Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൂം ബും സാള്‍ട്ട്, ഈഡനില്‍ ഡല്‍ഹിയെ പെട്ടിയിലാക്കി കൊല്‍ക്കത്ത; 7 വിക്കറ്റ് ജയം

കൊല്‍ക്കത്ത: ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അനായാസ വിജയം. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത ഏഴ് വിക്കറ്റ് ജയമാണ് നേടിയത്. 21 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ജയം. വെടിക്കെട്ടുമായിട്ടാണ് കൊല്‍ക്കത്ത ചേസിംഗ് ആരംഭിച്ചത്.

ആദ്യ ഓവറില്‍ തന്നെ ഫില്‍ സാള്‍ട്ട്(68) നയം വ്യക്തമാക്കിയിരുന്നു. ഏഴാം ഓവറിന്റെ ആദ്യ പന്തില്‍ സുനില്‍ നരെയ്ന്‍ പുറത്താവുമ്പോള്‍ കെകെആര്‍ 79 റണ്‍സിലെത്തിയിരുന്നു. സാള്‍ട്ട് 33 പന്തിലാണ് 68 റ ണ്‍സടിച്ചത്. ഏഴ് ബൗണ്ടറിയും അഞ്ച് സിക്‌സറും ആ ഇന്നിംഗ്‌സിലുണ്ടായിരുന്നു.

kkr-vs-delhi-ipl-match

സാള്‍ട്ട് നരെയ്‌ന് ശേഷം പുറത്തായെങ്കിലും സ്ഥാനക്കയറ്റം ലഭിച്ച റിങ്കു സിംഗി(11)ന് അത് മുതലെടുക്കാനായില്ല. മൂന്ന് വിക്കറ്റ് നൂറ് റണ്‍സ് എന്ന നിലയില്‍ ഒത്തുചര്‍ന്ന ശ്രേയസ് അയ്യര്‍(33) വെങ്കിടേഷ് അയ്യര്‍(26) എന്നിവര്‍ ചേര്‍ന്നാണ് കെകെആറിനെ മികച്ചൊരു ജയത്തിലേക്ക് നയിച്ചത്.

അയ്യര്‍ 23 പന്തിലാണ് 33 റണ്‍സടിച്ചത്. മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും താരം അടിച്ചിരുന്നു. ഡല്‍ഹി നിരയുടെ ബൗളിംഗും വേണ്ട രീതിയില്‍ തിളങ്ങിയില്ല. നാലോവറില്‍ 25 റണ്‍സിന് രണ്ടുവിക്കറ്റെടുത്ത അ്ക്ഷര്‍ പട്ടേല്‍ മാത്രമാണ് തിളങ്ങിയത്. ശേഷിച്ച വിക്കറ്റ് ലിസാഡ് വില്യംസാണ് വീഴ്ത്തിയത്.

നേരത്തെ ടോസ് നേടിയ ഡല്‍ഹി മത്സരത്തില്‍ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ തുടക്കം മുതല്‍ തന്നെ ഡല്‍ഹി മത്സരത്തില്‍ പ്രതിരോധത്തിലായിരുന്നു. തുടരെ വിക്കറ്റുകള്‍ വീണതാണ് തിരിച്ചടിയായത്. പൃഥ്വി ഷാ(13) ജേക് ഫ്രേസര്‍ മക്ഗിര്‍ക്ക്(12) അഭിഷേക് പോറല്‍(18) ഷായ് ഹോപ്(6) എന്നിവര്‍ വേഗത്തില്‍ തന്നെ പുറത്തായി. ഏഴാം ഓവറില്‍ അഭിഷേക് പോറല്‍ പുറത്താവുമ്പോള്‍ 68 റണ്‍സായിരുന്നു ഡല്‍ഹിയുടെ സ്‌കോറില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ടീമിന് ഒരിക്കലും കരകയറാനായില്ല.

റിഷഭ് പന്ത്(27) ആണ് ടീമിന്റെ പ്രധാന സ്‌കോറര്‍. അക്ഷര്‍ പട്ടേ(15)ലുമായി ചേര്‍ന്ന് കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും അധികം മുന്നോട്ട് പോയില്ല. പതിനൊന്നാം ഓവറിന്റെ ആദ്യ പന്തില്‍ റിഷഭ് പന്ത് പുറത്തായി. 20 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ട്രിസ്റ്റാന്‍ സബ്‌സ്(4) കുമാര്‍ കുശാഗ്ര(1) എന്നിവരും മത്സരത്തില്‍ പരാജയമായി.

കൊല്‍ക്കത്ത നിരയുടെ മികച്ച ബൗളിംഗ് തന്നെയായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം നേടിയത്. കുല്‍ദീപ് യാദവിന്റെ അവസാന ഓവറുകളിലെ ചെറുത്തു നില്‍പ്പാണ് ഡല്‍ഹിയുടെ സ്‌കോര്‍ 150 കടത്തിയത്. കുല്‍ദീപ് 26 പന്തില്‍ 34 റണ്‍സുമായി പുറത്താവാതെ നിന്നു. ഈഡനില്‍ പൊരുതാവുന്ന സ്‌കോറാണ് ഡല്‍ഹിക്ക് ലഭിച്ചത്. വരുണ്‍ ചക്രവര്‍ത്തി കെകെആര്‍ നിരയില്‍ മൂന്ന് വിക്കറ്റെടുത്തു. ഹര്‍ഷിത് റാണ, വൈഭവ് അറോറ, എന്നിവര്‍ രണ്ട് വിക്കറ്റ് എടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+