ഇത് ധോണിയുടെ അവസാന സീസണ്‍, എങ്ങനെ പറയാന്‍ പറ്റും? കാരണങ്ങള്‍ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ കോച്ച്
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഒരൊറ്റ മത്സരത്തിലെ ബറ്റിംഗിലൂടെ ഇപ്പോള്‍ എംഎസ് ധോണിയാണ് എല്ലാവരുടെയും സംസാര വിഷയം. വിന്റേജ് ധോണിയെ കണ്ടു എന്നാണ് ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് വിജയിച്ചതെങ്കിലും കാണികളെ കൈയ്യിലെടുത്തത് ധോണിയായിരുന്നു.
16 പന്തിലായിരുന്നു ധോണി 37 റണ്‍സടിച്ചത്. വിശാഖപട്ടണത്താണ് ധോണി തന്റെ ആദ്യ സെഞ്ച്വറി കുറിക്കുന്നത്. പാകിസ്താനെതിരെയായിരുന്നു ആ സെഞ്ച്വറി. 148 റണ്‍സാണ് ധോണി അന്ന് അടിച്ചെടുത്തത്. ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആ ഇന്നിംഗ്‌സുമായിട്ടാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ബാറ്റിംഗിനെ താരതമ്യം ചെയ്യുന്നത്.

അതേസമയം ധോണി ഈ സീസണോടെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ധോണി ഈ സീസണില്‍ ആദ്യമായി ഡല്‍ഹിക്കെതിരെ ബാറ്റ് ചെയ്യാനിറങ്ങിയത്. ഇപ്പോള്‍ ധോണിയുടെ ക്രിക്കറ്റ് ഭാവിയെ കുറിച്ച് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി. ധോണി മിക്കവാറും കരിയറിലെ അവസാന ഐപിഎല്ലായിരിക്കും കളിക്കുകയെന്ന് രവി ശാസ്ത്രി പറയുന്നു.
ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതില്‍ അടക്കം ആ സൂചനയുണ്ടെന്നും ശാസ്ത്രി പറഞ്ഞു. ധോണിയുടെ അവസാന സീസണ്‍ ആണെന്ന കാര്യം വ്യക്തമാണ്. പക്ഷേ അദ്ദേഹത്തിന്റെ ശരീരം എല്ലാത്തിനോടും എങ്ങനെ പ്രതികരിക്കും എന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ധോണി ഈ സീസണ്‍ മുഴുവന്‍ കളിക്കുമോ അതോ ചില മത്സരങ്ങളില്‍ കളിക്കില്ലേ എന്നെല്ലാം കാലത്തിന് മാത്രമേ പറയാനാവൂ എന്നും ശാസ്ത്രി പറഞ്ഞു. ധോണി ചെയ്തതാണ് കൃത്യമായ കാര്യം. ഒരു ടൂര്‍ണമെന്റ് പകുതിയില്‍ വെച്ച് റിതുരാജിനെ പോലൊരു താരത്തിന് ക്യാപ്റ്റന്‍സി കൈമാറുന്നത് ഗുണം ചെയ്യില്ല.
പക്ഷേ ധോണി ഇത് മനസ്സിലാക്കിയാണ് ക്യാപ്റ്റന്‍സി കൈമാറിയത്. നേരത്തെ ജഡേജയ്ക്കും സ്വന്തം നിലയ്ക്ക് കഴിവ് തെളിയിക്കാന്‍ ധോണി അവസരം നല്‍കിയിരുന്നു. ആ താരത്തിന് എന്തെങ്കിലും പ്രശനങ്ങള്‍ ഉണ്ടെന്ന് തോന്നിയാല്‍ മാത്രമേ ധോണി ഇടപെടാറുള്ളൂ എന്നും രവി ശാസ്ത്രി പറഞ്ഞു.
അതേസമയം ചെന്നൈയുടെ മത്സരത്തിന് മുമ്പ് എംഎസ് ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗ് ഇന്ന് കാണാനാവുമെന്ന് മൈക്ക് ഹസി പ്രവചിച്ചിരുന്നു. ഇതും സത്യമായിരിക്കുകയാണ്. ധോണി ഇതിന് മുമ്പ് കളിക്കാത്ത തരത്തിലാണ് ഡല്‍ഹിക്കെതിരെ ബാറ്റ് ചെയ്തത്. മൂന്ന് സിക്‌സറുകളാണ് ധോണി മത്സരത്തില്‍ അടിച്ചത്. മൈക്ക് ഹസി പറഞ്ഞത് പോലെ തന്നെയുള്ള സിക്‌സറായിരുന്നു ഇത്. എന്നാല്‍ മത്സരം ധോണി വിജയിപ്പിക്കുമെന്നും ഹസി പ്രവചിച്ചിരുന്നു. ഇത് പക്ഷേ നടന്നിരുന്നില്ല. മത്സരത്തില്‍ ഡല്‍ഹിയോട് ചെന്നൈ പരാജയപ്പെടുകയായിരുന്നു.












Click it and Unblock the Notifications