടീമുകളാണ് രംഗത്ത് വന്നിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈറഡേഴ്സില് താരം ചേരുമെന്നാണ് സൂചന. പശ്ചിമ ബംഗാളിലെ പ്രമുഖ ദിനപത്രമായ ആനന്ദ്ബസാര്‍ പത്രികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ സര്‍ഫ്രാസിനെ ഒരു ടീമും വാങ്ങിയിരുന്നില്ല. എന്നാല്‍ കെകെആര്‍ സര്‍ഫ്രാസിനെ വാങ്ങാന്‍ താല്പര്യപ്പെടുന്നുണ്ട്. മൂന്നാം ടെസ്റ്റിലെ സര്‍ഫ്രാസിന്റെ പ്രകടനം മത്സരത്തില്‍ ഏറെ നിര്‍ണായകമായിരുന്നു. അതിലുപരി അതിവേഗമായിരുന്നു താരത്തിന്റെ സ്കോറിംഗ്.

കൊല്‍ക്കത്തയുടെ മെന്റര്‍ ഗൗതം ഗംഭീറാണ് സര്‍ഫ്രാസിനെ ടീമിലെത്തിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ടെസ്റ്റിലെ താരത്തിന്റെ സ്ട്രൈക്ക് റേറ്റ് നൂറിന് മുകളില്‍ പോയതോടെ ഐപിഎല്‍ ടീമുകള്‍ ഒന്നാകെ സര്‍ഫ്രാസിനെ സ്വന്തമാക്കാനുള്ള മത്സരത്തിലാണ്. മുന്‍ സീസണുകളില്‍ വേണ്ടത്ര മികവോടെ കളിക്കാന്‍ സര്‍ഫ്രാസിന് സാധിച്ചിരുന്നില്ല.
അതിന് മാത്രം അവസരങ്ങളും ലഭിച്ചിരുന്നില്ല. നാല് ഇന്നിംഗ്സില്‍ നിന്ന് 53 റണ്‍സാണ് സര്‍ഫ്രാസ് ആകെ 2023 ഐപിഎല്ലില്‍ നേടിയത്. ആദ്യം പഞ്ചാബിലും, പിന്നീട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് തുടങ്ങിയ ടീമിലും സര്‍ഫ്രാസ് കളിച്ചിരുന്നു. 50 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ആകെ 585 റണ്‍സാണ് സര്‍ഫ്രാസ് നേടിയത്.
കൊല്‍ക്കത്ത മാത്രമല്ല ചെന്നൈ സൂപ്പര്‍ കിംഗ്സും ഇപ്പോള്‍ സര്‍ഫ്രാസിനായി മത്സരിക്കുന്നുണ്ട്. ഇംഗ്ലണ്ട് സ്പിന്നര്‍മാരെ നന്നായി കളിച്ചതാണ് സര്‍ഫ്രാസിന്റെ മൂല്യം വര്‍ധിപ്പിക്കുന്നത്. ഇരുപത് ലക്ഷമായിരുന്നു സര്‍ഫ്രാസിന്റെ അടിസ്ഥാന വില. കെകെആറിന്റെ ബാറ്റിംഗ് ലൈനപ്പ് ശക്തമാക്കാനാണ് സര്‍ഫ്രാസിനെ ടീമിലെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
നിലവില്‍ റിങ്കു സിംഗ്, നിതീഷ് റാണ, ശ്രേയസ് അയ്യര്‍, ജേസന്‍ റോയ്, ആന്ദ്രേ റസ്സല്‍ എന്നിവരാണ് ടീമിലുള്ള പ്രമുഖര്‍. അതുപോലെ സിഎസ്കെക്ക് ധോണിയില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇതോടെ സര്‍ഫ്രാസിന് ഇത്തവണ കളിക്കാനുള്ള അവസരം ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
സര്‍ഫ്രാസിനെ സ്വന്തമാക്കാനായി ആര്‍സിബിയും രംഗത്തുണ്ട്. മുമ്പ് വേണ്ടത്ര അവസരങ്ങള്‍ ആര്‍സിബിയില്‍ കളിച്ചപ്പോള്‍ സര്‍ഫ്രാസിന് ലഭിച്ചിരുന്നില്ല. 2015 മുതല്‍ 2018 വരെയുള്ള സീസണിലാണ് സര്‍ഫ്രാസ് ആര്‍സിബിക്ക് വേണ്ടി കളിച്ചത്. അതേസമയം സര്‍ഫ്രാസിനെ മധ്യനിരയില്‍ കൊണ്ടുവന്നാല്‍ വിക്കറ്റ് കീപ്പിംഗിലേക്ക് താരത്തെ കളിപ്പിക്കാന്‍ കെകെആറിന് സാധിക്കും ഇതാണ് ഗംഭീര്‍ ലക്ഷ്യമിടുന്നത്.
മധ്യനിരയില്‍ ശക്തവുമാണ് കെകെആര്‍. സര്‍ഫ്രാസ് വരുന്നതോടെ ടീം അതിശക്തമാകും. കെഎസ് ഭരതും കെകെആറിലുണ്ട്. ഇത്തരത്തില്‍ ഏറ്റവും മികച്ച യുവ താര നിരയും കൊല്‍ക്കത്തയ്ക്കുണ്ട്. കഴിഞ്ഞ സീസണുകളുടെ ക്ഷീണം തീര്‍ക്കാന്‍ കൂടിയാണ് കെകെആറിന്റെ ശ്രമം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications