Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊഹാലിയിൽ നൈസാം പടയോട്ടം; പഞ്ചാബിനെ കുടഞ്ഞ് ഹൈദരാബാദ്, കമ്മിൻസിനും കൂട്ടർക്കും ജയം

ഐപിഎല്ലിൽ അവസാന ഓവർ വരെ ത്രില്ലർ നീണ്ട മത്സരത്തിന് ഒടുവിൽ പഞ്ചാബ് കിംഗ്‌സിനെ രണ്ട് റൺസിന്‌ തകർത്ത് സൺ റൈസേഴ്‌സ് ഹൈദരാബാദിന് തകർപ്പൻ ജയം. രണ്ടാം ഇന്നിംഗ്‌സിൽ ഭേദപ്പെട്ട സ്‌കോർ പിന്തുടർന്ന് ഇറങ്ങിയ പഞ്ചാബിന് പക്ഷേ കാര്യങ്ങൾ അത്ര പന്തിയായിരുന്നില്ല. ജയിക്കാൻ 183 റൺസ് വേണ്ട പഞ്ചാബ് ബാറ്റർമാർക്ക് ലക്ഷ്യം മറികടക്കാൻ താൽപര്യമില്ലാത്തത് പോലെയാണ് തോന്നിയത്.

നായകൻ ശിഖർ ധവാൻ തന്നെ പതിഞ്ഞ തുടക്കമാണ് ടീമിന് നൽകിയത്. മത്സരത്തിൽ മികച്ചൊരു കൂട്ടുകെട്ട് ഉണ്ടാക്കിയെടുക്കാൻ പഞ്ചാബ് ബാറ്റർമാർക്ക് കഴിഞ്ഞില്ല. ഇതോടെ ഹൈദരാബാദ് ബൗളർമാർ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നു. ഇംഗ്ലീഷ് ഓപ്പണർ ജോണി ബയർസ്‌റ്റോ സംപൂജ്യനായാണ് മടങ്ങിയത്.

srhvspbks

എന്നാൽ ഓൾറൗണ്ടർ സാം കറൻ പൊരുതി നോക്കിയിരുന്നു. 22 പന്തിൽ 29 റൺസാണ് താരം നേടിയത്. സിക്കന്ദർ റാസയും മികച്ച പ്രകടനമാണ് നടത്തിയത്. താരം 22 പന്തിൽ 28 റൺസ് നേടി. തുടർന്ന് ക്രീസിലെത്തിയ കഴിഞ്ഞ കളിയിലെ വിജയശിൽപി ശശാങ്ക് സിംഗ് ഒരിക്കൽ കൂടി തന്റെ പോരാട്ടവീര്യം പുറത്തെടുത്തു.

അവസാന നിമിഷം വരെ ശശാങ്ക് ജയത്തിനായി പൊരുതി നോക്കി. ജിതേഷ് ശർമ്മയും മോശമല്ലാത്ത പിന്തുണ നൽകി. ജിതേഷ് ശർമ്മ പുറത്തായ സെഷൻ ക്രീസിലെത്തിയ അശുതോഷ്‌ ശർമ്മയും ശശങ്കും ചേർന്നതോടെയാണ് ടീമിന് ജയ പ്രതീക്ഷ ഉയർന്നത്. അവസാന ഓവറുകളിൽ ഇരുവരും ഹൈദരാബാദ് ബൗളർമാരെ ശരിക്കും വെള്ളംകുടിപ്പിച്ചു.

ശശാങ്ക് 25 പന്തിൽ 46 റൺസുമായി പുറത്താകാതെ നിന്നു. അശുതോഷ് ശർമ്മയും പുറത്താകാതെ 15 പന്തിൽ 33 റൺസാണ് എടുത്തത്.മധ്യ ഓവറുകളിൽ സ്‌കോർ ഇഴഞ്ഞുനീങ്ങിയതാണ് പഞ്ചാബിന് തിരിച്ചടിയായത്. ഹൈദരാബാദിന് വേണ്ടി ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തി.

അതേസമയം, ടോസ് നേടിയ പഞ്ചാബ് ഹൈദരാബാദിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണിംഗിൽ സൺ റൈസേഴ്‌സിന്റെ രണ്ട് ബാറ്റർമാരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ചെറിയ സ്കോറിന് പുറത്തായെങ്കിലും ഇരുവരും ടീമിനെ നല്ല തുടക്കം നൽകി. പഞ്ചാബിന് വേണ്ടി അർഷദീപ് സിംഗ് നാല് വിക്കറ്റ് വീഴ്ത്തി.

