ശിഖര്‍ ധവാന്‍ ഇത് അവസാന ഐപിഎല്‍? പഞ്ചാബിനെ ആര് നയിക്കും, ഈ 3 പേരെ പരിഗണിക്കാം
പഞ്ചാബ് കിംഗ്‌സ് ഇത്തവണ വന്‍ പ്രതീക്ഷയിലാണ്. ഏറ്റവും മികച്ച താരങ്ങളെയാണ് അവര്‍ കളത്തിലിറക്കുന്നത്. ടൂര്‍ണമെന്റിലെ ഏറ്റവും നിരാശപ്പെടുത്തുന്ന ടീം എന്ന് വിളിപ്പേരുള്ളവരാണ് പഞ്ചാബ്. പ്രധാന കാരണം ഐപിഎല്‍ തുടങ്ങിയിട്ട് ഇത്രയും വര്‍ഷങ്ങളായിട്ടും ഇതുവരെ കിരീടമൊന്നും പഞ്ചാബിന് ലഭിച്ചിട്ടില്ല. ഒരു വട്ടം വീതം സെമിയിലും ഫൈനലിലും കളിച്ചത് മാത്രമാണ് അവര്‍ക്ക് നേട്ടമായി പറയാനുള്ളത്.
സൂപ്പര്‍ താരങ്ങള്‍ ഏറെ കളിച്ചിട്ടും അവര്‍ക്ക് കിരീടം ലഭിച്ചിട്ടില്ല. ഇത്തവണ പഞ്ചാബിനെ നയിക്കുന്നത് ശിഖര്‍ ധവാനായിരിക്കും. താരത്തിന്റെ അവസാന ഐപിഎല്ലായിരിക്കാനും ഇതിന് സാധ്യതയുണ്ട്. ഈ സീസണോടെ വിരമിക്കലും ധവാന്‍ പ്രഖ്യാപിക്കാനാണ് സാധ്യത. ധവാന് പകരം പഞ്ചാബ് ടീമിനെ അടുത്ത് സീസണ്‍ മുതല്‍ നയിക്കാന്‍ ആര്‍ക്കൊക്കെയാണ് മികവുള്ളതെന്ന് നോക്കാം.

ഏറ്റവും അര്‍ഹനായ താരങ്ങളിലൊരാള്‍ ലിയാം ലിവിംഗ്‌സ്റ്റണാണ്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് ലിവിംഗ്‌സ്റ്റണ്‍. മികച്ച ക്യാപ്റ്റന്‍സി താരത്തിലുണ്ടെന്ന് പഞ്ചാബ് വിശ്വസിക്കുന്നുണ്ട്. ഇംഗ്ലണ്ടിന്റെ മധ്യനിരയെ താങ്ങി നിര്‍ത്തുന്ന ലിവിംഗ്സ്റ്റണ് പഞ്ചാബില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ലഭിക്കാന്‍ ക്യാപ്റ്റന്‍സി പ്രയോജനപ്പെടും.
അതിലുപരി കൂടുതല്‍ യുവത്വം നിറഞ്ഞൊരു ക്യാപ്റ്റനെയാണ് പഞ്ചാബിന് ആവശ്യം. ഇതിന് ലിവിംഗ്സ്റ്റണ്‍ തന്നെ അനുയോജ്യനാണ്. പഞ്ചാബിന്റെ മധ്യനിരയും ലിവിംഗ്സ്റ്റണില്‍ ഭദ്രമാണ്. അതിവേഗം സ്‌കോറിംഗ് തന്നെയാണ് താരത്തിന്റെ കരുത്ത്. മികച്ച ഓള്‍റൗണ്ടറുമാണ് താരം. മിഡില്‍ ഓവറുകളില്‍ പന്തെറിയാനും ലിവിംഗ്സ്റ്റണ്‍ മിടുക്കനാണ്.
ബ്രേക് ത്രൂ അങ്ങനെയും താരം സമ്മാനിക്കാറുണ്ട്. പഞ്ചാബ് ആദ്യം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതും ലിവിംഗ്സ്റ്റണെ ആയിരിക്കും.ജോണി ബെയര്‍സ്‌റ്റോയാണ് പരിഗണിക്കാവുന്ന മറ്റൊരു താരം. ഇതും വിദേശ താരം തന്നെയാണ്. ഇംഗ്ലണ്ട് ടീമിലെ ഏറ്റവും വലിയ വെടിക്കെട്ട് താരമാണ് ബെയര്‍സ്റ്റോ എന്ന് തറപ്പിച്ച് പറയാം.
വിക്കറ്റ് കീപ്പറായും ടീമിന് പരിഗണിക്കാവുന്ന താരമാണ്. നിലവില്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ത്യയിലുണ്ട് ബെയര്‍സ്റ്റോ. അതുകൊണ്ട് ഇന്ത്യയില്‍ കളിച്ചുള്ള പരിചയസമ്പത്തുണ്ട് താരത്തിന്. ഓപ്പണറായോ മധ്യനിരയിലോ ബെയര്‍സ്‌റ്റോ കളിക്കാറുണ്ട്. അതുകൊണ്ട് ഏത് പൊസിഷനിലും താരത്തെ കളിപ്പിക്കാം.
മികച്ച ക്യാപ്റ്റന്‍സിയും ബെയര്‍സ്റ്റോയ്ക്കുണ്ട്. ഇംഗ്ലണ്ട് ടീമില്‍ കഴിവ് തെളിയിച്ചത് കൊണ്ട് പഞ്ചാബിന് വിശ്വസിച്ച് ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാം. ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ സാം കറനാണ് പഞ്ചാബിന്റെ ക്യാപ്റ്റനാവാന്‍ ഏറ്റവും അര്‍ഹനായ താരം. ഇംഗ്ലീഷ് ടീമിന്റെ ടി20 ലോകകപ്പിലെ ഹീറോയാണ് കറന്‍. മികച്ച ഫോമിലാണ് താരം ഐപിഎല്ലില്‍ കളിക്കാറുള്ളത്.
ഗംഭീര ഓള്‍റൗണ്ടര്‍ കൂടിയാണ്. ചെന്നൈയില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്കാണ് സാം കറനെ പഞ്ചാബ് സ്വന്തമാക്കിയത്. മികച്ച ഡെത്ത് ഓവറുകള്‍ എറിയാനും അതുപോലെ മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിംഗിനും കഴിവുള്ള താരമാണ് കറന്‍. അതുകൊണ്ട് താരത്തെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാല്‍ പഞ്ചാബിന് കിരീടം തന്നെ നേടിക്കൊടുക്കാനും സാധ്യതയുണ്ട്.












Click it and Unblock the Notifications