ട്രാവിസ് ഹെഡ് 15 പന്തിൽ 21 റൺസ് നേടിയപ്പോൾ മറുവശത്ത് ഫോമിലുള്ള താരം അഭിഷേക് ശർമ്മയും നല്ല രീതിയിൽ തുടങ്ങി. എന്നാൽ നീണ്ട ഇന്നിംഗ്‌സ് കളിയ്ക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. അഭിഷേക് ശർമ്മ 11 പന്തിൽ 15 റൺസാണ് നേടിയത്. കഴിഞ്ഞ കളികളിൽ തിളങ്ങിയ മാർക്രം സംപൂജ്യനായി മടങ്ങിയതോടെ മധ്യ നിര തകർച്ചയുടെ ലക്ഷങ്ങൾ കാട്ടിയിരുന്നു. എന്നാൽ പഞ്ചാബ് പഠിച്ച സിലബസിൽ ഇല്ലാത്ത ചോദ്യം പോലെയായിരുന്നു നിതീഷ് കുമാർ റെഡ്ഡിയുടെ രംഗ പ്രവേശം.

ഒരു വശത്ത് വിക്കറ്റുകൾ പോവുമ്പോഴും റെഡ്ഡി പിടിച്ചു നിന്നു. മാത്രമല്ല മൈതാനത്തിന്റെ തലങ്ങും വിലങ്ങും ഷോട്ടുകൾ പായിച്ച് സ്‌കോർ ബോർഡ് വേഗമുയർത്താനും താരത്തിന് സാധിച്ചു എന്നതാണ് വലിയ ആശ്വാസമായത്. ഇമ്പാക്റ്റ് പ്ലെയറായി ഇറങ്ങിയ രാഹുൽ ത്രിപാഠി എന്തെങ്കിലും ഇമ്പാക്റ്റ് ഉണ്ടാക്കും മുൻപ് തന്നെ മടങ്ങി.

പിന്നെ ടീമിന്റെ സകല പ്രതീക്ഷയും ഹെൻറിച്ച് ക്ലാസനിൽ ആയിരുന്നു. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടി20 ബാറ്റർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ക്ലാസിന്റെ മികവ് കാത്തിരിക്കുന്ന ടീമിന് പക്ഷേ നിരാശപ്പെടേണ്ടി വന്നു. നിലയുറപ്പിക്കും മുൻപ് തന്നെ ക്ലാസനും മടങ്ങിയപ്പോഴും ഒരറ്റത്ത് കോട്ട കാക്കുന്നയാളെ പോലെ റെഡ്ഡി ഉണ്ടായിരുന്നു.

എന്നാൽ പിന്നീട് ക്രീസിൽ എത്തിയ അബ്‌ദുൾ സമദ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇതോടെ വീണ്ടും ഹൈദരാബാദ് സ്‌കോർ ബോർഡിന് ജീവൻ വച്ചു. എന്നാൽ സമദിന്റെ വെടിക്കെട്ടിനും അധികം ആയുസുണ്ടായില്ല. 12 പന്തിൽ 25 റൺസുമായി താരം പുറത്താവുമ്പോൾ ഹൈദരാബാദ് സ്‌കോർ 150ൽ എത്തിയിരുന്നു. എന്നാൽ റെഡ്ഡിയുടെ പോരാട്ടവും അധികം നീണ്ടു നിന്നില്ല. 37 പന്തിൽ 64 റൺസാണ് താരം നേടിയത്.

പഞ്ചാബ് ബൗളർമാരിൽ അർഷദീപ് സിംഗ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. താരം നിർണായകമായ നാല് വിക്കറ്റുകളാണ്‌ വീഴ്ത്തിയത്. കുറഞ്ഞ ഇക്കണോമിയിലാണ് താരം പന്തെറിഞ്ഞത് എന്നതും ശ്രദ്ധേയമാണ്. റബാഡയ്ക്ക് ചെറുതായി തല്ല് കിട്ടിയെങ്കിലും അതിര് കടന്നില്ല. ഹർഷൻ പട്ടേൽ രണ്ടും സാം കറൻ ഒന്നും വിക്കറ്റ് വീഴ്ത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+